Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭക്ഷണം വിളമ്പാനെത്തിയ അമ്മ, ഞെട്ടി!! നഗ്നനായി മകന്‍ മേശയ്ക്ക് അരികില്‍!! പിന്നീട് നടന്നത്...

മദ്യത്തിന്‍റെ ലഹരിയില്‍ കഴി‍ഞ്ഞതൊന്നും ഓര്‍മയില്ലെന്ന് മകന്‍ പോലീസിനോടു പറഞ്ഞു

പൂനെ: രാജ്യത്ത് പീഡനങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കെ പൂനെയില്‍ നാണക്കേടുണ്ടാക്കുന്ന സംഭവം നടന്നു. 58 കാരിയായ സ്വന്തം അമ്മയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച മകനെ പോലീസ് അറസ്റ്റ് ചെയ്തു. 39കാരനാണ് പോലീസിന്റെ പിടിയിലായത്. എന്നാല്‍ തനിക്ക് കഴിഞ്ഞതൊന്നും ഓര്‍മയില്ലെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ മകന്‍ പറഞ്ഞത്.

സംഭവം രാത്രിയില്‍

രാത്രി 8.30നാണ് സംഭവം നടന്നത്. ഡ്രൈവറായി ജോലി ചെയ്യുന്ന മകന്‍ മദ്യപിച്ച് ലക്കുകെട്ടാണ് വീട്ടിലെത്തിയത്. പതിവുപോലെ വന്നയുടന്‍ ഇയാള്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുകയായിരുന്നു. അമ്മയാണ് ഇയാള്‍ക്ക് സ്ഥിരമായി ഭക്ഷണം വിളമ്പിക്കൊടുത്തിരുന്നത്.

വിവസ്ത്രനായി

ഭക്ഷണം കഴിക്കാന്‍ ഇരുന്ന ഇയാള്‍ തികച്ചും അപ്രതീക്ഷിതമായി എഴുന്നേറ്റുനിന്ന് തന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ അഴിച്ച് കളയുകയായിരുന്നു. വസ്ത്രം ധരിക്കാന്‍ അമ്മ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കേട്ടില്ല. തുടര്‍ന്ന് ഇയാള്‍ അമ്മയുടെ കൈകളില്‍ കയറിപ്പിടിച്ചു.

പാത്രം കൊണ്ട് അടിച്ചു

അമ്പരന്നുപോയ അമ്മ മേശപ്പുറത്തുണ്ടായിരുന്ന പാത്രമെടുത്ത് മകനെ അടിച്ചു. എന്നിട്ടും ഇയാള്‍ പിന്‍മാറിയില്ല. തുടര്‍ന്ന് മറ്റൊരു പാത്രമെടുത്ത് അമ്മ മകനെ എറിഞ്ഞു. ഇതു ശരീരത്തില്‍ കൊണ്ട് ഇയാള്‍ പിറകിലേക്ക് നീങ്ങിയപ്പോള്‍ അമ്മ വീടിനു പുറത്തേക്ക് ഓടി. തുടര്‍ന്നു പുറത്തു നിന്ന് വാതില്‍ അടച്ച് കുറ്റിയിട്ട ശേഷം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസെത്തി

രാത്രി തന്നെ അമ്മയുടെ പരാതിയില്‍ പോലീസ് വീട്ടിലെത്തിയെങ്കിലും മകന്‍ അപ്പോഴേക്കും മദ്യലഹരിയില്‍ അബോധാവസ്ഥയിലായിരുന്നു. തുടര്‍ന്ന് അപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്യാതെ പോലീസ് കാത്തിരുന്നു.

പോലീസ് ഞെട്ടി

രാവിലെ പോലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. ഛര്‍ദ്ദിക്കുകയും മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്ത ഇയാള്‍ ഇവയുടെ മേല്‍ കിടക്കുന്നതാണ് പോലീസ് കണ്ടത്. ഇയാളെ എഴുന്നേല്‍പ്പിച്ച് വീടിന് അകം മുഴുവന്‍ വൃത്തിയാക്കിച്ച പോലീസ് ഉച്ചയോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ പറഞ്ഞത്

പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ അമിതമായി മദ്യപിച്ചിരുന്നതായും അതിനാല്‍ രാത്രി നടന്നതൊന്നും ഓര്‍മയില്ലെന്നും ഇയാള്‍ പറയുകയായിരുന്നു. താന്‍ ഒരിക്കലും കരുതിക്കൂട്ടി ചെയ്തതല്ല ഒന്നുമെന്നും സംഭവിച്ചതില്‍ മാപ്പുചോദിക്കുന്നതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

വിവാഹിതന്‍

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതനായ ഇയാള്‍ക്കു രണ്ടു കുട്ടികളുണ്ട്. സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+