കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയില്‍ ആശുപത്രി ജീവനക്കാരന്റെ മകന് ഒന്നാം റാങ്ക്

  • By Anwar Sadath
Google Oneindia Malayalam News

ഉദയ്പൂര്‍: രാജസ്ഥാനിലെ ഉദയ്പൂരില്‍ നിന്നുള്ള വിദ്യാര്‍ഥി അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ഒന്നാംറാങ്ക് കരസ്ഥമാക്കി. ആശുപത്രി ജീവനക്കാരന്റെ മകന്‍ കല്‍പിത് വീര്‍വാള്‍ ആണ് ഇന്ത്യയിലെ മിടുക്കന്മാരില്‍ ഒന്നാംസ്ഥാനത്തെത്തിയത്. 360ല്‍ 360 മാര്‍ക്കും നേടിയ കല്‍പിത് ജനറല്‍ വിഭാഗത്തില്‍ മാത്രമല്ല എസ് സി എസ്ടി വിഭാഗത്തിലും ഒന്നാമനാണ്.

െേജഇഇ മെയിന്‍ പരീക്ഷയിലെ വിജയം അത്യന്തം സന്തോഷകരമാണെന്ന് കല്‍പിത് പറഞ്ഞു. എന്നാല്‍, ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയില്‍ മികച്ച വിജയം നേടുകയാണ് ലക്ഷ്യം. അടുത്തമാസം നടക്കുന്ന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് താനെന്ന് കല്‍പിത് പററയുന്നു. ഈ വര്‍ഷം പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാര്‍ഥിയാണ് കല്‍പിത്.

exam

ഒരു ക്ലാസും താന്‍ ഇന്നേവരെ ഒഴിവാക്കിയിട്ടില്ലെന്ന് കല്‍പിത് പറഞ്ഞു. ആത്മവിശ്വാസത്തോടെയാണ് പരീക്ഷയെ സമീപിച്ചത്. ഓരോ ചെറിയ സംശയവും അധ്യാപകരില്‍ നിന്നും മാറ്റിയെടുത്തു. ഇതാണ് തന്റെ വിജയരഹസ്യമെന്നും വിദ്യാര്‍ഥി പറയുന്നു. ദിവസം 5-6 മണിക്കൂര്‍ ആണ് കല്‍പിത് പഠനത്തിനായി ചെലവഴിക്കുന്നത്.

രാജസ്ഥാനിലെ കോട്ടയിലെ എഞ്ചിനീയറിങ് കോച്ചിങ് സെന്റിലെ പഠിതാവ് കൂടിയാണ് കല്‍പിത്. എട്ടാം ക്ലാസ് മുകല്‍ കല്‍പിത് ഇവിടെ കോച്ചിങ് നടത്തുന്നു. പഠനത്തില്‍ രക്ഷിതാക്കളില്‍ നിന്നും ഒരു സമ്മര്‍ദ്ദവും ഉണ്ടാകാറില്ല. തന്റെ ഇഷ്ടപ്രകാരമുള്ള പഠനമായതിനാല്‍ സമ്മര്‍ദ്ദമില്ലാതെ പഠിക്കാന്‍ സാധിക്കുന്നെന്നും കല്‍പിത് പറഞ്ഞു.

English summary
JEE Mains 2017: Son of compounder from Udaipur tops exam with 360/360 score
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X