കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയില്‍ രാഹുല്‍ തോല്‍ക്കുമോ? രാഹുലിനെതിരെ മുതിര്‍ന്ന നേതാവ് മത്സരിക്കും, വന്‍ തിരിച്ചടി

Google Oneindia Malayalam News

Recommended Video

cmsvideo
അമേഠിയിൽ കോൺഗ്രസിന് വൻ തിരിച്ചടി | Oneindia Malayalam

ലക്നൗ: രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് പോരാട്ടമാണ് ഇക്കുറി അമേഠിയിൽ നടക്കു നടക്കുന്നത്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി പരാജപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പക്ഷേ ഇക്കുറി മണ്ഡലത്തിൽ തന്റെ സ്വാധീനം വർദ്ധിപ്പിച്ചിട്ടുണ്ട്. അമേഠിയിൽ രാഹുലും സ്മൃതി ഇറാനിയും തമ്മിൽ കടുത്ത മത്സരത്തിനാണ് സാധ്യത. അമേഠിയിൽ കോൺഗ്രസിന്റെ തലവേദന ഇരട്ടിയാക്കി മറ്റൊരു സ്ഥാനാർത്ഥി കൂടി മത്സരംഗത്തേയ്ക്ക് ഇറങ്ങിയിരിക്കുകയാണ്.

ഉത്തർപ്രദേശിലെ മുതിർന്ന കോൺഗ്രസ് നേതാവും അമേഠിയിലെ ശക്തനായ പ്രദേശിക നേതാവുമായ ഹാജി ഹാറൂൺ റാഷിദാണ് രാഹുലിനെതിരെ മത്സരിക്കാനൊരുങ്ങുന്നത്. കോൺഗ്രസ് നേതൃത്വത്തന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് നടപടിയെന്നാണ് ഹാജി ഹാറൂൺ ആരോപിക്കുന്നത്. ഹാറൂണിന്റെ പ്രഖ്യാപനത്തിൽ ഞെട്ടിയിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം

രംഗീല'' ഊർമിളയും കോൺഗ്രസിലേക്ക്, മുംബൈ നോർത്ത് പിടിക്കാൻ കോൺഗ്രസിന്റെ തുറുപ്പ് ചീട്ട്?രംഗീല'' ഊർമിളയും കോൺഗ്രസിലേക്ക്, മുംബൈ നോർത്ത് പിടിക്കാൻ കോൺഗ്രസിന്റെ തുറുപ്പ് ചീട്ട്?

മുതിർന്ന നേതാവിന്റെ മകൻ

മുതിർന്ന നേതാവിന്റെ മകൻ

മുൻ ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും വരെ നാമനിർദ്ദേശം ഉന്നയിച്ച ഉത്തർപ്രദേശിലെ മുതിർന്ന നേതാവ് ഹാജി സുൽത്താൻ ഖാന്റെ മകനാണ് ഹാജി ഹാറുൺ റാഷിദ്. 1991ലെ തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിക്ക് വേണ്ടിയും 1999ലെ തിരഞ്ഞെടുപ്പിൽ സോണിയാ ഗാന്ധിക്ക് വേണ്ടിയും നാമനിർദ്ദേശ പത്രികയിലൊപ്പിട്ടയാളാണ് ഹാജി സുൽത്താൻ ഖാൻ. പിതാവ് സോണിയയ്ക്കും രാജീവ് ഗാന്ധിക്കും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചാണ് ഹാജി ഹാരുണിന‍റെ പ്രഖ്യാപനം.

 അവഗണിക്കുന്നു

അവഗണിക്കുന്നു

കോൺഗ്രസ് പാർട്ടി തങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ചാണ് ഹാജി ഹാറുൺ രാഹുലിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. പ്രാദേശിക നേതൃത്വം മുസ്ലീം സമുദായത്തെ അവഗണിക്കുന്നുവെന്നാണ് ആരോപണം. സ്വതന്ത്ര്യസ്ഥാനാർത്ഥിയായാണ് ഹാജി ഹാറുൺ മത്സരിക്കാനൊരുങ്ങുന്നത്. അമേഠിയിൽ 6 ലക്ഷത്തിൽ അധികം വോട്ടർമാരുണ്ടെന്നും ഇവർ രാഹുലിനെതിരെ വോട്ട് ചെയ്യുമെന്നുമാണ് ഹാറുൺ അവകാശപ്പെടുന്നത്.

ഗാന്ധി കുടുംബത്തിനൊപ്പം

ഗാന്ധി കുടുംബത്തിനൊപ്പം

ഗാന്ധി കുടുംബത്തിന് അനുകൂലമായി വിധിയെഴുതിയ ചരിത്രമാണ് അമേഠിക്കുള്ളത്. 1967ൽ രൂപികൃതമായ ശേഷം രണ്ട് തവണ മാത്രമാണ് അമേഠി കോൺഗ്രസിനെ കൈവിട്ടത്. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാൻ വൻ പ്രചാരണ തന്ത്രങ്ങളാണ് ബിജെപി പുറത്തെടുക്കുന്നത്.

 സജ്ഞയ് ഗാന്ധിയെ തുണച്ചു

സജ്ഞയ് ഗാന്ധിയെ തുണച്ചു

1980ൽ ഇന്ദിരാ ഗാന്ധിയുടെ ഇളയ മകൻ സജ്ഞയ് ഗാന്ധി അമേഠിയിൽ വിജയിച്ചു. സജ്ഞയ് ഗാന്ധിയുടെ മരണ ശേഷം തുടർച്ചയായി നടന്ന 4 തിരഞ്ഞെടുപ്പുകളിലും രാജീവ് ഗാന്ധിയാണ് അമേഠിയിൽ നിന്നും വിജയിച്ചത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം സോണിയാ ഗാന്ധിയാണ് അമേഠിയിൽ മത്സരിച്ചത്.

 രാഹുലിന് വേണ്ടി

രാഹുലിന് വേണ്ടി

2014ൽ രാഹുൽ ഗാന്ധിക്ക് വേണ്ടി സോണിയാ അമേഠി ഒഴിഞ്ഞ് കൊടുക്കുകയായിരുന്നു. 2004 മുതൽ രാഹുൽ തന്നെയാണ് അമേഠിയുടെ എംപി. മണ്ഡലത്തിന്റെ വികസന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ രാഹുൽ ഗാന്ധി പരാജയപ്പെട്ടുവെന്നാണ് ബിജെപിയുടെ ആരോപണം.

ഭൂരിപക്ഷം കുറഞ്ഞു

ഭൂരിപക്ഷം കുറഞ്ഞു

2004ലെ തിരഞ്ഞെടുപ്പിൽ 2,90,853 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി അമേഠിയിൽ നിന്നും വിജയിക്കുന്നത്. എന്നാൽ 2014ൽ 1,07,903 ആയി രാഹുലിന്റെ ഭൂരിപക്ഷം കുറഞ്ഞിരുന്നു. മൂന്ന് ലക്ഷത്തിൽ പരം വോട്ടുകൾ സ്മൃത ഇറാനി അമേഠിയിൽ സ്വന്തമാക്കിയിരുന്നു.

വെല്ലുവിളി

വെല്ലുവിളി

സ്മൃതി ഇറാനി മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിനിടയിൽ വിമത കോൺഗ്രസ് നേതാവ് മത്സരിക്കുന്നത് രാഹുലിനെ തിരിച്ചടിയായേക്കും. മണ്ഡലത്തിലെ മുസ്ലീം വോട്ടുകൾ കൈവിട്ടാൽ കോൺഗ്രസിന് അത് വലിയ തിരിച്ചടിയാകും.

പൊരുതാനുറച്ച് സ്മൃതി ഇറാനി

പൊരുതാനുറച്ച് സ്മൃതി ഇറാനി

രാഹുൽ ഗാന്ധിക്ക് ശക്തമായ വെല്ലുവിളിയാണ് സ്മൃതി ഇറാനി ഉയർത്തുന്നത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മണ്ഡലത്തിലെ തന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ സ്മൃതി ഇറാനിക്കായിട്ടുണ്ട്. കേന്ദ്രമന്ത്രിയെന്ന നിലയിൽ അമേഠിയ്ക്കായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടത്താൻ അവർക്കായി.എംപിയായ രാഹുൽ ഗാന്ധിയേക്കാൾ ഇരട്ടിയോളം തവണ സ്മൃതി ഇറാനി അമേഠിയിൽ എത്തിയിട്ടുണ്ടെന്നാണ് ബിജെപി പ്രവർത്തകരുടെ അവകാശവാദം.

 വയനാട്ടിൽ മത്സരിക്കുമോ?

വയനാട്ടിൽ മത്സരിക്കുമോ?

അതേ സമയം രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അമേഠിയിൽ തോൽക്കുമെന്ന് ഭയമുള്ളതിനാൽ രാഹുൽ കൂടുതൽ സുരക്ഷിതമായ മണ്ഡലം തേടിപ്പോവുകയാണെന്നാണ് ബിജെപിയുടെ പരിഹാസം. രാഹുലിനെ അമേഠയിൽ നിന്നും ഓടിച്ചുവിട്ടതാണെന്ന് കഴിഞ്ഞ ദിവസം സ്മൃതി ഇറാനിയും പരിഹസിച്ചിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
son of congress leader to contest against rahul gandhifrom amethi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X