കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി ഇമാമിന്‍റെ മകന്‍ വിവാഹം കഴിച്ചത് 'മുസ്ലീം' പെണ്‍കുട്ടിയെ തന്നെയല്ലേ?

Google Oneindia Malayalam News

ദില്ലി: ദില്ലി ജുമാ മസ്ജിദ് ഷാഹി ഇമാമിന്റെ മകന്‍ ഷബാന്‍ ബുഖാരി ഹിന്ദുമത വിശ്വാസിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദുകാരിയായ പെണ്‍കുട്ടിയെയാണ് അടുത്ത ഇമാം കൂടിയായ ഷബാന്‍ ബുഖാരി വിവാഹം കഴിച്ചത്. പെണ്‍കുട്ടി ഇസ്ലാംമതം സ്വീകരിയ്ക്കുകയും ഖുറാന്‍ പഠിയ്ക്കുകയും ചെയ്തതിന് ശേഷമാണ് പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാന്‍ ദില്ലി ഇമാം സമ്മതം മൂളിയതെന്നും വാര്‍ത്തയുണ്ട്.

ജുമാ മസ്ജിദില്‍ വച്ച് ഞായറാഴ്ചയായിരുന്നു വിവാഹമെന്ന് ദൈനിക് ജഗ്രാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വര്‍ഷത്തോളമായി പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു ഷബാന്‍ ബുഖാരി. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

Delhi Imam

കഴിഞ്ഞ വര്‍ഷം നവംബര്‍ 22നാണ് ദില്ലി ഇമാം തന്റെ പിന്തുടര്‍ച്ചക്കാരനായി ഷബാന്‍ ബുഖാരിയെ പ്രഖ്യപിച്ചത്. അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദം നേടിയാളാണ് ഷബാന്‍ ബുഖാരി.

English summary
Son of Jama Masjid's Shahi Imam Syed Ahmed Bukhari marries Hindu girl: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X