കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പലചരക്ക് കടയിലേക്ക് പോയ മകന്‍ ഭാര്യയുമായി തിരിച്ചുവന്നു; അമ്മ പോലീസ് സ്‌റ്റേഷനില്‍

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നടന്ന ഒരു വിവാഹം ദേശീയതലത്തില്‍ വാര്‍ത്തയായി. ലോക്ക് ഡൗണ്‍ കാരണം പുറത്തിറങ്ങാന്‍ സാധിക്കില്ലെന്ന് ഉറപ്പായതോടെ യുവാവ് വിവാഹത്തിനും ഭാര്യയെ വീട്ടിലേക്ക് കൊണ്ടുവരുന്നതിനും കണ്ടെത്തിയ മാര്‍ഗമാണ് വാര്‍ത്തയ്ക്ക് അടിസ്ഥാനം. അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് മാത്രമേ പുറത്തിറങ്ങാവൂ എന്നാണ് പോലീസ് നല്‍കിയ നിര്‍ദേശം. ഒടുവില്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ യുവാവ് പുറത്തിറങ്ങി. ഭാര്യയുമായിട്ടാണ് തിരിച്ച് വീട്ടിലെത്തിയത്. വധുവുമായി വീട്ടിലെത്തിയപ്പോള്‍ അമ്മ അമ്പരന്നു. പൊടുന്നനെയുള്ള മകന്റെ നീക്കം അമ്മയ്ക്ക് ഇഷ്ടമായില്ല. അവര്‍ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി. ഗാസിയാബാദ് ജില്ലയിലെ സാഹിബാബാദിലാണ് സംഭവം.

g

രഹസ്യമായി വിവാഹം കഴിച്ച മകനെ വീട്ടില്‍ കയറ്റാന്‍ അമ്മ തയ്യാറായില്ല. പലചരക്ക് സാധനങ്ങള്‍ വാങ്ങാനാണ് ഞാന്‍ അവനെ അയച്ചത്. ഭാര്യയുമായി അവന്‍ തിരിച്ചെത്തിയിരിക്കുന്നു. ഈ വിവാഹം അംഗീകരിക്കാന്‍ തയ്യാറല്ല. ഇതാണ് അമ്മയുടെ നിലപാട്. രണ്ടുമാസം മുമ്പാണ് 26കാരനായ ഗുഡ്ഡുവിന്റെയും സവിതയുടെയും വിവാഹം നടന്നത്. ഹരിദ്വാറിലെ ആര്യസമാജ് മന്ദിറില്‍ വച്ച് രഹസ്യമായിട്ടായിരുന്നു വിവാഹം. ശേഷം സവിതയെ ദില്ലിയിലെത്തി ഒരു വാടക വീട്ടില്‍ താമസിപ്പിച്ചാണ് ഗുഡ്ഡു സാഹിബാബാദിലേക്ക് മടങ്ങിയത്.

ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് ദമ്പതികള്‍ കരുതി. പിന്നീടാണ് അറിഞ്ഞത് സാക്ഷികളില്ലാത്തതിനാല്‍ ലോക്ക് ഡൗണ്‍ കഴിഞ്ഞാലും വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ പ്രയാസമാണെന്ന്. തുടര്‍ന്ന് ഗുഡ്ഡു വീണ്ടും ഹരിദ്വാറിലേക്ക് പോകാന്‍ തീരുമാനിച്ചു. പക്ഷേ ലോക്ക് ഡൗണ്‍ കാരണം വാഹനങ്ങളില്ലാത്തതിനാല്‍ യാത്ര സാധിച്ചില്ല. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വാടക വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ സവിതയോട് വീട്ടുടമസ്ഥന്‍ ആവശ്യപ്പെട്ടു. ഇതോടെ സവിത പെരുവഴിയിലാകുമെന്ന അവസ്ഥയായി.

തുടര്‍ന്നാണ് ഗുഡ്ഡു പലചരക്ക് വാങ്ങാനായി പുറത്തിറങ്ങിയ വേളയില്‍ സവിതയെ വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഇയാള്‍ എങ്ങനെ ദില്ലിയിലെത്തി സവിതയെ തിരിച്ചുകൊണ്ടുവന്നു എന്ന കാര്യം വ്യക്തമല്ല. പ്രശ്‌ന പരിഹാരത്തിന് സാഹിബാബാദ് പോലീസ് ഇടപെട്ടു. ദില്ലിയിലെ വീട്ടുടമസ്ഥനുമായി പോലീസ് ഫോണില്‍ സംസാരിച്ചു. സവിതയെ ഇറക്കി വിടരുതെന്നും ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ ആ വീട്ടില്‍ തന്നെ താമസിപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഇരുതല മൂര്‍ച്ചയുള്ള വാളുമായി രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് തിരിച്ചുവരുന്നു, പക്വതയോടെ നീക്കങ്ങള്‍ഇരുതല മൂര്‍ച്ചയുള്ള വാളുമായി രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസ് തിരിച്ചുവരുന്നു, പക്വതയോടെ നീക്കങ്ങള്‍

പ്രവാസികളെ നാട്ടിലെത്തിക്കുക രണ്ട് ഘട്ടങ്ങളായി; ഇനി ദിവസങ്ങള്‍ മാത്രം, രജിസ്‌ട്രേഷന്‍ തുടങ്ങിപ്രവാസികളെ നാട്ടിലെത്തിക്കുക രണ്ട് ഘട്ടങ്ങളായി; ഇനി ദിവസങ്ങള്‍ മാത്രം, രജിസ്‌ട്രേഷന്‍ തുടങ്ങി

English summary
Son Returns Home With Wife in Lockdown; Mother complaint to Police, amusing wedding
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X