സ്വത്ത് തട്ടിയെടുക്കാന്‍ 87 വയസ്സുള്ള വൃദ്ധനെ മകന്‍ ചെയ്തത് എന്തെന്നോ?
ദില്ലി: പ്രായമായ മാതാപിതാകളുടെ സ്വത്തിനു വേണ്ടിയുള്ള തര്‍ക്കം വീടുകളില്‍ നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. സ്വത്ത് തട്ടിയെടുത്ത് ഇവരെ വൃദ്ധസദനത്തില്‍ തള്ളുന്നതും ദിനംപ്രതി കൂടി വരുന്നു. എന്നാല്‍ മാനസിക സമ്മര്‍ദം സഹിക്കാതെ സ്വന്തം മകനെതിരെ കോടതി കയറേണ്ടി വന്നു 87കാരനായ പിതാവ്.
വെസ്റ്റ് പട്ടേല്‍ നഗര്‍ സ്വദേശിനിയായ ജസ്‌വത് സിങ്(87) ആണ് മകനെതിരെ ദില്ലി കോടതിയില്‍ പരാതി നല്‍കിയത്. പിതാവിന്റെ സ്വത്ത് കൈകലാക്കുന്നതിന് വേണ്ടി നിരന്തരം മാനസികമായി പീഡിപ്പിച്ചു വരികയാണ് മകന്‍. ഭക്ഷണമോ, മരുന്നോ, സുരക്ഷിതമായ താമസമോ പിതാവിന് നിരസിച്ച അവസ്ഥയിലാണ് സഹായം തേടി കോടതിയില്‍ എത്തിയത്.

പോലീസില്‍ പരാതി നല്‍കിയെങ്കിലും കുടുംബ പ്രശ്‌നത്തില്‍ ഇടപ്പെടുന്നതിന് പോലീസുകാര്‍ തയ്യാറായില്ല. വൃദ്ധന്റെ അപേക്ഷ കേള്‍ക്കാനേ പരിഗണിക്കാനേ തയ്യാറാകാതെ പറഞ്ഞു വിടുകയാണുണ്ടായത്.
പിന്നീട് അഡ്വക്കേറ്റ് വികെ ആനന്ദിന്റെ സഹായത്തോടെയാണ് കോടതിയില്‍ പരാതി സമര്‍പ്പിച്ചത്. വിവരം അറിഞ്ഞ മകന്‍ തന്നെ റൂമില്‍ നിന്നും പോകാന്‍ അനുവദിക്കാതെ പൂട്ടിയിട്ടു എന്നും കോടതിയില്‍ പറഞ്ഞു. പരാതിയില്‍ റിപ്പോര്‍ട്ട് നല്‍കുന്നതിനായി കോടതി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. വൃദ്ധനെ താല്‍കാലികമായി മകളുടെ വീട്ടിലേക്ക് മാറ്റി പാര്‍പ്പിക്കാനും കോടതി പറഞ്ഞു.












Click it and Unblock the Notifications