മകൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകൻ;ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയുടെ ജുഡീഷ്യൽ ഔചിത്യത്തിൽ ചോദ്യം ഉയരുന്നു

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയുടെ മകൻ മധ്യപ്രദേശ് ഹൈക്കോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അഭിഭാഷകനായിരുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ ജുഡീഷ്യറിയുടെ ഔചിത്യത്തിൽ ചോദ്യം ഉയരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെയും മറ്റ് കമ്മീഷണർമാരുടെയും നിയമനം സംബന്ധിച്ച 2023 ലെ നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജി കഴിഞ്ഞ ദിവസം പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ അംഗമായിരുന്നു എസ് സി ശർമ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ മകൾ മേധാ രൂപമിൻ്റെ കേസ് പരിഗണിച്ചതും ശർമ്മയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മിഷണർ നിയമനം ചോദ്യം ചെയ്യുന്ന ഹർജി ജസ്റ്റിസ് ശർമ്മയും ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ചാണ് പരിഗണിച്ചത്. രണ്ട് പേരും വ്യത്യസ്ത അഭിപ്രായങ്ങളാണ് ഹർജിയിൽ പങ്കുവെച്ചത്. ഹർജി ഭരണഘടന ബെഞ്ചിന് വിടണമെന്ന കേന്ദ്രത്തിൻ്റെ ആവശ്യം ശർമ അംഗീകരിച്ചപ്പോൾ വിഭിന്ന നിലപാടോടെ ആവശ്യം ദീപാങ്കർ ദത്ത തള്ളുകളായിരുന്നു.

sc-808417903

തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കുന്ന സമിതിയിൽ നിന്ന് നിഷ്പക്ഷനായ ഒരു അംഗത്തെ ഒഴിവാക്കിക്കൊണ്ടുള്ള പാർലമെൻ്റ് തീരുമാനം ശരിയായിരുന്നോ എന്നത് ഭരണഘടനാപരമായ വലിയ ചോദ്യമാണ്. അതുകൊണ്ട് തന്നെ വിശാലമായ ഭരണഘടന ബെഞ്ച് ഹർജി പരിഗണിക്കുന്നതാണ് ഉചിതം എന്നാണ് എസ് സി ശർമ വ്യക്തമാക്കിയത്. അതേസമയം പ്രധാനമന്ത്രിയും ഒരു മന്ത്രിയും ഉൾപ്പെടുന്ന സമിതി കമ്മീഷനെ നിയമിച്ചാൽ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നാണ് ദീപാങ്കർ ഗുപ്ത ചൂണ്ടിക്കാട്ടിയത്. സ്വതന്ത്രമായ തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് നടത്താൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. ഭിന്നവിധിയുടെ പശ്ചാത്തലത്തിൽ തീരുമാനം ചീഫ് ജസ്റ്റിൻ്റെ പരിഗണനയ്ക്ക് വിടാൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

2023ലെ നിയമപ്രകാരം പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി, ലോക്സഭാ പ്രതിപക്ഷനേതാവ് എന്നിവരാണ് ഇലക്ഷൻ കമ്മിഷണർമാരുടെ നിയമന സമിതിയിലുള്ളത്.ജസ്റ്റിസ് കെ എം ജോസഫ് അദ്ധ്യക്ഷനായ ബഞ്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ സമിതിയിൽ അംഗമാക്കിയത് മറികടക്കാനാണ് പാർലമെൻറ് നിയമം പാസാക്കിയത്.

അതേസമയം കമ്മീഷണർമാരുടെ നിയമനത്തിനുള്ള നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിച്ച ദിവസം തന്നെയാണ് ചീഫ് ജസ്റ്റിസ് ശർമയുടെ നേതൃത്വത്തിലുള്ള ബെഞ്ച് . ഗൗതം ബുദ്ധ നഗർ ജില്ലാ മജിസ്ട്രേറ്റായ മെധാ രൂപത്തിൻ്റ ഹർജിയും പരിഗണിച്ചത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ഹർജി. ഇതിൽ ജസ്റ്റിസ് ശർമ അധ്യക്ഷനായ ബെഞ്ച് ഇടക്കാല ആശ്വാസം അനുവദിച്ചിരുന്നു.

നോയിഡയിലെ തൊഴിലാളി പ്രതിഷേധത്തിൽ വിദ്യാർഥി നേതാവ് ആകൃതി ചൗധരിയെ ദേശീയ സുരക്ഷാ നിയമ പ്രകാരം തടങ്കലിൽ വെച്ച നടപടി അലഹബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിദ്യാർഥിനിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും ബന്ധപ്പെട്ട ജില്ലാ മജിസ്ട്രേറ്റിൽ നിന്നടക്കം ഈ തുക ഈടാക്കണം എന്നുമാണ് ഹൈക്കോടതി നിർദേശിച്ചത്. ഇതിനെതിരെയാണ് ഐഎഎസ് ഉദ്യോഗസ്ഥയായ നോയിഡ ഡിഎം മേധാ രൂപവും ഉത്തർപ്രദേശ് സർക്കാരും സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം ഈ രണ്ട് ഹർജികളിലും ജസ്റ്റിസ് ശർമ്മ അനുചിതമായി പെരുമാറിയതായി സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് യാതൊരു കണ്ടെത്തലുകളും ഉണ്ടായിട്ടില്ലെങ്കിലും അദ്ദേഹത്തിൻ്റെ വിധി നീതിപൂർവമായിരിക്കുമോയെന്നതാണ് ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma