കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസാറാം ബാപ്പു കേസ്; സാക്ഷിയുടെ മകനെ തട്ടിക്കൊണ്ടുപോയി, പക്ഷേ, സംഭവിച്ചത് മറ്റൊന്ന്, പിന്നിൽ ആസാറാം?

  • By Desk
Google Oneindia Malayalam News

ഷാജഹാൻപൂർ: ആസാറാം ബാപ്പു കേസിലെ പ്രധാന സാക്ഷിയുടെ മകനെ തട്ടികൊണ്ടുപോയെന്ന് പരാതി. ധീരജ് വിഷ്‌കര്‍മയെയാണ് തട്ടികൊണ്ടുപോയത്. സ്വയംപ്രഖ്യാപിത ആള്‍ദൈവം അസാറാം ബാപ്പു ഉള്‍പ്പെട്ട കൊലപാതകക്കേസിലെ പ്രധാന ദൃക്‌സാക്ഷിയാണ് ധീരജിന്റെ പിതാവ് രാംശങ്കര്‍ വിഷ്‌കര്‍മ. ബാപ്പു പ്രതിയായ പീഡനക്കേസിലെ മുഖ്യ സാക്ഷിയായിരുന്ന കൃപാല്‍ സിംഗ് 2015ല്‍ വെടിയേറ്റു മരിക്കുകയായിരുന്നു.

ഈ കേസിലെ പ്രധാന സാക്ഷിയാണ് ധീരജിന്റെ പിതാവ് രാംശങ്കര്‍ വിഷ്‌കര്‍മ. ഏപ്രില്‍ 24നാണ് അസാറാം ബാപ്പുവിനെ പീഡനക്കേസില്‍ സ്‌പെഷ്യല്‍ പോക്‌സോ കോര്‍ട്ട് ആജീവനാന്തം തടവിനു വിധിച്ചത്. ധീരജ് വിഷ്‌കര്‍മയെയാണ് തട്ടികൊണ്ടു പോയെങ്കിലും വിദഗ്ധമായി അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. മൊഴി നല്‍കാന്‍ രാംശങ്കര്‍ ജൂണ്‍ ഏഴിന് ഷാജഹാന്‍പൂര്‍ കോടതിക്കു മുമ്പാകെ ഹാജരായിരുന്നു. എന്നാല്‍, മൊഴി രേഖപ്പെടുത്താന്‍ സാധിക്കാഞ്ഞതിനാല്‍ ജൂണ്‍ 28നു വീണ്ടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയായിരുന്നു.

കാറിൽ കടത്തി

കാറിൽ കടത്തി

ഷാജഹാന്‍പൂരില്‍ വച്ച് കാറിലെത്തിയ രണ്ടു പേര്‍ പതിനാറുകാരനായ ധീരജ് വിഷ്‌കര്‍മയെ തട്ടിക്കൊണ്ടു പോയതായും, ഇവരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട ധീരജ് വീട്ടില്‍ തിരികെയെത്തിയതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ബോധം വീണ്ടെടുത്തപ്പോഴാണ് താന്‍ മീററ്റിലാണുള്ളതെന്ന് മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു.

മൊഴി നൽകാതിരിക്കാൻ സമ്മർദ്ദം

മൊഴി നൽകാതിരിക്കാൻ സമ്മർദ്ദം


തട്ടിക്കൊണ്ടുപോയവര്‍ ചില സാധനങ്ങള്‍ വാങ്ങിക്കാനായി വഴിയില്‍ കാറു നിര്‍ത്തി പുറത്തിറങ്ങിയപ്പോള്‍ രക്ഷപ്പെട്ടോടി മീററ്റ് റെയില്‍വേ സ്‌റ്റേഷനിലെത്തുകയായിരുന്നെന്നും ധീരജ് പറയുന്നു. അസാറാമിനോ കൂട്ടാളികള്‍ക്കോ എതിരെ മൊഴി നല്‍കാതിരിക്കാനായി തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് മകനെ തട്ടിക്കൊണ്ടു പോയതെന്ന് സംശയിക്കുന്നതായി രാംശങ്കര്‍ പറയുന്നു.

പീഡനം ആശ്രമത്തിൽവെച്ച്

പീഡനം ആശ്രമത്തിൽവെച്ച്


പ്രാപൂർത്തിയാകാത്ത പെൺകുട്ടിയെ ആശ്രമത്തിൽവെച്ച് ബലാത്സംഗം ചെയ്ത് പീഡിപ്പിച്ച കേസിൽ‍ ആസാറാം ബാപ്പു എന്ന ആൾദൈവം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. ബാപ്പു അടക്കം നാലു പേർ കുറ്റക്കാരാണെന്നാണ് ബുധനാഴ്ച കോടതി കണ്ടെത്തിയത്. സഹറാന്‍പൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ ജോധ്പൂരിന് സമീപമുള്ള ആശ്രമത്തില്‍ വെച്ച്‌ പീഡിപ്പിച്ചെന്ന കേസിലാണ് ആസാറാം ബാപ്പുവിനെ ശിക്ഷിക്കപ്പെട്ടിരുന്നത്. ജോധ്പൂര്‍ മന്നായ് ഗ്രാമവാസിയായ പെണ്‍കുട്ടിയെ 2013 ഓഗസ്റ്റ് 15ന് ആശ്രമത്തിലെത്തിച്ചു പീഡിപ്പിച്ചതായാണ് പരാതി. സെപ്റ്റംബറില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. കേസില്‍ സാക്ഷികളായിരുന്നവര്‍ കൊല്ലപ്പെടുകയും അപ്രത്യക്ഷരാവുകയും ചെയ്തിട്ടുള്ളത് സംഭവത്തിലെ ദുരൂഹത വളര്‍ത്തി. ബാപ്പുവിന്റെ സഹായികളായ ശിവ,ശില്‍പി,പ്രകാശ്,ശരത് എന്നിവരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു.

മോദിയോടൊപ്പം....

മോദിയോടൊപ്പം....


ആസാറാം ബാപ്പുവിനെ കുറ്റക്കാരനെത്ത് കണ്ടെത്തിയതിന് പിന്നാലെ നരേന്ദ്രമോദിയും ബാപ്പുവും ഒരുമിച്ച് സ്റ്റേജില്‍ സ്തുതിഗീതം പാടുന്ന വീഡിയോയും പുറത്ത് വന്നിരുന്നു. ഒരു മനുഷ്യന്‍ തിരിച്ചറിയപ്പെടുന്നത് അയാളുടെ കൂട്ടുകെട്ടുകള്‍ കൊണ്ടാവുമെന്ന' അടിക്കുറിപ്പോടെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇരുവരും ഒന്നിച്ച് വേദി പങ്കിടുന്ന പഴയ ദൃശ്യങ്ങള്‍ പങ്കു വെക്കുകയായിരുന്നു. മോദിക്കു പുറമെ അസാറാം ബാപ്പുവും മറ്റ് നേതാക്കളും ഒരുമിച്ചുള്ള വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആസാറാം ബാപ്പുവിനെതിരെ ഗുജറാത്തിലെ സൂറത്തിലും ബലാല്‍സംഗ കേസുണ്ട്.

English summary
The son of a witness in the murder of Kripal Singh, a key witness in a rape case involving self-styled godman Asaram Bapu, was allegedly kidnapped in Shahjahanpur on Monday, police said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X