ഇന്ത്യയെ 'ബാനിസ്ഥാന്‍' എന്നു വിളിച്ച സോനാക്ഷി സിന്‍ഹയുടെ ട്വീറ്റ് വിവാദമാകുന്നു
ബോളിവുഡ് താരങ്ങളെല്ലാം മുംബൈ മാംസാഹാര നിരോധനത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സോനം കപൂറിനു പിന്നാലെ സോനാക്ഷി സിന്‍ഹയാണ് വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യയെ 'ബാനിസ്ഥാന്‍' എന്നു വിളിച്ച് അധിക്ഷേപിച്ചിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി സോനാക്ഷി.
ഇതൊരു സ്വതന്ത്ര രാഷ്ട്രമാണ്, ബാനിസ്ഥാനിലേക്ക് ഏവര്‍ക്കും സ്വാഗതം എന്നാണ് സോനാക്ഷിയുടെ ട്വീറ്റ്. സോനാക്ഷിയെ വിമര്‍ശിച്ചു കൊണ്ടുള്ള പ്രതികരണങ്ങളുടെ പെരുമഴയായിരുന്നു പിന്നീട് ഉണ്ടായത്. സോനം കപൂറിനെ പോലെത്തന്നെ വിമര്‍ശനങ്ങളോട് പ്രതികരിക്കാതിരുന്നില്ല സോനാക്ഷിയും.

ചുട്ട മറുപടി തന്നെ സോനാക്ഷിയും നല്‍കി. എല്ലാത്തിനും നിരോധനം ഏര്‍പ്പെടുത്തുന്ന ഇന്ത്യ എന്തുകൊണ്ടാണ് അജ്ഞതയ്ക്കും അവഗണനയ്ക്കും നിരോധനം ഏര്‍പ്പെടുത്താത്തത്. ആസാം വൊള്ളപ്പൊക്കത്തില്‍ മുങ്ങിക്കൊണ്ടിരിക്കുകയാണ്. അവിടുത്തെ നാട്ടുകാരുടെ അവസ്ഥ ഇപ്പോള്‍ എന്താണ്. എന്തിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നാണ് സോനാക്ഷി ചോദിക്കുന്നത്.
ഇന്ത്യയെ അധിക്ഷേപിക്കുന്ന താരങ്ങള്‍ നിങ്ങള്‍ അഭിനയിക്കുന്ന സിനിമയെ കൂടി വിലയിരുത്തേണ്ടിയിരിക്കുന്നു. മിനിമം ഗുണനിലവാരം ഇല്ലാത്ത സിനിമകളും നിരോധിക്കണമെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
This is a free country! Welcome to BAN-istan... I meant india.. Stupid autocorrect.
— Sonakshi Sinha (@sonakshisinha) September 8, 2015 മുംബൈയിലെ മാംസാഹാര നിരോധനത്തിനെതിരെ സോനം കപൂറും രംഗത്തുവന്നിരുന്നു. സ്ത്രീ വിരുദ്ധരും അടഞ്ഞ മനസ്സുള്ളവരുമായ ചിലരുടെ അസഹിഷ്ണുത മൂലം നമ്മുടെ രാജ്യം ഒരു മൂന്നാം ലോക രാജ്യമായി തുടരാന്‍ പോവുകയാണ് എന്നായിരുന്നു സോനം കപൂറിന്റെ ട്വീറ്റ്.












Click it and Unblock the Notifications