വിവാഹത്തിന് ശേഷം സഹീര്‍ മതം മാറാന്‍ നിര്‍ബന്ധിച്ചോ? സോനാക്ഷി സിന്‍ഹയുടെ മറുപടി കേട്ടോ?
നടി സോനാക്ഷി സിന്‍ഹയും നടന്‍ സഹീര്‍ ഇക്ബാലും കഴിഞ്ഞ വര്‍ഷമാണ് വിവാഹിതരായത്. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷം 2024 ജൂണ്‍ 23 നായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് മതത്തില്‍പ്പെട്ടവരായ സെലിബ്രിറ്റികളായതിനാല്‍ തന്നെ ഇരുവരുടേയും വിവാഹം വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. സാനാക്ഷിയുടെ പിതാവും മുതിര്‍ന്ന നടനുമായ ശത്രുഘ്നന്‍ സിന്‍ഹയുടെ മുന്‍കാല പരാമര്‍ശങ്ങളായിരുന്നു ഇതിന് ആധാരം.
മാത്രമല്ല സോനാക്ഷിയുടെ വിവാഹത്തില്‍ സഹോദരങ്ങളായ ലവ്, കുശ് എന്നിവര്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ സോനാക്ഷി - സഹീര്‍ വിവാഹം പാപ്പരാസികള്‍ ഏറെ കാലം ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള കിംവദന്തികളെയും ഊഹാപോഹങ്ങളെയും കുറിച്ച് പ്രതികരിച്ച് സോനാക്ഷി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഹൗട്ടര്‍ഫ്‌ലൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് അവരുടെ പ്രതികരണം.

സഹീറുമായുള്ള ബന്ധത്തിലും വിവാഹത്തിലും തന്റെ പിതാവ് പരമാവധി പിന്തുണ നല്‍കിയിരുന്നുവെന്ന് സോനാക്ഷി സിന്‍ഹ പറഞ്ഞു. എന്നാല്‍ തന്റെ സഹോദരങ്ങളുടെ അഭാവത്തെക്കുറിച്ച് അവര്‍ പ്രത്യേകമായി ഒന്നും പറഞ്ഞില്ല. അതേസമയം സഹീറിന്റെ കുടുംബം ഒരിക്കലും ഇസ്ലാം മതം സ്വീകരിക്കാന്‍ തന്നെ നിര്‍ബന്ധിക്കുകയോ സമ്മര്‍ദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല എന്നും അവര്‍ വ്യക്തമാക്കി.
മതം തനിക്കും സഹീറിനും ഒരിക്കലും ഒരു പ്രശ്‌നമായിരുന്നില്ലെന്ന് സോനാക്ഷി പറഞ്ഞു. 'സഹീറും ഞാനും മതത്തില്‍ അത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല. ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നവരും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവരുമാണ്. അദ്ദേഹം തന്റെ മതം എന്റെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടില്ല, ഞാന്‍ എന്റെ മതം അദ്ദേഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നില്ല. ഇത് ഒരു ചര്‍ച്ച പോലും ആയിരുന്നില്ല.' സോനാക്ഷി പറഞ്ഞു.
രണ്ട് സംസ്‌കാരങ്ങളേയും തങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നുണ്ട് എന്നും നടി പറഞ്ഞു. 'ഞങ്ങള്‍ പരസ്പരം സംസ്‌കാരങ്ങളെ വിലമതിക്കുകയും മനസിലാക്കുകയും ചെയ്യുന്നു. അവര്‍ അവരുടെ വീട്ടില്‍ ചില പാരമ്പര്യങ്ങള്‍ പിന്തുടരുന്നു. ഞാന്‍ എന്റെ വീട്ടില്‍ ചില പാരമ്പര്യങ്ങള്‍ പിന്തുടരുന്നു. സഹീര്‍ എന്റെ ദീപാവലി പൂജയില്‍ പങ്കെടുക്കാറുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ ആചാരങ്ങളില്‍ പങ്കെടുക്കാറുണ്ട്, അതാണ് പ്രധാനം,' അവര്‍ കൂട്ടിച്ചേര്‍ത്തു.
ഈ സാഹചര്യത്തില്‍ വിവാഹം കഴിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് ആയിരുന്നു എന്നും സോനാക്ഷി ചൂണ്ടിക്കാട്ടി. ഒരു ഹിന്ദു സ്ത്രീ എന്ന നിലയില്‍ എനിക്ക് എന്റെ മതം മാറേണ്ടതില്ല. മാത്രമല്ല ഒരു മുസ്ലീം പുരുഷന്‍ എന്ന നിലയില്‍ അയാള്‍ക്ക് ഒരു മുസ്ലീം പുരുഷനായി തുടരുകയും ചെയ്യാം. അത് അത്രയും ലളിതമാണ്. നീ മതം മാറുമോ എന്ന് തന്നോട് ഒരിക്കലും ചോദിച്ചിട്ടില്ല എന്നും സോനാക്ഷി പറഞ്ഞു.












Click it and Unblock the Notifications