Get Updates
Get notified of breaking news, exclusive insights, and must-see stories!

'മരിക്കുന്നതിന് തലേദിവസം സൊനാലി വിളിച്ചു..' സൊനാലിയുടെ അവസാന കോളിനെക്കുറിച്ച് വെളിപ്പെടുത്തല്‍

പട്ന: ഹ​രി​യാ​ന​യി​ലെ ബിജെ​പി നേ​താ​വും ന​ടി​യു​മാ​യ ​​​​സൊ​നാ​ലി ഫോ​ഗ​ട്ടിൻറെ മരണത്തിൽ വെളിപ്പെടുത്തലുമായി കുടുംബം രംഗത്ത്. ഹൃദയാഘാതം മൂലമാണ് സൊ​നാ​ലി മരിച്ചതെന്ന് അംഗീകരിക്കാൻ തയാറല്ലെന്നാണ് സൊനാലിയുടെ സഹോദരിമാരായ റൂപേഷ് ഫോ​ഗ​ട്ടും രമൺ ഫോ​ഗ​ട്ടും പറഞ്ഞത്. വാർത്താ ഏജൻസിയായ എഎൻഎയോട് ആയിരുന്നു പ്രതികരണം.

മരിക്കുന്നതിന് തലേദിവസം വൈകുന്നേരം സൊനാലി തന്നെ വിളിച്ചു. അവൾ വാട്ട്‌സ്ആപ്പിൽ സംസാരിക്കണമെന്നും എന്തോ കുഴപ്പമുണ്ടെന്ന് പറഞ്ഞു..., അവൾ കോൾ കട്ട് ചെയ്തെന്നും പിന്നീട് എടുത്തില്ലെന്നും മറ്റൊരു സഹോദരി റൂപേഷ് ഫോ​ഗ​ട്ട് വ്യക്തമാക്കി.

1

സഹോദരിക്ക് ഹൃദയാഘാതം ഉണ്ടാകാൻ സാധ്യതയില്ല. അവൾ വളരെ ഫിറ്റായിരുന്നു. ആരോഗ്യപരമായ യാതൊരു പ്രശ്നങ്ങളും സഹോദരിയെ അലട്ടിയിരുന്നില്ലെന്നും മരണത്തെ കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്നും സഹോദരിയായ രമൺ ഫോ​ഗ​ട്ട് ആവശ്യപ്പെട്ടു.

2

ടിക് ടോക് വീഡിയോയിലൂടെ പ്രശസ്തി നേടിയ സൊനാലിക്ക് ഒരുപാട് ആരാധകർ ഉണ്ടായിരുന്നു. 2006ൽ ടിവിയിൽ അവതാരകയായിട്ടായിരുന്നു സൊനാലിയുടെ തുടക്കം. പിന്നീട് രണ്ട് വർഷം കഴിഞ്ഞാണ് രാഷ്ട്രത്തിലേക്കിറങ്ങുന്നതും ബിജെപിയിൽ ചേരുന്നതും. ബിഗ് ബോസിന്റെ പതിനാലാം സീസണിലും അവർ മത്സരാർത്ഥിയായി എത്തിയിരുന്നു.
വൈൽഡ് കാർഡ് എൻട്രിയായിരുന്നു നടിയുടേത്. അതിന് ശേഷം വൻ ജനപ്രീതിയായിരുന്നു ഇവർക്ക് എക് മാ ജോ ലാക്കോൻ കെ ലിയേ ബനി അമ്മ എന്ന സീരിയലിലൂടെ അഭിനയ ലോകത്തേക്കും എത്തിയിരുന്നു സൊനാലി. 2016ലായിരുന്നു മിനിസ്‌ക്രീൻ അരങ്ങേറ്റം.

3

ചോരിയാൻ ചോരോൻ സെ കാം നഹി ഹോത്തി എന്ന ഹരിയാൻവി ചിത്രത്തിലും സൊനാലി അഭിനയിച്ചിരുന്നു. നിരവധി പഞ്ചാബി-ഹരിയാൻവി മ്യൂസിക് വീഡിയോകളിലും നടി പ്രത്യക്ഷപ്പെട്ടിരുന്നു. 2009ൽ ബിജെപി ടിക്കറ്റിൽ സൊനാലി ഫോഗട്ട് ഹരിയാനയിലെ ആദംപൂരിൽ നിന്ന് മത്സരിച്ചിരുന്നു. കുൽദീപ് ബിഷ്‌ണോയിക്കെതിരെയായിരുന്നു മത്സരം. എന്നാൽ പരാജയപ്പെട്ടു.

4

അടുത്തിടെ കോൺഗ്രസ് വിട്ട് കുൽദീപ് ബിഷ്‌ണോയ് ബിജെപിയിൽ എത്തിയിരുന്നു. കഴിഞ്ഞയാഴ്ച്ച സൊനാലിയെ കുൽദീപ് ബിഷ്‌ണോയ് സന്ദർശിച്ചിരുന്നു. ആംദപൂർ ഉപതിരഞ്ഞെടുപ്പിൽ ബിജെപി ഇവരെ മത്സരിപ്പിക്കുമെന്ന സൂചനകൾക്കിടെയായിരുന്നു ഇത്.
ബിജെപിയുടെ മഹിളാ മോർച്ചയുടെ ആദിവാസി വിംഗിന്റെ ദേശീയ വൈസ് പ്രസിഡന്റ് കൂടിയാണ് സൊനാലി. ബിജെപിയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗവുമാണ് നടി. ജാർഖണ്ഡിലെയും മധ്യപ്രദേശിലെയും ആദിവാസി മേഖലകളിൽ ബിജെപിക്ക് വേണ്ടി സൊനാലി പ്രവർത്തിച്ചിരുന്നു. ഇവരുടെ ഭർത്താവ് 2016ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. ഫാം ഹൗസിലായിരുന്നു സൊനാലിയുടെ ഭർത്താവ് സഞ്ജയ് ഫോഗട്ടിന്റെ മൃതദേഹം കണ്ടെത്തിയത്.

നിങ്ങളുടെ ഫോണില്‍ 5ജി ലഭിക്കുമോ എന്ന് എങ്ങനെ പരിശോധിക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+