കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് വിഭജന രാഷ്ട്രീയമെന്ന് നടി സോനം കപൂര്‍; 70 വര്‍ഷം മുമ്പ് ഇന്ത്യ ഒന്നായിരുന്നു... പൊങ്കാല

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് പ്രതികരിച്ച ബോളിവുഡ് നടി സോനം കപൂറിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. രാജ്യത്ത് വിഭജന രാഷ്ട്രീയമാണ് നിലനില്‍ക്കുന്നതെന്ന് അഭിപ്രായപ്പെട്ടതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചത്. സോനത്തിന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്ത ഇവര്‍ സോനം രാജ്യദ്രോഹിയാണെന്നും പാകിസ്താനിലേക്ക് പോകണമെന്നും ആവശ്യപ്പെട്ടു.

Sonam-kapoor

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ബിബിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്കുമായി സംവദിക്കുന്നതിനിടെയാണ് രാജ്യത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യങ്ങളില്‍ സോനം കപൂര്‍ അഭിപ്രായം പ്രകടിപ്പിച്ചത്. അന്നുതന്നെ ഇതിന്റെ വീഡിയോ ബിബിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്ക് അവരുടെ ഔദ്യോഗിക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇന്നാണ് സംഭവം വൈറലായതും നടിക്കെതിരെ ട്രോളുകള്‍ ശക്തിപ്പെട്ടതും.

മന്‍മോഹന്‍ സിങിന് എതിരില്ല; വീണ്ടും രാജ്യസഭയില്‍, ഡിഎംകെ നിരസിച്ചപ്പോള്‍ രക്ഷയായി രാജസ്ഥാന്‍മന്‍മോഹന്‍ സിങിന് എതിരില്ല; വീണ്ടും രാജ്യസഭയില്‍, ഡിഎംകെ നിരസിച്ചപ്പോള്‍ രക്ഷയായി രാജസ്ഥാന്‍

കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ അഭിപ്രായം ചോദിച്ചപ്പോള്‍ നടി പറഞ്ഞ വാക്കുകളാണ് ചിലരെ പ്രകോപിപ്പിച്ചത്. കശ്മീരില്‍ എന്താണ് നടക്കുന്നതെന്ന് വ്യക്തമല്ല. പരസ്പര വിരുദ്ധമായ വാര്‍ത്തകളാണ് വരുന്നത്. മുഴുവന്‍ വിവരങ്ങളും ലഭിച്ചാല്‍ മാത്രമേ പ്രതികരിക്കാനാകൂ- സോനം കപൂര്‍ പറഞ്ഞു. നടിക്കും അവരുടെ കുടുംബത്തിനു പാകിസ്താനുമായി ബന്ധമുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉന്നയിച്ച ആരോപണം.

കലാകാരി എന്ന നിലയില്‍ തന്റെ സിനിമ എല്ലാ രാജ്യങ്ങളിലും പ്രദര്‍ശിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. പുതിയ സാഹചര്യത്തില്‍ പാകിസ്താനില്‍ ബോളിവുഡ് സിനിമകള്‍ക്ക് നിരോധനമുണ്ട്. അതില്‍ നിരാശയുണ്ട്. തനിക്ക് പാകിസ്താനിലും ആരാധകരുണ്ട്. തന്റെ അടുത്ത ചില സുഹൃത്തുക്കള്‍ മുസ്ലിംകളാണെന്നും സോനം പറഞ്ഞു. 70 വര്‍ഷം മുമ്പ് ഇന്ത്യ ഒരു രാജ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിഭജന രാഷ്ട്രീയമാണുള്ളതെന്നും സോനം കപൂര്‍ പറഞ്ഞു. ഇത് ബിജെപിക്കെതിരായ പ്രസ്താവനയായും വ്യാഖ്യാനിക്കപ്പെട്ടു. വിമര്‍ശകര്‍ക്ക് മറുപടിയുമായും സോനം രംഗത്തുവന്നു. ശാന്തരാകൂ. ഒരാള്‍ പറയുന്ന പറയുന്ന കാര്യം നിങ്ങള്‍ക്കാവശ്യമുള്ള പോലെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് അയാളുടെ പ്രതിഫലനമാകില്ലെന്നും വല്ല ജോലിയും ചെയ്യൂ എന്നും സോനം മറുപടി നല്‍കി. പ്രമുഖ ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെ മകളാണ് സോനം കപൂര്‍.

English summary
Sonam Kapoor Trolled For Comments On Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X