കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലു ദിവസം പോലും നോണ്‍ വെജില്ലാതെ സോനം കപൂറിനു ജീവിക്കാന്‍ കഴിയില്ലേ?ട്രോളുകളുടെ പൂരം

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: മുംബൈയില്‍ നാലു ദിവസം മാംസാഹാരം നിരോധിച്ചതിനു ബോളിവുഡ് താരം സോനം കപൂറിനു എന്താണിത്ര കലിപ്പ്.. നാലു ദിവസം പോലും നോണ്‍ വെജില്ലാതെ സോനം കപൂറിനു ജീവിക്കാന്‍ കഴിയില്ലെന്നുണ്ടോ..? മുംബൈയുടെ നോണ്‍ വെജ് നിരോധന നടപടിക്കെതിരെ പ്രതികരിച്ച സോനം കപൂറിനു പിന്നീട് ട്രോളുകളുടെ പെരുമഴയായിരുന്നു.

ജൈനമതക്കാരുടെ പര്‍യുഷാന്‍ ഉത്സവത്തിന്റെ ഭാഗമായാണ് മുംബൈയില്‍ നാലു ദിവസം ഇറച്ചിയും മീനും നിരോധിച്ചത്. മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് മൃഗങ്ങളെ കൊല്ലുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയത്. മാട്ടിറച്ചി, കോഴിയിറച്ചി, മീന്‍ കടകള്‍ എന്നിവ തുറക്കാനും മൃഗങ്ങളെ കൊല്ലാനും പാടില്ലെന്നാണ് നിര്‍ദ്ദേശം. പുലിവാലുപിടിക്കുന്ന എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയാന്‍ സോനം മിടുക്കിയാണെന്ന് അറിയാം. ഇത്തവണയും വിവാദങ്ങളില്‍ പെട്ടിരിക്കുകയാണ് സോനം.

സോനത്തിന്റെ അഭിപ്രായം

മുംബൈയിലെ മാംസാഹാര നിരോധന വാര്‍ത്ത ഷെയര്‍ ചെയ്ത സോനം ട്വിറ്ററില്‍ കുറിച്ചതിങ്ങനെ. സ്ത്രീ വിരുദ്ധരും അടഞ്ഞ മനസ്സുള്ളവരുമായ ചിലരുടെ അസഹിഷ്ണുത മൂലം നമ്മുടെ രാജ്യം ഒരു മൂന്നാം ലോക രാജ്യമായി തുടരാന്‍ പോവുകയാണ് എന്നായിരുന്നു സോനം കപൂറിന്റെ ട്വീറ്റ്.

ആലിയാ ഭട്ടിന്റെ ചേച്ചി

വിവരക്കേടു വിളിച്ചു പറയുന്ന ആലിയാ ഭട്ടിനെക്കാളും മോശമാണ് സോനത്തിന്റെ അവസ്ഥയെന്ന രീതിയിലുള്ള ട്രോളുകളും കമന്റുകളുമായിരുന്നു ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. ആലിയാ ഭട്ടിന്റെ ചേച്ചിയാണോ ഇവള്‍. ആലിയാ ഭട്ടിന് ഇവളെക്കാള്‍ വിവരം ഉണ്ടെന്നു വരെ കമന്റുകള്‍ വന്നു.

സോനം എന്താണ് ഉദ്ദേശിച്ചത്

സോനം എന്താണ് ഉദ്ദേശിച്ചത്

സോനം കപൂര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലാക്കാതെയാണോ എല്ലാവരും പ്രതികരിച്ചത്..എന്നാല്‍ താരം പറഞ്ഞത് അങ്ങനെയാണ്. കാര്യം മനസ്സിലാക്കി പ്രതികരിക്കണമെന്നാണ് വിമര്‍ശകരോട് സോനം പറയുന്നത്.

മാംസാഹാരവും സ്ത്രീ വിരുദ്ധവും തമ്മില്‍

മാംസാഹാരവും സ്ത്രീ വിരുദ്ധവും തമ്മില്‍

മാംസാഹാരവും സ്ത്രീ വിരുദ്ധവും തമ്മില്‍ എന്താണ് ബന്ധം എന്നു സോനം വിവരിച്ചു കൊടുക്കേണ്ടതാണ്. വിമര്‍ശനക്കാരുടെ ആവശ്യവും അതുതന്നെയാണ്.

ചുട്ട മറുപടി

കമന്റുകള്‍ക്ക് മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുന്ന ആളല്ല സോനം. ചുട്ട മറുപടിയാണ് കമന്റുകള്‍ക്ക് സോനം നല്‍കിയത്. മാംസാഹാരം നിരോധിച്ചതിനെക്കുറിച്ചല്ല താന്‍ പറഞ്ഞതെന്നും, പൊതുവെ സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞതെന്നുമാണ് സോനം പറയുന്നത്.

English summary
The BMC-imposed four-day meat ban in Mumbai may be religious sentiment-based and unfair on many grounds, but Bollywood actress Sonam Kapoor chose to label it as 'misogynistic' on Twitter and as expected, several users jumped at the opportunity to troll her.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X