കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനെതിരെ യോഗി; വെടിവയ്പിന് പിന്നില്‍ ഗൂഢാലോചന, അന്ന് അവര്‍ ചെയ്തതിന്റെ ഫലം

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെ വെടിവയ്പ്പില്‍ 10 ആദിവാസികള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സോന്‍ഭദ്ര ജില്ലയില്‍ വെടിവയ്പ്പുണ്ടായ ഗ്രാമം യോഗി സന്ദര്‍ശിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ട അദ്ദേഹം കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പ് നല്‍കി.

Yogi

വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് കൂട്ടക്കൊലയ്ക്ക് പിന്നില്‍. പ്രതിപക്ഷത്തിന്റെ ദളിത് വിരുദ്ധ, ആദിവാസി വിരുദ്ധ നിലപാടുകളുടെ ഫലമാണിതെന്നും യോഗി ആരോപിച്ചു. കഴിഞ്ഞദിവസം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വന്നതും അവരെ പോലീസ് തടഞ്ഞതും ദേശീയ തലത്തില്‍ വിവാദമയിരുന്നു. രാത്രി മൊത്തം സമരം നടത്തിയ പ്രിയങ്ക ശനിയാഴ്ച കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിച്ച ശേഷമാണ് തിരിച്ചുപോയത്.

എന്നാല്‍ സംഭവം രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് യോഗി പറയുന്നു. 1955ലാണ് മേഖലയില്‍ ഭൂമി തര്‍ക്കം തുടങ്ങുന്നത്. കോണ്‍ഗ്രസ് രാജ്യസഭാംഗം രൂപീകരിച്ച ട്രസ്റ്റിന് കീഴിലേക്ക് അന്നാണ് ഭൂമി മാറ്റപ്പെട്ടത്. 1989ല്‍ ഭൂമി ട്രസ്റ്റിലെ അംഗങ്ങളുടെ പേരിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപടിയെടുത്തുവെന്നും യോഗി പറഞ്ഞു. അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതിന്റെ ഫലമാണ് ഇന്ന് ഗ്രാമീണര്‍ അനുഭവിക്കുന്നതെന്നും യോഗി പറഞ്ഞു.

കോണ്‍ഗ്രസില്‍ ട്രെന്‍ഡ് മാറി; പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണം; കൂടുതല്‍ പ്രമുഖര്‍ രംഗത്ത്!!കോണ്‍ഗ്രസില്‍ ട്രെന്‍ഡ് മാറി; പ്രിയങ്കാ ഗാന്ധി അധ്യക്ഷയാകണം; കൂടുതല്‍ പ്രമുഖര്‍ രംഗത്ത്!!

ഭൂമി കൈയ്യേറിയവര്‍ക്കെതിരെയും വെടിവയ്പ് നടത്തിയവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും. യഗ്യ ദത്ത് എന്ന ഗ്രാമമുഖ്യന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് വെടിവച്ചത്. ഇയാള്‍ സമാജ്‌വാദി പാര്‍ട്ടി നേതാവാണെന്ന് ബിജെപി ആരോപിക്കുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 18 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് യോഗി പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷവും പരിക്കേറ്റവര്‍ക്ക് 50000 വീതവും നല്‍കാന്‍ യോഗി നേരത്തെ ഉത്തരവിട്ടിരുന്നു. വെടിവയ്പ്പ് സംഭവത്തില്‍ 24 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. യഗ്യ ദത്ത്, സഹോദരന്‍ എന്നിവര്‍ ഉള്‍പ്പെടെ 78 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

English summary
Sonbhadra shootout: Yogi met Victims Family, Attack Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X