Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത് ജോഡോ യാത്രയ്ക്ക് കെജിഎഫിലെ പാട്ട്; കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് ബ്ലോക്ക്

ബംഗളൂരു: കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഒരു വീഡിയോയാണ് ഈ നടപടിയിലേക്ക് നയിച്ചത്. സൂപ്പര്‍ ഹിറ്റ് ചിത്രം കെ ജി എഫിലെ പാട്ട് ഉപയോഗിച്ച് വീഡിയോ പങ്കുവച്ചതിനാണ് കോടതിയുടെ നടപടി. കോപ്പി റൈറ്റ് ലംഘനം ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

1

ഭാരത് ജോഡോ യാത്രയ്ക്ക് പകര്‍പ്പവകാശ നിയമങ്ങള്‍ ലംഘിച്ച് കെ ജി എഫ്-2-ലെ സംഗീതം ഉപയോഗിച്ചുവെന്നാരോപിച്ച് എംആര്‍ടി മ്യൂസികിന്റെ എം നവീന്‍ കുമാറാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ മാസമാണ് ഭാരത് ജോഡോ യാത്ര കര്‍ണാടകയിലേക്ക് പ്രവേശിച്ചത്. കര്‍ണാടകയിലെ പര്യടനത്തിനിടെ ചിത്രീകരിച്ച വീഡിയോയില്‍ കെ ജി എഫിലെ പാട്ട് ഉപയോഗിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

2

താല്‍ക്കാലികമായി കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കെ ജി എഫിലെ പാട്ട് ഉപയോഗിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സമ്മതമില്ലാതെ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ഈ പാട്ട് ഉപയോഗിച്ചുള്ള വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.

3

കെ ജി എഫ് 2ലെ ഗാനങ്ങളുടെ ഹിന്ദി കോപ്പി റൈറ്റ് അവകാശം സ്വന്തമാക്കാന്‍ തങ്ങള്‍ വലിയ തുകയാണ് മുടക്കിയത് എന്ന് എംആര്‍ടി മ്യൂസിക് തങ്ങളുടെ പരാതിയില്‍ പറയുന്നു. ഈ പാട്ടുകള്‍ തങ്ങളുടെ അനുവാദം കൂടാതെ കോണ്‍ഗ്രസ് പാര്‍ട്ടി എടുത്ത് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിന് വേണ്ടിയുളള വീഡിയോകളുണ്ടാക്കി എന്നാണ് കമ്പനി ആരോപിക്കുന്നത്.

4

ഐ പി സി 403, 465, 120, 34 വകുപ്പുകള്‍ പ്രകാരവും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിന്റെ 66ാം വകുപ്പ് പ്രകാരവും കോപ്പി റൈറ്റ്സ് നിയമത്തിന്റെ 63ാം വകുപ്പ് പ്രകാരവുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ കേസെടുത്തത്. ഇതുമായി ബന്ധപ്പെട്ട് എം ആര്‍ ടി മ്യൂസിക് ഒരു പ്രസ്താവന പുറത്തുവിട്ടിരുന്നു.

5

സാധാരണക്കാരുടേയും ബിസ്സിനസ്സുകളുടേയും അടക്കം അവകാശങ്ങള്‍ സംരക്ഷിക്കാനുളള നിയമനിര്‍മ്മാണത്തിനും ഭരണത്തിനും വേണ്ടി നടത്തുന്ന ഭാരത് ജോഡോ യാത്രയില്‍ ഇത്തരത്തില്‍ മറ്റൊരു സ്ഥാപനത്തിന് സ്വന്തമായ ഗാനം പകര്‍പ്പാവകാശം ലംഘിച്ച് ഉപയോഗിക്കുന്നതിലൂടെ കോണ്‍ഗ്രസ് രാജ്യത്തെ നിയമങ്ങളെ വില കല്‍പ്പിക്കുന്നില്ലെന്നാണ് മനസിലാക്കുന്നതെന്ന് പ്രത്സാവനയില്‍ കമ്പനി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+