തളരില്ലെന്ന് ചിദംബരം; തിഹാര്‍ ജയിലില്‍ സന്ദര്‍ശിച്ച് സോണിയയും മന്‍മോഹന്‍ സിംഗും
ദില്ലി: ഐഎന്‍എക്സ് മീഡിയാ കേസില്‍ തിഹാര്‍ ജയിലില്‍ തുടരുന്ന പി ചിദംബരത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മുന്‍ പ്രധാനന്ത്രി മന്‍മോഹന്‍ സിംഗും സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് ഇരുവരും തിഹാര്‍ ജയിലില്‍ എത്തിയത്. ചിദംബരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഇരുവരുടേയും സന്ദര്‍ശനം.

ചിദംബരത്തിന് മേല്‍ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചു. കേസില്‍ സപ്തംബര്‍ അഞ്ചിനാണ് ചിദംബരം അറസ്റ്റിലായത്. ഇരുവരുടേയും സന്ദര്‍ശനത്തിന് ശേഷം പി ചിദംബരം ട്വീറ്റ് ചെയ്തിരുന്നു. സോണിയാ ഗാന്ധിയും മന്‍മോഹന്‍ സിംഗും സന്ദര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായിരിക്കുന്നിടത്തോളം താനും ശക്തനും ധൈര്യശാലിയും ആയിരിക്കും എന്നാണ് ട്വീറ്റ്.
നേരത്തേ ചിദംബരത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും അഹമ്മദ് പട്ടേലും തിഹാര്‍ ജയിലില്‍ എത്തിയിരുന്നു. ഇന്ന് രാവിലെ ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരവും ജയിലില്‍ എത്തിയിരുന്നു.
അതേസമയം കേസില്‍ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ കോടതിക്ക് നല്‍കിയ മറുപടിയും കോടതി പരിഗണിക്കുംചിദംബരത്തെ വിചാരണക്കോടതി തിഹാര്‍ ജയിലിലേക്ക് അയച്ചതോടെയാണ് ജാമ്യാപേക്ഷയുമായി ചിദംബരം ഡല്‍ഹി ഹൈകോടതിയെ സമീപിച്ചത്.ചിദംബരത്തെ ആഗസ്റ്റ് 21 നാണ് സിബിഐ അറസ്റ്റു ചെയ്യുന്നത്. സെപ്റ്റംബര്‍ 5 മുതല്‍ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയുകയാണ്.
Recommended Video
2007ല്‍ ചിദംബരം ധനമന്ത്രിയായിരിക്കേ
ഐഎന്‍എക്സ് മീഡിയയ്ക്ക് 305 കോടിയുടെ വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ അനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് കേസ്.












Click it and Unblock the Notifications