കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം തിങ്കളാഴ്ച: പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ രാഹുലിന് എതിരാളി!

Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തിങ്കളാഴ്ച കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം. തിരഞ്ഞെടുപ്പിന് മുമ്പായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയമിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗം നടക്കുന്നത്. നവംബര്‍ 19 ന് ശേഷം രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നത്. നവംബര്‍ 20ന് രാവിലെ 10. 30നാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. യോഗത്തില്‍ പ്രസിഡന്‍റ് തിര‍ഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ രൂപമുണ്ടാകുമെന്നാണ് സൂചനകള്‍.

പത്മാവതി വിവാദം: ഐഎഫ്എഫ്ഐ ബഹിഷ്കരിക്കണമെന്ന് ശബാന ആസ്മി, സ്മൃതിയുടെ മൗനത്തിനും കൊട്ട്!!പത്മാവതി വിവാദം: ഐഎഫ്എഫ്ഐ ബഹിഷ്കരിക്കണമെന്ന് ശബാന ആസ്മി, സ്മൃതിയുടെ മൗനത്തിനും കൊട്ട്!!

അടുത്ത 10-15 ദിവസത്തിനുള്ളിലായിരിക്കും പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കുക. പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഒരാള്‍ രാഹുല്‍ ഗാന്ധിയാണെന്നിരിക്കെ മറ്റ് പാര്‍ട്ടി നേതാക്കള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചില്ലെങ്കില്‍ രാഹുല്‍ ഗാന്ധി എതിരില്ലാതെ പ്രസിഡന്‍റായി തിരഞ്ഞെടുക്കും. രാഹുല്‍ ഗാന്ധിയ്ക്കെതിരെ പ്രസിഡന്‍റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാന്‍ ഇതുവരെയും ആരും സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ലെന്നാണ് പാര്‍ട്ടിയ്ക്കുള്ളില്‍ നിന്നുള്ള വിവരം. ഇതോടെ ഗുജറാത്ത് നിയമസഭാ തിര‍ഞ്ഞെടുപ്പിന് മുമ്പ് തന്നെ രാഹുല്‍ കോണ്‍ഗ്രസിന്‍റെ തലപ്പത്തേയ്ക്കെത്തുമെന്നാണ് സൂചന.

 വര്‍ക്കിംഗ് കമ്മിറ്റി യോഗം

വര്‍ക്കിംഗ് കമ്മിറ്റി യോഗം

നവംബര്‍ 19ന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി യോഗം വിളിച്ചുചേര്‍ക്കുമെന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 100ാം ജന്മദിനത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അന്നേ ദിവസം രാജ്യമെമ്പാടും പരിപാടികള്‍ സംഘടിപ്പിക്കുകയും നാഴികക്കല്ലായി അടയാളപ്പെടുത്തുമെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. അടുത്ത പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് സംബന്ധിച്ചും പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുമുള്ള കാര്യങ്ങളാണ് വര്‍ക്കിംഗ് കമ്മറ്റിയില്‍ ചര്‍ച്ച ചെയ്യുക. രാഹുലിനെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി നിര്‍ദേശിക്കുമെങ്കിലും ഏകകണ്ഠേനയായിരിക്കും തീരുമാനം കൈക്കൊള്ളുക.

 ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ്

ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുമ്പ്


ഡിസംബറില്‍ രണ്ട് ഘട്ടമായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധിയെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേയ്ക്ക് അവരോധിക്കാനുള്ളനീക്കം നടത്തുന്നത്. വര്‍ഷങ്ങളായി ബിജെപി അടക്കിവാഴുന്ന ഗുജറാത്തില്‍ അധികാരം സ്ഥാപിച്ച് ആധിപത്യം ഉറപ്പിക്കാനുള്ള നീക്കങ്ങളാണ് രാഹുലിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിവരുന്നത്. ഗുജറാത്ത് ഭരിക്കുന്ന ബിജെപിയ്ക്കെതിരെ ഒബിസി, പട്ടേല്‍ സമുദായത്തിന്‍റെ പിന്തുണയോടെ ശക്തമായ പ്രചാരണപരിപാടികളാണ് കോണ്‍ഗ്രസ് നടത്തിവരുന്നത്.

 ആരോഗ്യം വലയ്ക്കുന്നു!!

ആരോഗ്യം വലയ്ക്കുന്നു!!

തനിക്ക് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയോഗിക്കണമെന്ന് സോണിയാ ഗാന്ധി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടതായും വിവരമുണ്ട്. നേരത്തെ ഒക്ടോബര്‍ 31ന് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു വിവരം. എന്നാല്‍ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തിയ്യതി പ്രഖ്യാപനം വൈകുകയും ഹിമാചല്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ തിയ്യതി പ്രഖ്യാപിച്ചതാണ് ഇത് നീളുന്നതിന് ഇടയാക്കിയത്.

വോട്ട് ബാങ്ക് പാട്ടീദാര്‍ സമുദായം

വോട്ട് ബാങ്ക് പാട്ടീദാര്‍ സമുദായം


കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഗുജറാത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും പാട്ടീദാര്‍ സമുദായത്തിന് സംവരണം നല്‍കാനുള്ള നീക്കമാണ് കോണ്‍ഗ്രസിന്‍റെ ഭാഗത്തുനിന്നുണ്ടാകുക. ഇതിനുള്ള ചര്‍ച്ചകളാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നതെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് ലഭിക്കുന്ന വിവരം.

ആദ്യഘട്ടം ഡിസംബര്‍ ഒമ്പതിന്

ആദ്യഘട്ടം ഡിസംബര്‍ ഒമ്പതിന്


രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ടത്തിന് വേണ്ടിയുള്ള 70 സ്ഥാനാര്‍ത്ഥികളുടെ പേരുകളുള്‍പ്പെട്ട പട്ടിക വെള്ളിയാഴ്ച കോണ്‍ഗ്രസ് സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മറ്റി തയ്യാറാക്കിയിരുന്നു. സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് തീരുമാനമുണ്ടായത്. എന്നാല്‍ അടുത്ത ആഴ്ചയായിരിക്കും സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കുക.

 ആശ്വാസമായി ഹര്‍ദിക്

ആശ്വാസമായി ഹര്‍ദിക്


ഒടുവില്‍ കോണ്‍ഗ്രസിനൊപ്പം ഹര്‍ദിക് പട്ടേലിന്‍റെ പിന്തുണ സംബന്ധിച്ച് കോണ്‍ഗ്രസില്‍ നിലനിന്ന ആശങ്കകള്‍ക്ക് അവസാനമായി. ഡിസംബറില്‍ നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് നവംബര്‍ രണ്ടിനാണ് പാട്ടീദാര്‍ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍ ഹര്‍ദിക് പട്ടേല്‍ വ്യക്തമാക്കിയത്. കോണ്‍ഗ്രസ് പരസ്യമായി പാട്ടീദാര്‍ സമുദയത്തെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഹര്‍ദിക് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്.

 കൊട്ട് ബിജെപിയ്ക്ക്

കൊട്ട് ബിജെപിയ്ക്ക്

ഹര്‍ദികിന് ബിജെപി വിരുദ്ധത!! കോണ്‍ഗ്രസിനെ പിന്തുണയ്ക്കും ബിജെപിയെ താഴെയിറക്കാന്‍ ഗുജറാത്തിലെ ബിജെപി സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് താഴെയിറക്കുന്നതിന് വോട്ട് ചെയ്യാന്‍ താന്‍ സമുദായത്തോട് ആവശ്യപ്പെട്ടുവെന്നും സമുദായം തനിക്കൊപ്പം നിന്നുവെന്നും ഹര്‍ദികിന‍െ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടേല്‍ സമുദായത്തിന് സംവരണം ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം പാലിക്കാതെ ബിജെപി തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് ഹര്‍ദിക് ചൂണ്ടിക്കാണിക്കുന്നത്. സംവരണമാവശ്യപ്പെട്ടുള്ള പട്ടേല്‍ പ്രക്ഷോഭം കൊണ്ട് ബിജെപിയ്ക്ക് ഏറ്റവുമധികം തലവേദന സൃഷ്ടിച്ച ഹര്‍ദിക് രണ്ട് ദിവസം മുമ്പാണ് കോണ്‍ഗ്രസിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.

English summary
It is now almost certain that Rahul Gandhi will be elevated as Congress president before votes are cast for Gujarat Assembly election. Sources in the Congress say that decks have been cleared to choose Sonia Gandhi's successor in the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X