കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാമ്യം കിട്ടിയ ലാലുവിനെ സോണിയാജി അഭിനന്ദിച്ചു

Google Oneindia Malayalam News

പട്‌ന: ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ഫോണ്‍കോള്‍. ജാമ്യം കിട്ടി പുറത്തിറങ്ങിയതിനാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ ലാലു പ്രസാദ് യാദവിനെ സോണിയാജി അഭിനന്ദിച്ചത്. സോണിയാ ഗാന്ധി വിളിച്ച് അഭിനന്ദിച്ച കാര്യം ലാലുപ്രസാദ് യാദവ് തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. കാലിത്തീറ്റ കുംഭകോണക്കേസില്‍ സുപ്രീം കോടതി അഞ്ച് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരിക്കുകയാണ് ലാലുവിനെ.

റാഞ്ചിയിലെ ബിസ്ര മന്ത ജയിലില്‍ കഴിയുകയായിരുന്ന ലാലു പ്രസാദ് യാദവിന് സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന്‍ മുഖ്യമന്ത്രിയും ബിഹാറില്‍ ഇപ്പോഴും ജനപ്രിയനുമായ ലാലു പ്രസാദ് യാദവിനെ കോണ്‍ഗ്രസ് അധ്യക്ഷ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത് ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എന്ന് ശ്രുതിയുണ്ട്.

Lalu Prasad Yadav and Sonia Gandhi

ജാമ്യത്തിലിറങ്ങിയ ലാലു പ്രസാദ് യാദവ് ബി ജെ പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടപ്പോഴേ കോണ്‍ഗ്രസ് - ആര്‍ ജെ ഡി സഖ്യത്തിന്റെ സാധ്യതകള്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്ക് ഊഹിക്കാന്‍ കഴിഞ്ഞിരുന്നു.

ആര്‍ ജെ ഡി കോണ്‍ഗ്രസ് പാളയത്തിലെത്തിയാല്‍ ബിഹാറിലെ ഭരണകക്ഷിയായ ജെ ഡി യുവിന് അത് തിരിച്ചടിയാകും. എന്‍ ഡി എ വിട്ട നിതീഷ് കുമാറിന് കോണ്‍ഗ്രസും കൂടി ഒപ്പമില്ലെങ്കില്‍ കേന്ദ്രത്തിലെ ഭരണപങ്കാളിത്തം സ്വപ്‌നം കാണാന്‍ പോലും കഴിയില്ല.

വര്‍ഗീയ പാര്‍ട്ടികളെ അധികാരത്തില്‍ നിന്നും അകറ്റാന്‍ വേണ്ടി ആരുമായും കൂട്ടുകൂടാന്‍ തയ്യാറാണ് എന്ന നിലപാടിലാണ് ആര്‍ ജെ ഡി. അച്ചടക്കമില്ലായ്മയും പാര്‍ട്ടി നയങ്ങളുമാണ് കോണ്‍ഗ്രസിന്റെ സമീപ കാല തോല്‍വികള്‍ക്ക് കാരണമെന്ന് സോണിയാ ഗാന്ധി തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അഴിമതിക്കേസില്‍ അഞ്ചുവര്‍ഷം ശിക്ഷിക്കപ്പെട്ട് എം പി സ്ഥാനം പോലും നഷ്ടമായ ലാലുവിന്റെ സാന്നിധ്യം കോണ്‍ഗ്രസിനെ സഹായിക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.

English summary
RJD president Lalu Prasad's claim that Congress chief Sonia Gandhi called him up to extend her greetings on his release from Ranchi jail. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X