കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍ന്ന് തരിപ്പണമായി കോണ്‍ഗ്രസിന്‍റെ പ്രതിപക്ഷ വിശാല സഖ്യമോഹങ്ങള്‍: രാഹുലിനെതിരെ വിമര്‍ശനം

Google Oneindia Malayalam News

ദില്ലി: പ്രതിപക്ഷ വിശാല സഖ്യംരൂപീകരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് വീഴ്ച്ച പറ്റിയെന്ന വിമര്‍ശനം കോണ്‍ഗ്രസിനുള്ളില്‍ തന്നെ ശക്തമാവുന്നു. ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കാന്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുമായി സഖ്യം രൂപികരിക്കുന്നതില്‍ രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങല്‍ വേണ്ടത്ര വിജയിച്ചിട്ടില്ലെന്നാണ് സോണിയ ക്യാംപിലുള്ള മുതിര്‍ന്ന നേതാക്കളടക്കം വിമര്‍ശനം ഉന്നയിക്കുന്നത്.

<strong>വയനാട്ടില്‍ രാഹുല്‍ ഗാന്ധി 5 ലക്ഷം വോട്ടിന് ജയിക്കും; കേരളം കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ചെന്നിത്തല</strong>വയനാട്ടില്‍ രാഹുല്‍ ഗാന്ധി 5 ലക്ഷം വോട്ടിന് ജയിക്കും; കേരളം കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ചെന്നിത്തല

കോണ്‍ഗ്രസിനുള്ളില്‍ നിന്ന് മാത്രമല്ല ലാലുപ്രസാദ് യാദവ്, ശരദ് യാദവ്, ഫാറൂഖ് അബ്ദുള്ള, ചന്ദ്രബാബു നായിഡു തുടങ്ങിയ സഖ്യകക്ഷി നേതാക്കളും ഇതേ വികാരം പങ്കുവെക്കുന്നു. ബീഹാറിലും തമിഴ്നാട്ടിലും ഒഴികെ രാഹുല്‍ ഗാന്ധിയുടെ പ്രതിപക്ഷ സഖ്യ നീക്കങ്ങള്‍ വേണ്ടത്ര വിജയിച്ചിട്ടില്ല.

ബീഹാറില്‍

ബീഹാറില്‍

ആര്‍ജെഡി സഖ്യത്തിന്‍റെ ഭാഗമായിട്ടാണ് ബീഹാറില്‍ കോണ്‍ഗ്രസ് ജനവിധി തേടുന്നത്. തമിഴ്നാട്ടില്‍ ഡിഎംകെയാണ് കൂട്ടുകക്ഷി. ഇരു സംസ്ഥാനങ്ങളിലും 9 സീറ്റുകളില്‍ വീതമാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. കര്‍ണാടകയില്‍ സീറ്റിങ് സീറ്റുകള്‍ ഉള്‍പ്പടേ വിട്ടുകൊടുത്താണ് ജനതാ ദളിനെ കൂടെ നിര്‍ത്തുന്നത്.

പുതിയ കക്ഷികള്‍ ഇല്ല

പുതിയ കക്ഷികള്‍ ഇല്ല

മഹാരാഷ്ട്ര, കേരളം, തെലങ്കാന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലൊന്നും പുതിയ കക്ഷികളെ സഖ്യത്തിന്‍റെ ഭാഗമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല. നിയമസഭ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയേ തുടര്‍ന്ന് തെലങ്കാനയിലെ ടിഡിപി സഖ്യം ഉപേക്ഷിക്കുകയും ചെയ്തു.

എസ്പിയും ബിഎസ്പിയും

എസ്പിയും ബിഎസ്പിയും

പ്രതിപക്ഷ വിശാല സഖ്യത്തിന് ഏറെ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നു ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് എസ്പിയും ബിഎസ്പിയും സഖ്യം രൂപീകരിച്ചത്. ആര്‍എല്‍ഡിയും ഈ സഖ്യത്തിന്‍റെ ഭാഗമായി. അമേഠിയിലും റായ് ബറേലിയും മാത്രം എസ്പി ബിഎസ്പി സഖ്യം കോണ്‍ഗ്രസിനെ പിന്തുണയ്ക്കും.

ബംഗാളില്‍

ബംഗാളില്‍

ദില്ലിയില്‍ എഎപിയുമായി സഖ്യം രൂപീകരിക്കാന്‍ ഹൈക്കമാന്‍ഡിന് താല്‍പര്യം ഉണ്ടായിരുന്നെങ്കിലും സംസ്ഥാന നേതൃത്വം വിലങ്ങു തടിയായി നിന്നു. ബംഗാളില്‍ സിപിഎമ്മുമായി ധാരണയുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും അത് എങ്ങുമെത്തിയില്ല.

English summary
Sonia camp leaders not happy with Team Rahul's alliance strategy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X