കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാഗാന്ധിയുടെ പ്രതികാരം.. നരസിംഹറാവുവിന്റെ മൃതദേഹത്തെ പോലും...

  • By Muralidharan
Google Oneindia Malayalam News

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വ. കറേജ് ആന്റ് കമ്മിറ്റ്മെന്റ് എന്ന തന്റെ ആത്മകഥയിലാണ് സോണിയാ ഗാന്ധി, ഏ കെ ആന്റണി തുടങ്ങിയ നേതാക്കള്‍ക്കെതിരെ മാര്‍ഗരറ്റ് ആല്‍വ നിശിതമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നത്. മംഗലാപുരം സ്വദേശിനിയായ 74 കാരി മാര്‍ഗരറ്റ് ആല്‍വ തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളാണ് ആത്മകഥയില്‍ പറയുന്നത്.

ബോഫോഴ്സ് കേസുമായി ബന്ധപ്പെട്ട് മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവുവിനോട് സോണിയ്ക്ക് അമര്‍ഷം ഉണ്ടായിരുന്നു എന്ന് ആല്‍വ ആത്മകഥയില്‍ പറയുന്നു. ബോഫോഴ്സ് കേസില്‍ പോലീസിന്റെ പരാതി ദില്ലി ഹൈക്കോടതി റദ്ദാക്കിയ സംഭവത്തില്‍ അപ്പീല്‍ നല്‍കാനായിരുന്നു നരസിംഹറാവു സര്‍ക്കാരിന്റെ തീരുമാനം. ഇതാണ് സോണിയയുടെ ദേഷ്യത്തിന് കാരണമായത്.

sonia-gandhi

പ്രധാനമന്ത്രി നരസിംഹറാവുവിന് തന്നെ ജയിലില്‍ അടക്കാന്‍ ആഗ്രഹമുണ്ടോ എന്നാണ് അന്ന് സോണിയാ ഗാന്ധി ചോദിച്ചത്. സോണിയാ ഗാന്ധിക്ക് മുന്‍പ് തന്നെ നരസിംഹ റാവുവിനെ വിശ്വാസം ഉണ്ടായിരുന്നില്ലത്രെ. രാമക്ഷേത്ര പ്രശ്നവും ബോഫോഴ്‌സ് വിഷയവും കൂടിയായതോടെ എതിര്‍പ്പ് കൂടി. നരസിംഹ റാവുവിന്റെ മൃതദേഹത്തോട് പോലും സോണിയാ ഗാന്ധി പ്രതികാര ബുദ്ധിയോടെ പെരുമാറി എന്നും മാര്‍ഗരറ്റ് ആല്‍വ പറയുന്നു.

നരസിംഹറാവു മരിച്ചപ്പോള്‍ മൃതദേഹം എ ഐ സി സി വളപ്പില്‍ കയറ്റാന്‍ പോലും സോണിയാ ഗാന്ധി സമ്മതിച്ചില്ല. എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിന്നെങ്കിലും സോണിയാ ഗാന്ധി അങ്ങനെ ചെയ്യരുതായിരുന്നു. അദ്ദേഹം മുന്‍ പ്രധാനമന്ത്രിയായിരുന്നു, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്നു - ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു.

അടുത്ത പേജില്‍: മാര്‍ഗരറ്റ് ആല്‍വയെ പുറത്താക്കാന്‍ ആന്റണി കരുനീക്കി, മുഖ്യമന്തി കസേര പോയ പകയോ?

English summary
The decison by then Narasimha Rao government to appeal against a Delhi High court order quashing the Bofors case linking Rajiv Gandhi had deepened Sonia Gandhi's suspicion over Rao, escalating friction between the two, says veteran Congress leader Margaret Alva.
Read in English: English
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X