സോണിയ - മന്‍മോഹന്‍ ബന്ധം; വീഡിയോ വൈറല്‍
ദില്ലി: കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പ്രത്യക്ഷപ്പെടുന്ന വീഡിയോ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വൈറലാകുന്നു. മന്‍മോഹന്‍ സിംഗുമായി സോണിയാ ഗാന്ധിയുടെ ബന്ധം എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.
വെറും 16 സെക്കന്‍ഡ് മാത്രം നീളമുള്ള വീഡിയോയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കണ്ട ഭാവം നടിക്കാതെ കടന്നുപോകുന്ന സോണിയാ ഗാന്ധിയെ കാണാം. സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കിടയില്‍ നില്‍ക്കുന്ന മന്‍മോഹന്‍ സിംഗിനെ മറികടന്നാണ് സോണിയാ ഗാന്ധി മുന്നോട്ട് പോകുന്നത്. കൈ ഉയര്‍ത്തി നിര്‍ദേശങ്ങള്‍ നല്‍കി കടന്നുപോകുന്ന സോണിയാ ഗാന്ധിയെ നോക്കി ഒഴിഞ്ഞുനില്‍ക്കുകയാണ് മന്‍മോഹന്‍ സിംഗ്.

വെങ്കടേഷ് റാവു എന്ന ഐ ഡി അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ആറായിരത്തോളം ആളുകള്‍ ഇതിനോടകം ഷെയര്‍ ചെയ്തുകഴിഞ്ഞു. ലൈക്കുകളും കമന്റുകളും വേറെ. വാട്‌സ് അപ് മെസേജിലൂടെയാണ് ഈ വീഡിയോ തനിക്ക് കിട്ടിയതെന്നും റാവു പറയുന്നു. സോണിയാ ഗാന്ധിക്കെതിരായ കമന്റുകളാണ് വീഡിയോയ്ക്ക് ചുവടെ കൂടുതലും.
മന്‍മോഹന്‍ സിംഗ് സോണിയാ ഗാന്ധിയുടെ കൈകളിലെ പാവയാണ് എന്ന തരത്തില്‍ രാഷ്ട്രീയ എതിരാളികള്‍ കളിയാക്കാറുണ്ട്. പ്രധാനമന്ത്രിയുടെ ഫയലുകളില്‍ തീരുമാനമെടുക്കുന്നത് സോണിയാ ഗാന്ധിയാണ് എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബുദ്ധിമാനാണെങ്കിലും പാര്‍ട്ടി നേതൃത്വത്തെ മറികടക്കാന്‍ മന്‍മോഹന്‍ സിംഗ് ശ്രമിച്ചില്ലെന്ന് കഴിഞ്ഞ ദിവസം ബി ജെ പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയും പറഞ്ഞിരുന്നു. വീഡിയോ കാണൂ.












Click it and Unblock the Notifications