കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനരക്ഷയ്ക്ക് യുപിഎ പദ്ധതി വേണ്ടിവന്നു; അന്ന് പ്രസംഗിച്ചത് ഓര്‍മയുണ്ടോ? മോദിക്കെതിരെ സോണിയ ഗാന്ധി

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. കോണ്‍ഗ്രസിനെയും യുപിഎ സര്‍ക്കാരിനെയും അന്നത്തെ പദ്ധതികളെയും രൂക്ഷമായി വിമര്‍ശിക്കുകയും കടന്നാക്രമിക്കുകയും ചെയ്തിരുന്ന നരേന്ദ്ര മോദിക്ക് ഇപ്പോള്‍ യുപിഎ പദ്ധതി തന്നെ വേണ്ടി വന്നു എന്നാണ് സോണിയയുടെ പ്രധാന പരാമര്‍ശം.

ഒരു ദേശീയ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി ഓരോ കാര്യങ്ങള്‍ക്കും അക്കമിട്ട് മറുപടി പറഞ്ഞത്. കൊറോണ കാലത്ത് ഇതൊന്നും കോണ്‍ഗ്രസ്-ബിജെപി തര്‍ക്കമായി കാണരുതെന്നും കാര്യങ്ങള്‍ വ്യക്തമായി മനസിലാക്കണമെന്നും സോണിയ ഗാന്ധി പറഞ്ഞു. വിശദാംശങ്ങള്‍ ഇങ്ങനെ....

യുപിഎ പദ്ധതി

യുപിഎ പദ്ധതി

കൊറോണ കാലത്ത് രാജ്യം പ്രതിസന്ധിയിലായ വേളയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് തൊഴിലുറപ്പ് പദ്ധതിയെ ആണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ പ്രധാന പദ്ധതികളിലൊന്നായിരുന്നു മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

ആറ് വര്‍ഷം ഭരിച്ചിട്ടും

ആറ് വര്‍ഷം ഭരിച്ചിട്ടും

ലോക്ക്ഡൗണില്‍ പാവപ്പെട്ടവരെ സഹായിക്കാന്‍ തൊഴിലുറപ്പ് പദ്ധതിയിലൂടെ കോടികള്‍ ചെലവഴിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മോദി സര്‍ക്കാര്‍ വിദ്വേഷത്തോടെ ആറ് വര്‍ഷം ഭരിച്ചിട്ടും തൊഴിലുറപ്പ് പദ്ധതിയുടെ ഗുണം നഷ്ടമായില്ലെന്നാണ് ഇത് തെളിയുക്കുന്നതെന്ന് സോണിയ ഗാന്ധി പറയുന്നു.

തുരങ്കം വയ്ക്കാന്‍ നോക്കിയവര്‍

തുരങ്കം വയ്ക്കാന്‍ നോക്കിയവര്‍

ഇത് കോണ്‍ഗ്രസ്-ബിജെപി തര്‍ക്കമായി കാണരുത്. നരേന്ദ്ര മോദിയും ബിജെപിയും യുപിഎ കാലത്തെ പദ്ധതികളെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിക്ക് തുരങ്കം വയ്ക്കാന്‍ നോക്കിയിരുന്നു മോദി സര്‍ക്കാര്‍. എന്നാല്‍ ഈ ആപത്ത് ഘട്ടത്തില്‍ യുപിഎ പദ്ധതി വേണ്ടിവന്നുവെന്നും സോണിയ പറഞ്ഞു.

വാചക കസര്‍ത്ത് മാത്രം പോര

വാചക കസര്‍ത്ത് മാത്രം പോര

വാചക കസര്‍ത്ത് നടത്തുന്നതിനേക്കാള്‍ വേണ്ടത് പ്രവര്‍ത്തനമാണ്. തൊഴിലുറപ്പ് പദ്ധതിയെ നരേന്ദ്ര മോദി നേരത്തെ കളിയാക്കിയിരുന്നു. കോണ്‍ഗ്രസിന്റെ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകമാണ് തൊഴിലുറപ്പ് പദ്ധതി എന്നായിരുന്നു പരിഹാസം. ഇക്കാര്യം സോണിയ ഗാന്ധി തന്റെ ലേഖനത്തില്‍ എടുത്തുപറഞ്ഞു.

അന്ന് നിങ്ങള്‍ പറഞ്ഞത് ഓര്‍മയില്ലേ

അന്ന് നിങ്ങള്‍ പറഞ്ഞത് ഓര്‍മയില്ലേ

തൊഴിലുറപ്പ് പദ്ധതി പ്രായോഗികമല്ല എന്നാണ് നരേന്ദ്ര മോദി അധികാരത്തിലെത്തിയ വേളയില്‍ പറഞ്ഞത്. പദ്ധതി അവസാനിപ്പിക്കാനും നീക്കങ്ങള്‍ നടത്തി. പല പ്രസംഗത്തിലും ഈ പദ്ധതി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു മോദി.- സോണിയ ഗാന്ധി പറഞ്ഞു.

20 ലക്ഷം കോടി രൂപ

20 ലക്ഷം കോടി രൂപ

കൊറോണ പ്രതിസന്ധി കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സാമ്പത്തിക രംഗം പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. ലോകത്തെ മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയുടെ സ്ഥിതി അങ്ങനെ തന്നെ. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ കേന്ദ്രം അടുത്തിടെ 20 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിരുന്നു.

40000 കോടി രൂപ നീക്കിവച്ചു

40000 കോടി രൂപ നീക്കിവച്ചു

തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി 40000 കോടി രൂപയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് ജോലി ഉറപ്പാക്കും പണലഭ്യതയുണ്ടാകാനും വേണ്ടിയാണ് ഈ പദ്ധതിയെ മോദി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇക്കാര്യമാണ് സോണിയ ഗാന്ധി ലേഖനത്തില്‍ എടുത്തുപറയുന്നത്.

കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്

കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്

ലോക്ക് ഡൗണില്‍ ആശയറ്റ കുടിയേറ്റ തൊഴിലാളികള്‍ ജോലി നഷ്ടമായതോടെ നാട്ടിലേക്ക് തിരിക്കുകയാണ്. ഇവര്‍ക്കെല്ലാം ജോലി നഷ്ടമായാല്‍ രാജ്യം വന്‍ പ്രതിസന്ധി നേരിടേണ്ടിവരും. കൊറോണയേക്കാള്‍ വലിയ പ്രതിസന്ധിയാകും പിന്നീടുണ്ടാകുക എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന മുന്നറിയിപ്പ്.

നിര്‍മല സീതാരാമന്‍ പറഞ്ഞത്

നിര്‍മല സീതാരാമന്‍ പറഞ്ഞത്

നരേന്ദ്ര മോദി സര്‍ക്കാര്‍ 40000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി നീക്കിവയ്ക്കുന്നത്. കഴിഞ്ഞ ബജറ്റില്‍ 61000 കോടി രൂപ നീക്കിവച്ചിരുന്നു. ബജറ്റ് വിഹിതത്തിന് പുറമെയാണ് 40000 കോടിയെന്ന് നിര്‍മല സീതാരാമന്‍ തന്റെ വാര്‍ത്താസമ്മേളനത്തില്‍ എടുത്തുപറയുകയും ചെയ്തിരുന്നു.

ഒരു പദ്ധതി പോലും നിങ്ങള്‍ക്കില്ല

ഒരു പദ്ധതി പോലും നിങ്ങള്‍ക്കില്ല

രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ നടപ്പാക്കാന്‍ പര്യാപ്തമായ ഒരു പദ്ധതി പോലും മോദി സര്‍ക്കാര്‍ കൊണ്ടുവന്നില്ലെന്നാണ് സോണിയ ഗാന്ധിയുടെ പരോക്ഷ വിമര്‍ശനം. മാത്രമല്ല, യുപിഎ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയെ മോദി സര്‍ക്കാരിന് ആശ്രയിക്കേണ്ടിയും വന്നു. ഈ പദ്ധതി ഒഴിവാക്കാന്‍ മുമ്പ് മോദി നീക്കം നടത്തിയ കാര്യവും സോണിയ ഗാന്ധി സൂചിപ്പിക്കുന്നു.

രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല

രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല

എനിക്ക് സര്‍ക്കാരിനോട് പറയാനുള്ളത് ഇതാണ്. രാജ്യം വന്‍ വെല്ലുവിളി നേരിടുന്ന സമയമാണിത്. രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വിഷയമല്ലിത്. നിങ്ങളുടെ കൈയ്യില്‍ വ്യക്തമായ അധികാരമുണ്ട്. ഇത് സാധാരണക്കാര്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തണം- സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

English summary
Sonia Gandhi about UPA Scheme MNREGA that use Narendra Modi Government now for the Poors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X