കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, കടുത്ത പനി!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദില്ലിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സോണിയാ ഗാന്ധിയുള്ളത്. സോണിയക്ക് വൈകീട്ടോടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്നാണ അവരെ ആശുപത്രിയിലെത്തിച്ചത്.

1

സോണിയയെ പരിശോധിച്ച ഡോക്ടര്‍മാര്‍ നിരീക്ഷണത്തിനായി അഡ്മിറ്റ് ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. നേരത്തെ തന്നെ ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ സോണിയക്കുണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സോണിയക്കൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്. ഉദരസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.

73കാരിയായ സോണിയക്ക് കടുത്ത പനിയും ശ്വാസ തടസ്സവുമുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ അസുഖം ഗുരുതരമല്ല. അതേസമയം പതിവ് പരിശോധനകള്‍ക്കായിട്ടാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈകീട്ട് ഏഴ് മണിയോടെയാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സോണിയക്ക് ചില പരിശോധനകള്‍ നടത്തേണ്ടി വരുമെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. വയറുവേദന കടുത്ത രീതിയിലുണ്ട്. നേരത്തെ കേന്ദ്ര ബജറ്റ് അവതരണ വേളയില്‍ അവര്‍ പാര്‍ലമെന്റിലും എത്തിയിരുന്നില്ല. ഇത് അനാരോഗ്യത്തെ തുടര്‍ന്നാണെന്ന് സൂചനയുണ്ട്്. 2011 മുതല്‍ അമേരിക്കയില്‍ സ്ഥിരമായി ചെക്കപ്പിന് പോകാറുണ്ട് സോണിയ. നേരത്തെ ഒരു സര്‍ജറിയും ഇവര്‍ യുഎസ്സില്‍ വെച്ച് നടത്തിയിരുന്നു.

എന്‍ഡിഎയില്‍ വിള്ളല്‍.... ബജറ്റ് പോരെന്ന് ജെഡിയുവും എല്‍ജെപിയും, പ്രശ്‌നങ്ങള്‍ ഇങ്ങനെഎന്‍ഡിഎയില്‍ വിള്ളല്‍.... ബജറ്റ് പോരെന്ന് ജെഡിയുവും എല്‍ജെപിയും, പ്രശ്‌നങ്ങള്‍ ഇങ്ങനെ

English summary
sonia gandhi admitted to ganga ram hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X