സോണിയ ഗാന്ധി ആശുപത്രിയില്‍: ഉദരസംബന്ധമായ അസുഖം; ആരോഗ്യനില തൃപ്തികരം
ഡല്‍ഹി: മുന്‍ എ ഐ സി സി അധ്യക്ഷയും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയറുവേദനയുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയോടെയാണ് സോണിയ ഗാന്ധിയെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വെള്ളിയാഴ്ച ഡിസ്ചാർജ് ചെയ്യാന്‍ കഴിയുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
"വയറ്റിലെ ചില പ്രശ്നങ്ങൾ കാരണം ഇന്ന് രാവിലെയാണ് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നിരുന്നാലും, വലിയ ആശങ്കയൊന്നുമില്ല, നാളെ രാവിലെയോടെ അവരെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്," സർ ഗംഗാ റാം ആശുപത്രിയിലെ മാനേജ്മെന്റ് ബോർഡ് ചെയർമാൻ ഡോ. അജയ് സ്വരൂപ് പറഞ്ഞു.

ഗ്യാസ്ട്രോഎൻട്രോളജി സ്പെഷ്യലിസ്റ്റായ ഡോ. സമീരൻ നുണ്ടിയുടെ പരിചരണത്തിലാണ് സോണിയ ഗാന്ധി കഴിയുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ 78 വയസ്സ് തികഞ്ഞ സോണിയ ഗാന്ധി ഫെബ്രുവരി 13 ന് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ രാജ്യസഭയിൽ കേന്ദ്രസർക്കാറിനെതിരെ രൂക്ഷവിമർശനം ഉയർത്തിരുന്നു.
രാജ്യത്ത് ഏകദേശം 14 കോടി ആളുകൾക്ക് ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കിയ അവർ സർക്കാരിനോട് ജനസംഖ്യാ സെൻസസ് എത്രയും വേഗം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യസഭയിലെ തന്റെ ആദ്യ സീറോ അവർ ഇടപെടലിൽ, ഏറ്റവും പുതിയ ജനസംഖ്യാ കണക്കുകൾ അനുസരിച്ചല്ല, മറിച്ച് 2011 ലെ സെൻസസ് അനുസരിച്ചാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമ (എൻഎഫ്എസ്എ) പ്രകാരമുള്ള ഗുണഭോക്താക്കളെ കണക്കാക്കുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications