കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂരിപക്ഷം രാജീവിനും ഉണ്ടായിരുന്നു... പക്ഷേ, മോദി സര്‍ക്കാരിനെതിരെ തുറന്നടിച്ച് സോണിയ!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അടുത്തൊന്നും ഇല്ലാത്ത തരത്തിലുള്ള വിമര്‍ശനവുമായി സോണിയ ഗാന്ധി. ചിലര്‍ ഭൂരിപക്ഷം കിട്ടിയത് കൊണ്ട് ഏകാധിപത്യ ഭരണം നടത്തുകയാണെന്ന് സോണിയ പറഞ്ഞു. മുമ്പ് രാജീവ് ഗാന്ധിക്കും ഭൂരിപക്ഷം ലഭിച്ചിരുന്നു. 1984ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് എല്ലാവര്‍ക്കും ഓര്‍മയുണ്ടാവും. എന്നാല്‍ രാജീവ് ഒരിക്കലും അധികാരം ഉപയോഗിച്ച് ഭയത്തിന്റെ അന്തരീക്ഷം ഉണ്ടാക്കിയിട്ടില്ലെന്നും സോണിയ പറഞ്ഞു.

1

ജനങ്ങള്‍ക്കിടയില്‍ ഭയം ഉണ്ടാക്കാനാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ രാജീവ് ഗാന്ധി ഒരിക്കലും സമൂഹത്തില്‍ ഭയം ഉണ്ടാക്കാനോ, ജനങ്ങളുടെ സ്വാതന്ത്ര്യവും അവകാശങ്ങളും ഇല്ലാതാക്കാനോ ശ്രമിച്ചിട്ടില്ലെന്നും സോണിയ പറഞ്ഞു. രാജീവ് ഗാന്ധിയുടെ 75ാം ജന്മദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സോണിയ മോദിക്കെതിരെ തുറന്നടിച്ചത്.

ചടങ്ങില്‍ പ്രധാനമന്ത്രിയുടെയോ ബിജെപി സര്‍ക്കാരിന്റെയോ പേര് പോലും സോണിയ പറഞ്ഞില്ല. ജനാധിപത്യത്തെ തകര്‍ക്കാന്‍ രാജീവ് ശ്രമിച്ചിട്ടില്ലെന്ന് പ്രവര്‍ത്തകരോട് സോണിയ പറഞ്ഞു. കോണ്‍ഗ്രസ് എഴുന്നേറ്റ് നിന്ന് പോരാടേണ്ട സമയമായി. രാജ്യത്തിന്റെ മൂല്യങ്ങള്‍ തകര്‍ക്കാന്‍ ഇറങ്ങിയവരെ പ്രവര്‍ത്തകര്‍ നേരിടണം. അതിനെ പ്രതിരോധിക്കണമെന്നും സോണിയ ആഹ്വാനം ചെയ്തു. അതിനായി നല്ല രീതിയിലുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും സോണിയ പറഞ്ഞു.

രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്ന ശക്തികള്‍ക്കെതിരെയാണ് കോണ്‍ഗ്രസിന് പോരാടാനുള്ളത്. ഇന്ത്യയുടെ വൈവിധ്യത ആഘോഷിക്കുന്നതിലൂടെ രാജ്യത്തിന് ഒരുമയുണ്ടാകുമെന്ന സന്ദേശമാണ് രാജീവ് ഗാന്ധി നല്‍കിയത്. രാജീവ് പ്രധാനമന്ത്രി പദത്തിലിരുന്ന് ചെയ്ത കാര്യം ഒരിക്കലും മറ്റൊരു പ്രധാനമന്ത്രിക്കും ചെയ്യാനാവില്ലെന്നും സോണിയ പറഞ്ഞു. കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ വലുതാണ്. പക്ഷേ അതിനെതിരെയുള്ള പോരാട്ടം ശക്തമാക്കുമെന്നും സോണിയ പറഞ്ഞു.

ചിദംബരം വീണ്ടും സിബിഐ കസ്റ്റഡിയില്‍.... ഓഗസ്റ്റ് 26 വരെ കസ്റ്റഡി അനുവദിച്ച് സുപ്രീം കോടതി!!ചിദംബരം വീണ്ടും സിബിഐ കസ്റ്റഡിയില്‍.... ഓഗസ്റ്റ് 26 വരെ കസ്റ്റഡി അനുവദിച്ച് സുപ്രീം കോടതി!!

English summary
sonia gandhi against pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X