കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയും മമതയും വിളിച്ച യോഗം രാഷ്ട്രീയ തന്ത്രമോ? സംശയങ്ങള്‍ ഒട്ടേറെ... എന്തുകൊണ്ട് പ്രമുഖരില്ല

Google Oneindia Malayalam News

ദില്ലി: നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്തുന്നതിനെതിരെ ഐക്യനിര ഉയര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയും വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്ന് സൂചന. ബിജെപിക്കെതിരെ ദേശീയതലത്തില്‍ ഒരു ഫോറം രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കുന്നുണ്ട്.

നേരത്തെ ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്തിരുന്നു. മാത്രമല്ല, അടുത്തിടെ വിവാദമായ കോണ്‍ഗ്രസ് നേതാക്കളുടെ കത്തിലും ബിജെപിക്കെതിരായ ഈ രീതിയുള്ള നീക്കത്തെ കുറിച്ച് സൂചിപ്പിച്ചിരുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

പുറത്തുപോയവര്‍

പുറത്തുപോയവര്‍

നേരത്തെ പുറത്തുപോയ നേതാക്കളെ തിരിച്ച് കോണ്‍ഗ്രസിലെത്തിക്കണമെന്നും തിരിച്ചെത്താന്‍ മടിയുള്ള നേതാക്കളെ കൂടെ നിര്‍ത്തി ബിജെപിക്കെതിരായ ഫോറം രൂപീകരിക്കണമെന്നുമാണ് 23 നേതാക്കള്‍ സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

അവസരം ഉപയോഗിക്കുക

അവസരം ഉപയോഗിക്കുക

ഈ പശ്ചാത്തലത്തിലാണ് എന്‍ട്രന്‍സ് പരീക്ഷ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ വികാരം സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഫലപ്രദമായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്.

ബംഗാളില്‍ തിരഞ്ഞെടുപ്പ്

ബംഗാളില്‍ തിരഞ്ഞെടുപ്പ്

പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതാണ് പ്രധാന വിഷയം. ഇവിടെ മമത ബാനര്‍ജിയുമായി ഐക്യപ്പെടാന്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് താല്‍പ്പര്യമുണ്ട്. എന്നാല്‍ ബംഗാളിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനെതിരാണ്.

വോട്ടുകള്‍ ഭിന്നിക്കും

വോട്ടുകള്‍ ഭിന്നിക്കും

കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനുമായി വോട്ടുകള്‍ ചിതറുന്നത് ബിജെപിക്ക് അനുകൂല സാഹചര്യമൊരുക്കുമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. മമതയ്ക്കും ഈ ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ തൃണമൂല്‍ കോണ്‍ഗ്രസും സോണിയ വിളിച്ച യോഗത്തിന് മുന്‍കൈ എടുത്തു.

ഭരണവിരുദ്ധ വികാരം

ഭരണവിരുദ്ധ വികാരം

മമതക്കെതിരെ ഭരണവിരുദ്ധ വികാരം ഒരുപരിധി വരെ ബംഗാളില്‍ നിലവിലുണ്ട്. ഇത് മുതലെടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഈ അവസരത്തിലാണ് ബിജെപിക്കെതിരായ നീക്കം മമത ശക്തമാക്കിയത്. കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വവുമായുള്ള ഈ സഹകരണവും ഇതിന്റെ ഭാഗമാണ്.

പ്രമുഖര്‍ പങ്കെടുത്തില്ല

പ്രമുഖര്‍ പങ്കെടുത്തില്ല

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.

പിണറായി പങ്കെടുക്കാത്തത്...

പിണറായി പങ്കെടുക്കാത്തത്...

ക്ഷണം എല്ലാവര്‍ക്കുമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. കെജ്രിവാള്‍ നിരസിച്ചുവത്രെ. പിണറായി വിജയനെ ക്ഷണിച്ചുവെന്നും ഇല്ലെന്നുമുള്ള പ്രചാരണമുണ്ട്. ഒട്ടേറെ അടിയന്തര പരിപാടികളുള്ളതിനാല്‍ പങ്കെടുക്കാന്‍ പറ്റില്ലെന്ന് പിണറായി അറിയിച്ചുവെന്നാണ് ഒരു വിവരം. അതല്ല, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദം കാരണം പിണറായി വിജയനെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്നാണ് മറ്റൊരു വിവരം.

വ്യക്തമാകുന്നത്...

വ്യക്തമാകുന്നത്...

പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുത്തില്ല. മാത്രമല്ല, പലപ്പോഴും ബിജെപിയുമായി സഹകരിക്കാന്‍ തയ്യാറായിട്ടുള്ള ജഗനും കെസിആറും വിട്ടുനിന്നു. കെജ്രിവാള്‍ നിരസിക്കുകുയം ചെയ്തു. ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കിടയില്‍ രാഷ്ട്രീയ വിരോധം നിലനില്‍ക്കുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് പറയപ്പെടുന്നു.

പങ്കെടുത്തവര്‍ ഇവരാണ്

പങ്കെടുത്തവര്‍ ഇവരാണ്

കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിങ്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍, നാരായണ സ്വാമി എന്നിവര്‍ക്ക് പുറമെ, ഹേമന്ത് സോറന്‍, ഉദ്ധവ് താക്കറെ, മമത ബനര്‍ജി എന്നിങ്ങനെ ഏഴ് പേരാണ് യോഗത്തില്‍ സംബന്ധിച്ചത്.

സുപ്രീംകോടതിയിലേക്ക്

സുപ്രീംകോടതിയിലേക്ക്

പരീക്ഷ നടത്തുന്നതിനെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് യോഗത്തിലെ പൊതുവികാരം. മാത്രമല്ല, ജിഎസ്ടി വിഹിതം സംസ്ഥാനങ്ങള്‍ക്ക് നല്‍കാത്തതും യോഗം ചര്‍ച്ച ചെയ്തു. ആദ്യമായിട്ടാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തുന്നത് എന്നതാണ് ഇതിന് പിന്നിലെ രാഷ്ട്രീയം ചര്‍ച്ചയാകാന്‍ കാരണം.

രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ നീക്കം ഫലം കണ്ടു; ഇടതുപക്ഷം കൂടെ, ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷരാഹുല്‍ ഗാന്ധിയുടെ കിടിലന്‍ നീക്കം ഫലം കണ്ടു; ഇടതുപക്ഷം കൂടെ, ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷ

ഇരുചക്ര വാഹനങ്ങള്‍ക്ക് വില കുത്തനെ കുറയും; നിര്‍ണായക തീരുമാനം, സപ്തംബര്‍ 17ന് പ്രഖ്യാപിക്കുംഇരുചക്ര വാഹനങ്ങള്‍ക്ക് വില കുത്തനെ കുറയും; നിര്‍ണായക തീരുമാനം, സപ്തംബര്‍ 17ന് പ്രഖ്യാപിക്കും

English summary
Sonia Gandhi and Mamata Banerjee jointly convened Non-BJP CM's meeting a political strategy ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X