കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ സോണിയ ഗാന്ധിയും, ചടങ്ങിൽ പ്രമുഖരുടെ നീണ്ട നിര!!

Google Oneindia Malayalam News

ദില്ലി: നരേന്ദ്രമോദിയുടെ രണ്ടാം എൻഡിഎ സർക്കാർ അധികാരത്തിലെത്തുന്നതിന് സാക്ഷിയാകാൻ യുപിഎ പ്രസിഡന്റ് സോണിയ ഗാന്ധിയും. മോദിയു‌ടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് സോണിയ ഗാന്ധി അറിയിച്ചു. രാഹുൽ ഗാന്ധിയും ചടങ്ങിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാഷ്ട്രപതി ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

<strong>'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ! </strong>'പിന്നെ നീയെന്തിനാണ് വടിയും പിടിച്ച് നടക്കുന്നത്', ആലപ്പുഴയിൽ പത്രക്കാരോട് കയർത്ത് കെ സുരേന്ദ്രൻ!

വിവധ രാഷ്ട്ര തലവൻമാരും സെലിബ്രിട്ടികളും ചടങ്ങിൽ സാക്ഷ്യം വഹിക്കാൻ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേഎശ്, മ്യാന്മാർ, ശ്രീലങ്ക, തായ്ലന്റ്, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ തലവൻമാർക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ടെന്നാണ് റിപ്പോർട്ട്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇപ്രാവശ്യവും മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ല. വിദേശ പര്യടനത്തിലാണവർ.

Rahul Gandhi and Sonia Gandhi

ഭൂട്ടാൻ പ്രധാനമന്ത്രി ലോട്ടെയ് ഷെറിങ്, തായ്ലന്റ് പ്രധാനമന്ത്രി പ്രായൂത്ത് ചാൻ ഒ ഛ, ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൻ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ്മ ഒലി, മ്യാൻമാർ പ്രധാനമന്ത്രി ഓങ് സാൻ സൂചി എന്നിവർ ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ടുകൾ. മൗറിഷ് രാഷ്ട്രതലവനും കിർഗിസ്ഥാൻ രാഷ്ട്രതലവനും ചടങ്ങിൽ പങ്കെടുക്കും.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് സത്യപ്രതിജ്ഞ ചടങ്ങിൽ ക്ഷണമുണ്ടായില്ല. പുൽവാമ ഭീകരാക്രമണവും ഇന്ത്യയുടെ ബൽകോട്ടിലെ തിരിച്ചടിയുമാണ് ഇതിന് കാരണമെന്നാണ് സൂചന. 2014ലെ മോദിയു‌ടെ സത്യപ്രതിജ്ഞ ചടങ്ങിൽ നവാസ് ഷെരീഫ് എത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

English summary
Sonia Gandhi and Rahul Gandhi to attend Prime Minister Narendra Modi’s swearing ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X