കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മാറ്റവുമായി കോണ്‍ഗ്രസ്, ലക്ഷ്യം പാട്ടീദാര്‍ വോട്ട്

Google Oneindia Malayalam News

ദില്ലി: തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ ഗുജറാത്തില്‍ വമ്പന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്. സംസ്ഥാന അധ്യക്ഷനില്ലാതെ ബുദ്ധിമുട്ടിയിരുന്ന പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ സോണിയാ ഗാന്ധി നല്‍കിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധിയാണ് ഇത് നിര്‍ദേശിച്ചത്. ജഗദീഷ് താക്കൂറാണ് ഗുജറാത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷന്‍.

തൃണമൂലില്‍ വിള്ളല്‍, അഭിഷേകിനെയും പ്രശാന്തിനെയും വെട്ടി മമത, പുതിയ അധികാര കേന്ദ്രം,കോണ്‍ഗ്രസിന് ചിരിതൃണമൂലില്‍ വിള്ളല്‍, അഭിഷേകിനെയും പ്രശാന്തിനെയും വെട്ടി മമത, പുതിയ അധികാര കേന്ദ്രം,കോണ്‍ഗ്രസിന് ചിരി

അമിത് ചാവ്ദയ്ക്ക് പകരക്കാരനായിട്ടാണ് ജഗദീഷ് താക്കൂര്‍ വരുന്നത്. കോണ്‍ഗ്രസ് ഒബിസി ഗ്രൂപ്പിലേക്ക് കൂടുതല്‍ അടുക്കാനുള്ള പ്ലാനിലാണ്. താക്കൂര്‍, പാട്ടീദാര്‍ ഗ്രൂപ്പുകളെ ഒന്നിപ്പിച്ച് വലിയൊരു സോഷ്യല്‍ എഞ്ചിനീയറിംഗിനുള്ള പ്ലാനും കോണ്‍ഗ്രസിന് മുന്നിലുണ്ട്.

1

നിലവില്‍ ദയനീയാവസ്ഥയിലാണ് ഗുജറാത്തില്‍ കോണ്‍ഗ്രസുള്ളത്. എന്നാല്‍ അടുത്തിടെ ജിഗ്നേഷ് മേവാനിയെ പോലുള്ളവര്‍ കോണ്‍ഗ്രസില്‍ എത്തിയതോടെ പാര്‍ട്ടി സജീവമായി മാറിയിട്ടുണ്ട്. ജഗദീഷ് താക്കൂറിന്റെ നിയമനം വന്‍ തന്ത്രം കൂടിയാണ്. ഒബിസി വിഭാഗത്തില്‍ നിന്നുള്ള ജനപ്രിയ നേതാവാണ് അദ്ദേഹം. പഞ്ചാബിലെ അതേ ഫോര്‍മുലയാണ് ഇവിടെ ആവര്‍ത്തിച്ചത്. വലിയൊരു വിഭാഗത്തിന്റെ പിന്തുണയാണ് ഇതിലൂടെ കോണ്‍ഗ്രസ് നേടിയെടുക്കാന്‍ പോകുന്നത്. മികച്ച പ്രാസംഗികന്‍ കൂടിയാണ് ജഗദീഷ്. എല്ലാ വിഭാഗം പ്രവര്‍ത്തകരെയും കൈയ്യിലെടുക്കാന്‍ കഴിവുള്ള നേതാവാണ് അദ്ദേഹം. അതാണ് രാഹുല്‍ ഗാന്ധി ആവശ്യമായ കാര്യവും.

2

പാര്‍ട്ടിയിലെ എല്ലാവരും ജഗദീഷ് താക്കൂറിന്റെ നിയമനത്തെ അംഗീകരിച്ചു. ഭരത് സിംഗ് സോളങ്കിയും അര്‍ജുന്‍ മോധ് വാഡിയയും മത്സരത്തിനുണ്ടായിരുന്നെങ്കിലും ഇവരുടെ പിന്തുണയും താക്കൂറിനാണ് ലഭിച്ചത്. യുവ പാട്ടീദാര്‍ നേതാവ് ഹര്‍ദിക് പട്ടേലിനെ സംസ്ഥാന അധ്യക്ഷനാക്കാനായിരുന്നു രാഹുലിന്റെ ആദ്യ പ്ലാന്‍. ഇതിന് വലിയ രീതിയിലുള്ള എതിര്‍പ്പുകളാണ് നേരിടേണ്ടി വന്നത്. ശക്തിസിംഗ് ഗോയിലിനോടും പദവി ഏറ്റെടുക്കാന്‍ സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം നിരസിക്കുകയായിരുന്നു. തനിക്ക് ദേശീയ തലത്തില്‍ തുടരാനാണ് ആഗ്രഹമെന്ന് അദ്ദേഹം തുറന്ന് പറഞ്ഞു. ഇത് വലിയ അനുഗ്രഹമായി ജഗദീഷ് താക്കൂറിന് മാറുകയായിരുന്നു.

3

ജഗദീഷിന് ഏറ്റവും വലിയ നേട്ടമായത് ഗുജറാത്ത് കോണ്‍ഗ്രസില്‍ ഒരു ക്യാമ്പിലും വരാത്ത നേതാവാണ് അദ്ദേഹമെന്നതാണ്. ഇത് എല്ലാവരുടെയും പിന്തുണ നേടുന്നതിന് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിചാരിച്ചത് തന്നെ ഇതിലൂടെ നടക്കുകയും ചെയ്തു. പാര്‍ട്ടി നേതാക്കളെല്ലാം പരസ്യമായി തന്നെ അദ്ദേഹത്തെ അഭിനന്ദിച്ചു. ക്ഷത്രിയ-ആദിവാസി-മുസ്ലീം-ദളിത് വോട്ടിലേക്ക് കോണ്‍ഗ്രസ് മടങ്ങി പോകുമെന്നും ഇതോടെ ഉറപ്പായി. പാട്ടീദാര്‍ സമരത്തിലൂടെ രാഷ്ട്രീയ നേട്ടം 2017ല്‍ കോണ്‍ഗ്രസ് ലക്ഷ്യമിട്ടിരുന്നു. അത് വന്‍ തോതില്‍ വിജയം കണ്ടിരുന്നു. ആ സമരത്തിന് വീര്യം കുറഞ്ഞത് കൊണ്ടാണ് ഒബിസി കാര്‍ഡ് കളിക്കാന്‍ തീരുമാനിച്ചത്.

4

ആദിവാസി നേതാവ് സുഖ്‌റാം റത്ത്വ ഉടന്‍ തന്നെ പ്രതിപക്ഷ നേതാവായി നിയമിക്കപ്പെടും. അതും ചരിത്രമാണ്. ജഗദീഷ് താക്കൂര്‍ നിലവില്‍ കോണ്‍ഗ്രസിന്റെ ഉപാധ്യക്ഷനായിരുന്നു. ക്ഷത്രിയ വിഭാഗത്തില്‍ നിന്നാണ് ജഗദീഷ് വരുന്നത്. ഉത്തര ഗുജറാത്തിലും സെന്‍ട്രല്‍ ഗുജറാത്തിലും വന്‍ സ്വാധീനം ക്ഷത്രിയ വിഭാഗത്തിനുണ്ട്. 2009നും 2014നും ഇടയില്‍ പഠാനില്‍ നിന്നുള്ള എംപിയായിരുന്നു അദ്ദേഹം. ദേഹ്ഗമ്മില്‍ നിന്നുള്ള എംഎല്‍എയുമായിരുന്നു അദ്ദേഹം. സാധാരണ വോട്ടര്‍മാരുമായി ജഗദീഷ് താക്കൂറിനുള്ള ബന്ധം അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കാരണമാകുമെന്ന് ഉറപ്പാണ്.

5

ഗുജറാത്തില്‍ നിന്നുള്ള വ്യാപാരികളെയാണ് അടുത്തതായി കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. മുംബൈ ഭാഗത്തുള്ള വ്യാപാരികളെയാണ് കൂടുതലായും ലക്ഷ്യമിടുന്നത്. പാട്ടീദാറുകള്‍, ഗുജറാത്തി ദളിതുകള്‍ എന്നിവയും ജയിക്കാന്‍ കോണ്‍ഗ്രസിന് ആവശ്യമാണ്. ബിഎംസി തിരഞ്ഞെടുപ്പില്‍ ഈ വ്യാപാരികളുടെ കഷ്ടപ്പാടുകളെ കുറിച്ചുള്ള അവബോധം അറിയിക്കാനും കോണ്‍ഗ്രസിന്റെ നീക്കമുണ്ട്. മുംബൈ കോണ്‍ഗ്രസും പ്രമുഖ നേതാക്കളെ ഉപയോഗിച്ച് ഇവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം 30 ലക്ഷത്തോളം ഗുജറാത്തികള്‍ മുംബൈയില്‍ മാത്രമുണ്ടെന്നാണ് കണക്ക്. അതേസമയം ഹര്‍ദിക് പട്ടേലിനോട് പാട്ടീദാര്‍ വിഭാഗത്തില്‍ പ്രത്യേകം ശ്രദ്ധിക്കാനാണ് നിര്‍ദേശം.

16 മത്സരാര്‍ത്ഥികളെ മറികടന്ന് മിസ് ട്രാന്‍സ് ലോകസുന്ദരിപ്പട്ടം മലയാളിക്ക്, വിജയിയാക്കിയത് ഈ ചോദ്യം16 മത്സരാര്‍ത്ഥികളെ മറികടന്ന് മിസ് ട്രാന്‍സ് ലോകസുന്ദരിപ്പട്ടം മലയാളിക്ക്, വിജയിയാക്കിയത് ഈ ചോദ്യം

Recommended Video

cmsvideo
പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ

English summary
sonia gandhi appoint jagdish thakor as new gujarat congress chief before local body polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X