കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതക്ക് ചെക്ക് വച്ച് സോണിയ ഗാന്ധി; അധിര്‍ രഞ്ജന്‍ ചൗധരി ബംഗാള്‍ അധ്യക്ഷന്‍, ലോക്‌സഭയില്‍ ആര്?

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവാണ് ബംഗാളില്‍ നിന്നുള്ള അധിര്‍ രഞ്ജന്‍ ചൗധരി. അദ്ദേഹത്തെ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ദേശീയ അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു. ബുധനാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച തീരുമാനം കോണ്‍ഗ്രസ് പരസ്യപ്പെടുത്തിയത്.

ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സോമന്‍ മിത്രയുടെ വിയോഗത്തെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനെ നിയമിക്കേണ്ടി വന്നത്. അതേസമയം, അധിര്‍ രഞ്ജന്‍ ചൗധരിയെ ബംഗാള്‍ അധ്യക്ഷനാക്കുന്നതോടെ മറ്റൊരു പുതിയ പ്രശ്‌നം ഉടലെടുക്കുമെന്നാണ് കരുതുന്നത്....

നിശിത വിമര്‍ശകന്‍

നിശിത വിമര്‍ശകന്‍

ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ നിശിത വിമര്‍ശകനാണ് അധിര്‍ രഞ്ജന്‍ ചൗധരി. സോണിയ ഗാന്ധിയാകട്ടെ, മമത ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനും ശ്രമിക്കുന്നുണ്ട്. ചൗധരിയുടെ നിയമനം പ്രതിപക്ഷ ഐക്യം തകര്‍ക്കുമോ എന്നതാണ് ചോദ്യം.

കോണ്‍ഗ്രസും ഇടതുപക്ഷവും

കോണ്‍ഗ്രസും ഇടതുപക്ഷവും

ബംഗാളില്‍ അടുത്ത വര്‍ഷം ആദ്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസും ഇടതുപക്ഷവും കൈകോര്‍ത്താണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ശത്രു ഭാഗത്തുള്ളത് മമതയും ബിജെപിയുമാണ്. സംസ്ഥാനത്ത് മമതയെ എതിര്‍ക്കുകയും ദേശീയ തലത്തില്‍ മമതയെ കൂടെ നിര്‍ത്തുകയുമാണ് കോണ്‍ഗ്രസ് ചെയ്യുന്നത്.

കോണ്‍ഗ്രസ് തന്ത്രം

കോണ്‍ഗ്രസ് തന്ത്രം

കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും ഇത്തരം രാഷ്ട്രീയ തന്ത്രം പ്രയോഗിക്കുന്നുണ്ട്. സിപിഎമ്മുമായി കേരളത്തില്‍ ഒത്തുപോകില്ല. അതേസമയം, ദേശീയ തലത്തില്‍ ഇടതുപക്ഷത്തെ കൂടെ നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം. രാജ്യം നേരിടുന്ന പൊതു വിഷയങ്ങളില്‍ പ്രതിപക്ഷ ഐക്യം വേണമെന്നാണ് സോണിയ ഗാന്ധിയുടെ നിലപാട്.

കോണ്‍ഗ്രസിന് ഉണര്‍വ്

കോണ്‍ഗ്രസിന് ഉണര്‍വ്

അധിര്‍ രഞ്ജന്‍ ചൗധരിയെ അധ്യക്ഷനായി നിയമിച്ചതിലൂടെ ബംഗാളിലെ കോണ്‍ഗ്രസിന് ഉണര്‍വുണ്ടാകുമെന്നാണ് ഹൈക്കമാന്റിന്റെ വിലയിരുത്തല്‍. അതേസമയം, ദേശീയ തലത്തിലെ പ്രതിപക്ഷ ഐക്യം തടസപ്പെടാനും ഇത് കാരണമാകും. ഈ രണ്ട് കാര്യങ്ങളും എങ്ങനെ കോണ്‍ഗ്രസ് കൈകാര്യം ചെയ്യുന്നു എന്നത് കാത്തിരുന്ന് കാണാം.

ലോക്‌സഭാ നേതാവ് ആര്

ലോക്‌സഭാ നേതാവ് ആര്

അതേസമയം, മറ്റൊരു വെല്ലുവിളിയും കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നു. ലോക്‌സഭാ കക്ഷി നേതാവാണ് നിലവില്‍ അധീര്‍ രഞ്ജന്‍ ചൗധരി. ഇദ്ദേഹത്തെ ബംഗാള്‍ അധ്യക്ഷനാക്കിയാല്‍, ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് പിന്‍വലിക്കുമോ എന്നതാണ് ചോദ്യം. കാരണം ഒരേ സയമം രണ്ടു പദവികള്‍ വഹിക്കരുതെന്നാണ് കോണ്‍ഗ്രസിലെ ധാരണ.

ബിജെപിക്ക് വടി കൊടുത്തു

ബിജെപിക്ക് വടി കൊടുത്തു

അധീര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭാ കക്ഷി നേതാവായി തിളങ്ങിയില്ല എന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍. കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അദ്ദേഹത്തിന്റെ പ്രതികരണം ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കിയിരുന്നു. ബിജെപിക്ക് അടിക്കാന്‍ വടി കൊടുക്കുന്ന പ്രതികരണങ്ങളാണ് പലപ്പോഴും ചൗധരി നടത്തിയത്.

Recommended Video

cmsvideo
Priyanka Gandhi Making New Waves In Congress | Oneindia Malayalam
 ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍

ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍

അധിര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനം ഒഴിഞ്ഞാല്‍ ആരാകും അടുത്ത നേതാവ് എന്ന ചര്‍ച്ച സ്വാഭാവികമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കക്ഷി നേതാവിനെ തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവരുടെ പേര് അവസാനഘട്ടത്തിലും ചര്‍ച്ച ചെയ്തിരുന്നു. പക്ഷേ തരൂരിന്റെ സ്വതന്ത്ര നിലപാട് കാരണമാണ് അദ്ദേഹത്തെ മാറ്റി ചൗധരിയെ ചുമതലയേര്‍പ്പിക്കാന്‍ കാരണം.

English summary
Sonia Gandhi Appoints Adhir Ranjan Chowdhury as West Bengal Congress chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X