Get Updates
Get notified of breaking news, exclusive insights, and must-see stories!

സുര്‍ജേവാലയെ മാറ്റി സോണിയ ഗാന്ധി; ഇനി ചുമതല ജയറാം രമേശിന്... രണ്ട് കാരണങ്ങള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ മാധ്യമ വിഭാഗം ചുമതലയില്‍ നിന്ന് രണ്‍ദീപ് സുര്‍ജേവാലയെ നീക്കി. പകരം ചുമതല മുതിര്‍ന്ന നേതാവ് ജയറാം രമേശിനായിരിക്കും. ഇതുസംബന്ധിച്ച തീരുമാനം ദേശീയ അധ്യക്ഷ സോണിയ ഗാന്ധി എടുത്തതായി കെസി വേണുഗോപാല്‍ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. കമ്യൂണിക്കേഷന്‍ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്നു നേരത്തെ സുര്‍ജേവാല. കൂടാതെ ഇദ്ദേഹത്തിന് കര്‍ണാടക കോണ്‍ഗ്രസിന്റെ ചുമതലയും ഉണ്ടായിരുന്നു. ഇപ്പോള്‍ ജയറാം രമേശിന് കമ്യൂണിക്കേഷന്‍ ചുമതല നല്‍കിയതോടെ, സുര്‍ജേവാലയ്ക്ക് കര്‍ണാടകയുടെ ചുമതല മാത്രമായി.

j

മാധ്യമ-കമ്യൂണിക്കേഷന്‍ വിഭാഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന ചിന്തന്‍ ശിബിരത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഒന്നിലധികം പദവി വഹിക്കുന്ന സുര്‍ജേവാലയ്ക്ക് കമ്യൂണിക്കേഷന്‍ വകുപ്പ് എടുത്തുമാറ്റിയത് ആശ്വാസമാകും. മാത്രമല്ല, ഒന്നിലധികം പദവി ഒരാള്‍ വഹിക്കുന്നത് ഉചിതമല്ല എന്ന തീരുമാനവും പാര്‍ട്ടി എടുത്തിട്ടുണ്ട്. ഇതിന്റെ ഭാഗം കൂടിയാണ് പുതിയ നടപടി.

അതേസമയം, കര്‍ണായകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. നിലവിലെ സര്‍ക്കാരിന്റെ കാലാവധി കഴിയുന്നത് അടുത്ത വര്‍ഷമാണ്. എന്നാല്‍ ഏത് സമയവും തിരഞ്ഞെടുപ്പിന് ബിജെപി കളമൊരുക്കുമെന്നാണ് കര്‍ണാടകയില്‍ നിന്നുള്ള പ്രചാരണങ്ങള്‍. ഈ ഘട്ടത്തില്‍ കര്‍ണാടകയില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് സുര്‍ജേവാലയെ നീക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക.

മാധ്യമ വിഭാഗം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മീഡിയ, സോഷ്യല്‍ മീഡിയ, ഡാറ്റ, റിസര്‍ച്ച് എന്നിവയുമായി ബന്ധപ്പെട്ട വിദഗ്ധരുടെ സഹായം കൂടി കോണ്‍ഗ്രസ് തേടുന്നുണ്ട്. മാധ്യമ വിഭാഗം ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നു. ഉദയ്പൂര്‍ യോഗത്തില്‍ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാന തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാധ്യമ വിഭാഗം എഐസിസിയുടെ കീഴിലേക്ക് മാറ്റാനും ആലോചനയുണ്ട്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ അതിവേഗം കേന്ദ്ര നേതൃത്വത്തിന് ലഭിക്കാനും മറുപടി നല്‍കാനും നേതാക്കളുടെ പ്രവര്‍ത്തന മണ്ഡലം തീരുമാനിക്കാനും ഇതുവഴി സാധിക്കുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+