കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ ഇടതുമായി സഹകരിക്കണം; കോൺഗ്രസ് നേതൃത്വത്തിന് സോണിയയുടെ നിർദേശം!

Google Oneindia Malayalam News

ദില്ലി: ഇടത് പരിപാടികളുമായി ബന്ധം തുടരാനും ഒരുമിച്ച് സമരപരിപാടികളുമായി മൂന്നോട്ട് പോകാനും ബംഗാളിലെ കോൺഗ്രസ് നേതൃത്വത്തിന് എഐസിസി പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നിർദേശം. നിർദിഷ്ട ഇടത്-കോൺഗ്രസ് സഖ്യത്തെ കുറിച്ച് ജനങ്ങളിൽ മതിപ്പുണ്ടാക്കാൻ അത് ഉപകരിക്കുമെന്നാണ് സോണിയ ഗാന്ധി വ്യക്തമാക്കുന്നത്. കോൺഗ്രസ് നേതാവ് അബ്ദുൾ മന്നൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കൂടത്തായി കൊലപാതകം; കേസ് തെളിയിക്കുക വെല്ലുവിളി, അന്വേഷണം നേരായ വഴിക്കെന്ന് ഡിജിപി!കൂടത്തായി കൊലപാതകം; കേസ് തെളിയിക്കുക വെല്ലുവിളി, അന്വേഷണം നേരായ വഴിക്കെന്ന് ഡിജിപി!

സോണിയ ഗാന്ധിയുമായി സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി ചർച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി ഒരു കോടി മെമ്പർഷിപ്പിനടുത്തത്തി എന്ന് രീതിയിൽ വാർത്തകൾ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇടതുപക്ഷവുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്ന നിർദേശം സോണിയ കോൺഗ്രസ് നേതൃത്വത്തിന് നൽകിയിരിക്കുന്നത്. തൃണമൂലിനും ബിജെപിക്കുമെതിരെ പ്രക്ഷോപം നടത്താൻ ഇടത് മുന്നണിയുമായി സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് സോണിയ നിർദേശം നൽകിയിരിക്കുന്നത്.

ഇടതുമായി കൈകോർക്കണം

ഇടതുമായി കൈകോർക്കണം


ലോക്സഭ തിരഞ്ഞെടുപ്പിൽ മോശം പ്രകടനമായിരുന്നു കോൺഗ്രസ് ബംഗാളിൽ കാഴ്ച വെച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിർദേശമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നു. വരുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പുകൾക്കായി ബംഗാളിൽ ഇടതു പക്ഷവും കോൺഗ്രസും സീറ്റ്ധാരണ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർ‌ട്ടുകളുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ ഒരുമിച്ചാണ് ഇരുപക്ഷവും മത്സരിച്ചിരുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ഇടത് പാർട്ടികളും കോൺഗ്രസും തമ്മിൽ സീറ്റ് പങ്കുവെക്കൽ ചർച്ചകൾ നടന്നിരുന്നെങ്കിലും ധാരണയിലെത്തിയിരുന്നില്ല.

ബിജെപി മുന്നേറ്റം

ബിജെപി മുന്നേറ്റം


അതേസമയം ബംഗാളിൽ ബിജെപി മെമ്പർഷിപ്പ് വൻ വർധനവും ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് സോണിയ ഗാന്ധിയുടടെ നിർദേശം വന്നിരിക്കുന്നത്. നവംബറോടെ സംസ്ഥാനത്തെ മെമ്പർഷിപ്പ് ഒരു കോടി കവിയുമെന്നാണ് പാർട്ടി നേതാവ് തിഷാർ ഘോഷ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരിക്കുന്നത്. അറുപത് ലക്ഷം മെമ്പർഷിപ്പായിരുന്നു കേന്ദ്രം സംസ്ഥാന ഘടകത്തിന് നൽകിയ ക്വാട്ട.

മികച്ച വിജയം

മികച്ച വിജയം

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി 18 സീറ്റുകൾ നേടി മികച്ച വിജയം കൈവരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെമ്പർഷിപ്പിലും സംസ്ഥാന ബിജെപി നേതൃത്വം നേട്ടം കൈവരിച്ചിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പോടെ ബംഗാളിൽ മമതയുടെ ഭരണം അവസാനിപ്പിക്കാൻ കഴിയുമെന്നാണ് ബിജെപി കണക്കു കൂട്ടുന്നത്. ജുലായിലായിരുന്നു മെമ്പർഷിപ്പ് പ്രവർ‌ത്തനത്തിന് തുടക്കമിട്ടത്. ഓഗസ്ത് 20ന് അംഗത്വ വിതരണം അവസാനിപ്പിച്ചെങ്കിലും ചില സംസ്ഥാനങ്ങൾക്ക് മെമ്പർഷിപ്പ് പ്രവർത്തനം തുടരാൻ നിർദേശം കൊടുത്തിരുന്നു. ഇത്തരത്തിൽ തീയ്യതി നീട്ടിയതോടെയാണ് മെമ്പർഷിപ്പ് കൂടാൻ സഹായകമായത്.

മുന്നോട്ട് പോകാൻ ഇടതുമായി സഹകരിക്കണം

മുന്നോട്ട് പോകാൻ ഇടതുമായി സഹകരിക്കണം


നിലവൽ ബംഗാളിൽ ബിജെപി അംഗങ്ങളുടെ എണ്ണം 96 ലക്ഷമാണ്. അംഗത്വ വിതരണത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം വ്യത്യസ്തമായ നിരവധി പരിപാടികലായിരുന്നു ബിജെപി സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായാണ് ആളുകൾ കൂട്ടത്തോടെ പാർട്ടി അംഗത്വം എടുക്കാൻ ഇടയായതെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. ബിജെപി ബംഗാളിൽ തഴച്ച് വളരുമ്പോൾ ഇടതുമായി സഹകരിച്ചേ മുന്നോട്ട് പോകാനാകൂ എന്ന കാഴ്ചപ്പാടാണ് സോണിയ ഗാന്ധിക്കുള്ളതെന്നാണ് സൂചന.

English summary
Sonia Gandhi asks Bengal congress to hold joint campaign with Left Front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X