കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്; സോണിയ നിര്‍ദേശിച്ചു, സിഎഎ, എന്‍ആര്‍സി...

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമവും പൗരത്വ പട്ടികയും സംബന്ധിച്ച വിഷയങ്ങള്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തെ ബഹളത്തില്‍ മുക്കും. സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസ് എംപിമാര്‍ക്ക് നിര്‍ദേശം നല്‍കി.

Sonia

ജനുവരി 31ന് തുടങ്ങുന്ന ബജറ്റ് സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. പാര്‍ലമെന്റ് സമ്മേളനത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് സോണിയ പ്രതിഷേധം ശക്തമാക്കാന്‍ നിര്‍ദേശിച്ചത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി, ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ, ജയറാം രമേശ്, കെസി വേണുഗോപാല്‍, അധിര്‍ രഞ്ജന്‍ ചൗധരി, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സിഎഎ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളാണ് കോണ്‍ഗ്രസ് പ്രധാനമായും ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കുകയെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ഗുജറാത്ത് കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ കുറ്റവാളികള്‍ക്ക് ജാമ്യം, ഇനി സാമൂഹിക സേവനംഗുജറാത്ത് കലാപം; 33 പേരെ ചുട്ടുകൊന്ന കേസിലെ കുറ്റവാളികള്‍ക്ക് ജാമ്യം, ഇനി സാമൂഹിക സേവനം

Recommended Video

cmsvideo
We dont Have Time To Rest Says Pinarayi Vijayan | Oneindia Malayalam

ഭരണഘടനയ്ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് പോരാടുന്നത്. സിഎഎക്ക് എതിരേയും. പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ശക്തമായിരിക്കെയാണ് കോണ്‍ഗ്രസ് സഭയില്‍ പ്രതിഷേധം കനപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് മറ്റു പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തും. പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട പൊതു നിലപാട് രൂപീകരിക്കുകയാണ് ഈ യോഗത്തിന്റെ ലക്ഷ്യമെന്നും ചൗധരി പറഞ്ഞു.

English summary
Sonia Gandhi Asks Congress MPs to Raise CAA, NRC in Budget Session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X