കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്രവുമായി തുറന്ന പോരിന് സോണിയ ഗാന്ധി; കോണ്‍ഗ്രസ് സംസ്ഥാനങ്ങളില്‍ പുതിയ നിയമം വരും

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെ പല സംസ്ഥാനങ്ങളിലും പ്രക്ഷോഭം ശക്തമാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ബിജെപിയുടെ സഖ്യകക്ഷി ആയിരുന്ന അകാലിദളുമെല്ലാം നിയമത്തിന് എതിരാണ്. കര്‍ഷകരുടെ സമരങ്ങള്‍ക്ക് പിന്തുണ നല്‍കി രാഹുല്‍ ഗാന്ധിയും ബിഹാറിലെ തേജസ്വി യാദവും തമിഴ്‌നാട്ടിലെ സ്റ്റാലിനുമടക്കം രംഗത്തുണ്ട്.

കേട്ടാലറയ്ക്കുന്ന തെറി; ആ പെണ്‍കുട്ടി ഒരു സ്ത്രീയാണോ... ഭാഗ്യലക്ഷ്മി വിവാദത്തില്‍ പിസി ജോര്‍ജ്കേട്ടാലറയ്ക്കുന്ന തെറി; ആ പെണ്‍കുട്ടി ഒരു സ്ത്രീയാണോ... ഭാഗ്യലക്ഷ്മി വിവാദത്തില്‍ പിസി ജോര്‍ജ്

പ്രതിഷേധം ശക്തിപ്പെടവെ കോണ്‍ഗ്രസ് പുതിയ നീക്കത്തിന് ഒരുങ്ങുകയാണ്. പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഇതുസംബന്ധിച്ച് സുപ്രധാനമായ ചില തീരുമാനങ്ങള്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ..,

 സോണിയാ ഗാന്ധിയുടെ നിര്‍ദേശം

സോണിയാ ഗാന്ധിയുടെ നിര്‍ദേശം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മറികടക്കാന്‍ പുതിയ നിയമം കൊണ്ടുവരാനാണ് സോണിയ ഗാന്ധി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഭരണഘടനയുടെ 254 (2) വകുപ്പു പ്രകാരം ഇത്തരത്തില്‍ നിയമം കൊണ്ടുവരാന്‍ സാധിക്കും. ഇക്കാര്യമാണ് കോണ്‍ഗ്രസ് പരിശോധിക്കുന്നതെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

അനുമതി ലഭിച്ചാല്‍

അനുമതി ലഭിച്ചാല്‍

കണ്‍കറന്റ് പട്ടികയില്‍ വരുന്ന വിഷയമാണിതെന്ന് കോണ്‍ഗ്രസ് സൂചിപ്പിക്കുന്നു. പാര്‍ലമെന്റ് നിയമത്തിന് വിരുദ്ധമായി സംസ്ഥാനം പാസാക്കുന്ന നിമയത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയാല്‍ സംസ്ഥാനത്ത് ആ നിയമത്തിനാണ് പ്രാമുഖ്യമുണ്ടാകുക.

പഞ്ചാബില്‍ പ്രതിഷേധം ശക്തം

പഞ്ചാബില്‍ പ്രതിഷേധം ശക്തം

കാര്‍ഷിക പരിഷ്‌കരണ നിയമത്തിനെതിരെ വന്‍ പ്രതിഷേധം നടക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. ഇവിടെ ഭരിക്കുന്നത് കോണ്‍ഗ്രസാണ്. പഞ്ചാബിലെ അകാലിദള്‍ കഴിഞ്ഞദിവസം എന്‍ഡിഎ സഖ്യം വിട്ടിരുന്നു. നരേന്ദ്ര മോദി മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു.

പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും

പുതിയ ചര്‍ച്ചയ്ക്ക് വഴിയൊരുക്കും

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കം ദേശീയ തലത്തില്‍ ചര്‍ച്ചയാകും. ഏതെങ്കിലും ഒരു സംസ്ഥാനം നിയമം പാസാക്കിയാല്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ അതുവഴി സ്വീകരിക്കും. സിഎഎ വിഷയത്തില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കിയത് മറ്റു സംസ്ഥാനങ്ങളും പിന്‍പറ്റിയിരുന്നു. എന്നാല്‍ പുതിയ നിയമം കൊണ്ടുവരുന്നതിന് രാഷ്ട്രപതിയുടെ അംഗീകാരം ആവശ്യമാണ്. നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രപതി എന്ത് നിലപാട് സ്വീകരിക്കുമെന്ന് കാത്തിരുന്ന് കാണാം.

പാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കംപാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കം

എന്ത് എന്‍ഡിഎ... നരേന്ദ്ര മോദി ഒരു യോഗം പോലും വിളിച്ചിട്ടില്ല... ബിജെപിക്കെതിരെ അകാലിദള്‍എന്ത് എന്‍ഡിഎ... നരേന്ദ്ര മോദി ഒരു യോഗം പോലും വിളിച്ചിട്ടില്ല... ബിജെപിക്കെതിരെ അകാലിദള്‍

English summary
Sonia Gandhi Asks Congress-Ruled States To explore Pass new law Override Centre's Farm Laws
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X