'സച്ചിന് മുഖ്യമന്ത്രി സ്ഥാനം നൽകാനാവില്ല'; മത്സരിക്കാനില്ലെന്ന് ഗെഹ്ലോട്ട്? വേണുഗോപാലിനെ വിളിപ്പിച്ച് സോണിയ
ദില്ലി; കോൺഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ചുള്ള ചർച്ചകൾ മുറുകുന്നതിനിടെ പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ ദില്ലിയിലേക്ക് വിളിപ്പിച്ച് സോണിയ ഗാന്ധി. ഇന്ന് രാവിലെയാണ് അദ്ദേഹത്തോട് ദില്ലിയിലെത്താൻ ആവശ്യപ്പെട്ടത്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയോടും ദില്ലിയിലെത്താൻ സോണിയ ഗാന്ധി നിർദ്ദേശിച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്നത് സംബന്ധിച്ച ആവശ്യവുമായി കൂടുതൽ സംസ്ഥാന നേതൃത്വങ്ങൾ രംഗത്തെത്തുന്നതിനിടെയാണ് തിരക്കിട്ട നീക്കം.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിക്കാനില്ലെന്ന ഉറച്ച നിലപാടിൽ തന്നെയാണ് രാഹുൽ ഗാന്ധി. ഈ സാഹചര്യത്തിൽ ഔദ്യോഗിക പക്ഷത്തിന്റെ സ്ഥാനാർത്ഥിയായി മുതിർന്ന നേതാവായ അശോക് ഗെഹ്ലോട്ട് മത്സരിക്കണമെന്ന നിലപാടിലാണ് ഹൈക്കമാന്റ്. ഇക്കാര്യം സോണിയ ഗെഹ്ലോട്ടുമായി ചർച്ച നടത്തിയിരുന്നു.എന്നാൽ മത്സരിക്കുന്നതിന് ചില ഉപാധികൾ ഗെഹ്ലോട്ട് മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് വിവരം.

രാജസ്ഥാനിൽ താൻ പറയുന്ന നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നതാണ് ഗെഹ്ലോട്ടിന്റെ ആവശ്യം. ഗെഹ്ലോട്ട് അധ്യക്ഷനായാൽ സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള ആലോചനകൾ ഹൈക്കമാന്റിൽ നടക്കുന്നുണ്ട്. രാജസ്ഥാൻ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിലേറയത് മുതൽ ഇരുവരും തമ്മിൽ അധികാര തർക്കം നിലനിൽക്കുന്നണ്ട്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിന് മുൻപ് സച്ചിനെ മുഖ്യമന്ത്രിയാക്കുന്നത് ഗുണം ചെയ്യുമെന്നാണ് ഹൈക്കമാന്റിന്റെ കണക്ക് കൂട്ടൽ.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിൽ നിർണായക പങ്കുവഹുച്ച സച്ചിനെ ഗെഹ്ലോട്ടിന് വേണ്ടിയാണ് നേതൃത്വം മാറ്റി നിർത്തിയത്.

നിലവിൽ യാതൊരു പദവിയുമില്ലാതെ തുടരുന്ന സച്ചിന് വേണ്ടി അദ്ദേഹത്തിന്റെ പക്ഷത്തുള്ള മുതിർന്ന നേതാക്കൾ മുറവിളി കൂട്ടുന്നുണ്ട്. നേതൃത്വം കണ്ണടച്ചാൽ തിരഞ്ഞെടുപ്പിന് മുൻപ് സച്ചിന്റെ ഭാഗത്ത് നിന്നും കടുത്ത തീരുമാനങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് ഹൈക്കമാന്റ് ആലോചനകൾ . എന്നാൽ സച്ചിന് സ്ഥാനം നൽകുന്നത് തടയിടുമെന്ന ഉറച്ച നിലപാടിൽ തുടരുകയാണ് ഗെഹ്ലോട്ട്. ഈ സാഹചര്യത്തിൽ ഗെഹ്ലോട്ടിന് പകരം മുതിർന്ന നേതാവായ മുകുൾ വാസ്നിക്കിന്റെ പേര് ഹൈക്കമാന്റ് പരിഗണിച്ചേക്കുമെന്നുള്ള സൂചനകൾ ഉണ്ട്.

അതിനിടെ രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന ആവശ്യവുമായി കൂടുതൽ പി സി സികൾ രംഗത്തെത്തി. കേരളത്തിൽ നിന്നുള്ള നേതാക്കളും രാഹുൽ ഗാന്ധി അധ്യക്ഷനാവണമെന്ന മുറവിളി ഉയർത്തുന്നുണ്ട്. അതേസമയം രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് തരൂരെന്നാണ് വിവരം. രാഹുൽ ഗാന്ധിയ്ക്കെതിരെ മത്സരിച്ചാൽ അത് തിരിച്ചടിയാകുമെന്ന ആശങ്ക തരൂരിനുണ്ട്. കേരളത്തിലെ നേതാക്കൾ ഉൾപ്പെടെ ഇതിനോടകം തരൂരിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്തെത്തി കഴിഞ്ഞിട്ടുണ്ട്.
തിരഞ്ഞെടുപ്പിൽ നെഹ്റു കുടുംബത്തിന്റെ നിലപാടിനൊപ്പമായിരിക്കും തങ്ങൾ എന്നാണ് മുതിർന്ന നേതാക്കളായ മുല്ലപ്പള്ളിയും ചെന്നിത്തലയും ഉൾപ്പടെയുള്ള നേതാക്കൾ വ്യക്തമാക്കിയത്.

അതേസമയം രാഹുൽ ഗാന്ധി മത്സരിച്ചാലും സ്ഥാനാർത്ഥിയാകാൻ തയ്യാറാണെന്നാണ് ജി23 യിൽ നിന്നുള്ള മറ്റൊരു നേതാവായ മനീഷ് തിവാരി വ്യക്തമാക്കുന്നത്. തരൂരിന്റെ നിലപാട് മാറ്റത്തിൽ ജി 23 യിൽ അതൃപ്തി നിലനിൽക്കുന്നുണ്ടെന്നാണ് സൂചന. സമവായമല്ല തിരഞ്ഞെടുപ്പാണ് നടക്കേണ്ടതെന്നാണ് കോൺഗ്രസിലെ തിരുത്തൽവാദി സംഘത്തിന്റെ നിലപാട്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications