ജനാധിപത്യം പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു; മോദി സര്‍ക്കാരിനെതിരെ സോണിയ ഗാന്ധി
ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജനാധിപത്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ സോണിയ ഗാന്ധിയുടെ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന് വേണ്ടി പോരാടേണ്ട സമയമാണിത്. ജനങ്ങളെ സേവിക്കുക എന്നതാണ് നമ്മുടെ മന്ത്രം. ഇരകളുടെ ശബ്ദം അടിച്ചൊതുക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.

ഞായറാഴ്ച വൈകീട്ട് നാല് മണിക്കാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം ആരംഭിച്ചത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ അറിയിപ്പ് നല്‍കിയിരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് യോഗം വിളിച്ചത്. മധ്യപ്രദേശില്‍ 28 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്രയും അധികം മണ്ഡലങ്ങളിലേക്ക് ഒരു സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് അപൂര്‍വമാണ്. സംസ്ഥാനത്തെ ഭരണമാറ്റത്തിന് വരെ കാരണമാകാവുന്ന തിരഞ്ഞെടുപ്പാണ് മധ്യപ്രദേശില്‍ നടക്കാന്‍ പോകുന്നത്. ഇവിടെ കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് നേതൃയോഗം സോണിയ ഗാന്ധി വിളിച്ചത്.
അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക പരിഷ്കണ ബില്ല്, യുപിയിലെ ഹത്രാസില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം, ഉത്തര്‍ പ്രദേശിലെ ക്രമസമാധാന തകര്‍ച്ച, രാജ്യത്തെ വെല്ലുവിളി നേരിടുന്ന സാമ്പത്തിക രംഗം എന്നിവയാണ് കോണ്‍ഗ്രസ് പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്ന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍. കാര്‍ഷിക ബില്ലിനെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. കര്‍ഷക സംഘടനകളും പ്രതിഷേധം നടത്തുന്നുണ്ട്.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉത്തര്‍ പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വ്യാപിച്ചിരിക്കുകയാണെന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ബേട്ടി ബച്ചാവോ എന്ന മുദ്രാവാക്യത്തില്‍ നിന്ന് അപ്രാധി ബച്ചാവോ (ക്രമിനിലുകളെ സംരക്ഷിക്കുക) എന്ന മുദ്രാവാക്യത്തിലേക്ക് ബിജെപി മാറിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം












Click it and Unblock the Notifications