കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനാധിപത്യം പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു; മോദി സര്‍ക്കാരിനെതിരെ സോണിയ ഗാന്ധി

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ജനാധിപത്യം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അവര്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാന ചുമതലയുള്ള നേതാക്കളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്ററില്‍ സോണിയ ഗാന്ധിയുടെ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന് വേണ്ടി പോരാടേണ്ട സമയമാണിത്. ജനങ്ങളെ സേവിക്കുക എന്നതാണ് നമ്മുടെ മന്ത്രം. ഇരകളുടെ ശബ്ദം അടിച്ചൊതുക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്നും സോണിയ ഗാന്ധി പറഞ്ഞു.

s

ഞായറാഴ്ച വൈകീട്ട് നാല് മണിക്കാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെ യോഗം ആരംഭിച്ചത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വിറ്ററില്‍ അറിയിപ്പ് നല്‍കിയിരുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് യോഗം വിളിച്ചത്. മധ്യപ്രദേശില്‍ 28 നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്രയും അധികം മണ്ഡലങ്ങളിലേക്ക് ഒരു സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് അപൂര്‍വമാണ്. സംസ്ഥാനത്തെ ഭരണമാറ്റത്തിന് വരെ കാരണമാകാവുന്ന തിരഞ്ഞെടുപ്പാണ് മധ്യപ്രദേശില്‍ നടക്കാന്‍ പോകുന്നത്. ഇവിടെ കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. അതുകൊണ്ടുതന്നെയാണ് കോണ്‍ഗ്രസ് നേതൃയോഗം സോണിയ ഗാന്ധി വിളിച്ചത്.

കടമ്പ കടന്ന് ഇറാന്‍; യുഎസ് എതിര്‍പ്പ് വിലപ്പോയില്ല, നെഞ്ചിടിപ്പ് കൂടി ട്രംപ്, 13 വര്‍ഷത്തിന് ശേഷംകടമ്പ കടന്ന് ഇറാന്‍; യുഎസ് എതിര്‍പ്പ് വിലപ്പോയില്ല, നെഞ്ചിടിപ്പ് കൂടി ട്രംപ്, 13 വര്‍ഷത്തിന് ശേഷം

അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ വിവാദ കാര്‍ഷിക പരിഷ്‌കണ ബില്ല്, യുപിയിലെ ഹത്രാസില്‍ ദളിത് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം, ഉത്തര്‍ പ്രദേശിലെ ക്രമസമാധാന തകര്‍ച്ച, രാജ്യത്തെ വെല്ലുവിളി നേരിടുന്ന സാമ്പത്തിക രംഗം എന്നിവയാണ് കോണ്‍ഗ്രസ് പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്ന തിരഞ്ഞെടുപ്പ് വിഷയങ്ങള്‍. കാര്‍ഷിക ബില്ലിനെതിരെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. കര്‍ഷക സംഘടനകളും പ്രതിഷേധം നടത്തുന്നുണ്ട്.

അവസാന നിമിഷം വരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു; ഇപ്പോള്‍ എതിരാളികള്‍, എല്‍ജെപി വിഷയത്തില്‍ അമിത് ഷാഅവസാന നിമിഷം വരെ കൂടെ നിര്‍ത്താന്‍ ശ്രമിച്ചു; ഇപ്പോള്‍ എതിരാളികള്‍, എല്‍ജെപി വിഷയത്തില്‍ അമിത് ഷാ

ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉത്തര്‍ പ്രദേശില്‍ സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വ്യാപിച്ചിരിക്കുകയാണെന്നു രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ബേട്ടി ബച്ചാവോ എന്ന മുദ്രാവാക്യത്തില്‍ നിന്ന് അപ്രാധി ബച്ചാവോ (ക്രമിനിലുകളെ സംരക്ഷിക്കുക) എന്ന മുദ്രാവാക്യത്തിലേക്ക് ബിജെപി മാറിയിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി.

English summary
Sonia Gandhi attacks Narendra Modi Government; Democracy passing through most difficult time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X