Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയ കടമെടുത്തത് ഡികെയുടെ പ്ലാന്‍.... അടുത്ത പദ്ധതി ഇങ്ങനെ, രാഹുലിന്റെ മാറ്റത്തിന്റെ ഭാഗം!!

ദില്ലി: കോണ്‍ഗ്രസ് കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന ശൈലി രാഹുലിന്റെ മാറ്റത്തിന്റെ ഭാഗമെന്ന് സൂചന. അതേസമയം സോണിയ കളത്തിലിറങ്ങിയത് മറ്റൊരു ലക്ഷ്യം കൂടി മുന്നില്‍ കണ്ടിട്ടാണ്. രാജ്യത്ത് സ്ത്രീകള്‍ക്കും സാധാരണക്കാര്‍ക്കും ഇടയില്‍ ഇപ്പോഴും രാഹുലിനേക്കാള്‍ പോപ്പുലര്‍ സോണിയാ ഗാന്ധിയാണ്. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ കൂടുതലായി കോണ്‍ഗ്രസിനെ തേടിയെത്തിയതും സോണിയയുടെ കാലത്ത് തന്നെയായിരുന്നു. രാഹുല്‍ പറയാന്‍ ഉദ്ദേശിക്കുന്ന കാര്യം സോണിയയിലൂടെയാവും രാജ്യം അറിയുക. അതേസമയം വിഷയങ്ങളോട് പെട്ടെന്ന് പ്രതികരിക്കുന്ന ശീലമാണ് സോണിയയില്‍ നിന്ന് ഇനി ഉണ്ടാവുക.

ഡികെയുടെ തന്ത്രം

ഡികെയുടെ തന്ത്രം

കര്‍ണാടകത്തില്‍ അതിഥി തൊഴിലാളികള്‍ക്കായി ഡികെ ശിവകുമാര്‍ പ്രഖ്യാപിച്ച ധനസഹായമാണ് സോണിയയുടെ പദ്ധതിയെ സഹായിച്ചത്. ദേശീയ വ്യാപകമായി ഇത്തരമൊരു സഹായം നല്‍കാന്‍ സോണിയ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കള്‍ ഇത് അംഗീകരിക്കുന്നു. പക്ഷേ ഇത്തരമൊരു നിര്‍ദേശം ആദ്യം ദേശീയ തലത്തില്‍ പറഞ്ഞതിന്റെ നേട്ടം സോണിയക്കായിരുന്നു. ഇതോടെ മുഖ്യപ്രതിപക്ഷമെന്ന ലേബലാണ് കോണ്‍ഗ്രസ് തിരിച്ച് പിടിച്ചിരിക്കുന്നത്. കൊറോണ കാലത്ത് കറ കളഞ്ഞ പ്രതിപക്ഷമായി കോണ്‍ഗ്രസ് മാത്രമാണ് ഇപ്പോള്‍ മുന്നിലുള്ളത്.

അടുത്ത പ്ലാന്‍

അടുത്ത പ്ലാന്‍

സോണിയ നാളെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തുന്നുണ്ട്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കൂടിക്കാഴ്ച്ച. ഈ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടും സോണിയക്ക് മുഖ്യമന്ത്രിമാര്‍ നല്‍കും. ഇവര്‍ നടപ്പാക്കിയ പദ്ധതികള്‍ ദേശീയ വ്യാപകമായി നടപ്പാക്കാന്‍ സോണിയ ആവശ്യപ്പെടും. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ഭില്‍വാര മോഡല്‍ നടപ്പാക്കുന്നുണ്ട്. പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, പുതുച്ചേരി എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് പങ്കെടുക്കുക.

ക്ലിക്കായി രാഹുല്‍

ക്ലിക്കായി രാഹുല്‍

രാഹുല്‍ ഇടപെടലുകളെ കുറിച്ചും ചര്‍ച്ചകളുണ്ടാവും. ഇവര്‍ക്ക് പ്രതിരോധ പ്രവര്‍ത്തനത്തില്‍ രാഹുല്‍ കൃത്യമായ നിര്‍ദേശം നല്‍കുന്നുണ്ട്. ഇന്ന് നൊബേല്‍ ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത്ത് ബാനര്‍ജിയുമായുള്ള രാഹുലിന്റെ അഭിമുഖം വലിയ ക്ലിക്കായിരിക്കുകയാണ്. എല്ലാ പാവപ്പെട്ടവരുടെയും അക്കൗണ്ടിലേക്ക് 10000 രൂപ നിക്ഷേപിക്കണമെന്നാണ് ബാനര്‍ജി ആവശ്യപ്പെട്ടത്. വിപണിയില്‍ കൂടുതല്‍ പണം ചെലവിടുന്നതിന് ജനങ്ങളിലേക്ക് കൂടുതല്‍ പണമെത്തിക്കണമെന്നും, അതിലൂടെ സമ്പദ് ഘടന ശക്തിപ്പെടുമെന്നും ബാനര്‍ജി പറഞ്ഞിരുന്നു. ഇതാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്.

ലക്ഷ്യമിട്ടത് ഇങ്ങനെ

ലക്ഷ്യമിട്ടത് ഇങ്ങനെ

പാര്‍ട്ടിക്കുള്ളില്‍ രാഹുലിന് എല്ലാവരുടെയും നേതാവെന്ന സ്വീകാര്യതയുണ്ട്. എന്നാല്‍ യുപിഎ സഖ്യത്തിനുള്ളില്‍ സോണിയക്കുള്ള സ്വാധീനം രാഹുലിനുണ്ടായിരുന്നില്ല. ബീഹാറില്‍ തേജസ്വി യാദവും തമിഴ്‌നാടില്‍ ഡിഎംകെയുടെ സ്റ്റാലിനും മാത്രമാണ് രാഹുലിനെ തുറന്ന് പിന്തുണച്ചത്. ശരത് പവാര്‍ അടക്കമുള്ളവരുടെ പിന്തുണ രാഹുലിന് അത്യാവശ്യമായിരുന്നു. രണ്ടാം വരവില്‍ ഇവരൊക്കെ നിശബ്ദമായി നില്‍ക്കുന്ന അവസരത്തില്‍ രാഹുല്‍ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തിയത്. ഫെബ്രുവരിയില്‍ തന്നെ രാഹുല്‍ മുന്നറിയിപ്പ് നല്‍കിയത് എല്ലാ സഖ്യകക്ഷികളുടെയും പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ്. സഖ്യത്തിലെ പുതിയ കക്ഷി ശിവസേന രാഹുലിനെ പരസ്യമായി അഭിനന്ദിക്കുകയും ചെയ്തു.

രാഹുലിന്റെ ഗെയിം

രാഹുലിന്റെ ഗെയിം

രാജ്യത്ത് ഈ അവസരത്തില്‍ പ്രതിപക്ഷത്തിന്റെ വലിയൊരു അഭാവമുണ്ട്. സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, എന്നീ വലിയ കക്ഷികളെ ഇതുവരെ ദേശീയ തലത്തില്‍ കാണാന്‍ സാധിച്ചിട്ടില്ല. എഎപിയും നിശബ്ദരാണ്. ഇവിടെ ബിജെപിക്ക് യഥാര്‍ത്ഥ പ്രതിപക്ഷം കോണ്‍ഗ്രസാണെന്നും, നേതാവ് താന്‍ തന്നെയാണെന്നും സ്ഥാപിക്കാനുള്ള രാഹുലിന്റെ ഗെയിമാണ് അദ്ദേഹം നടത്തുന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് മോദിക്ക് ബദല്‍ താനാണെന്ന രാഹുലിന്റെ വാദം അംഗീകരിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇത്തവണ അത് വിജയിച്ചിരിക്കുകയാണ്. രാഹുലിനെ കേള്‍ക്കാന്‍ നിരവധി പേര്‍ ഇപ്പോള്‍ തയ്യാറാണ്.

ഇനി വേണ്ടത്....

ഇനി വേണ്ടത്....

സാമൂഹിക ക്ഷേമം, പൊതുജനാരോഗ്യം, പൗരാവകാശം, മതസൗഹാര്‍ദം തുടങ്ങിയ മേഖലയില്‍ കേന്ദ്രീകരിച്ചിരിക്കുന്നവരുമായുള്ള ചര്‍ച്ചകളാണ് മൂന്നാം ഘട്ടത്തില്‍ രാഹുല്‍ ലക്ഷ്യമിടുന്നത്. സോണിയയുടെ ഉപദേശം ഇക്കാര്യത്തില്‍ സ്വീകരിച്ചേക്കും. യുപിഎ സര്‍ക്കാരില്‍ വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധര്‍ സോണിയയുടെ ടീമില്‍ ഇടംപിടിച്ചിരുന്നു. 2009ല്‍ ഈ അഡൈ്വസറി കൗണ്‍സിലിന്റെ മിടുക്കാണ് യുപിഎയെ വീണ്ടും അധികാരത്തിലെത്തിച്ചത്. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ഭക്ഷ്യപദ്ധതി, എന്നിങ്ങനെ വന്‍ വിജയമായ നിരവധി കാര്യങ്ങള്‍ ഈ കൗണ്‍സിലിലൂടെയാണ് എത്തിയത്.

ശൈലീ മാറ്റം

ശൈലീ മാറ്റം

രാഹുല്‍ ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഒരേ കാര്യങ്ങള്‍ ആവര്‍ത്തിച്ച് വരുന്നു എന്ന് അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ ടീം തന്നെ ഉന്നയിച്ചിട്ടുണ്ട്. ഇത് മാറ്റാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. രഘുറാം രാജനുമായും ബാനര്‍ജിയുമായും നടത്തിയ അഭിമുഖങ്ങളിലെ ചോദ്യങ്ങള്‍ ഏതാണ്ട് സമാനമായിരുന്നു. പക്ഷേ ബാനര്‍ജി പറഞ്ഞ ഉത്തരങ്ങളും നിര്‍ദേശങ്ങളും രാഹുലിനെ ശരിക്കും രക്ഷിച്ചിരിക്കുകയാണ്. ഇതിലെ പോരായ്മകളേക്കാള്‍ കൂടുതല്‍ ദാരിദ്ര്യ നിര്‍മാര്‍ജനം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സോണിയാ ഗാന്ധിയുടെ തിരിച്ചുവരവ് തന്നെ രാഹുലിന്റെ ശക്തമായ മുന്നോട്ട് പോക്കിനെ സഹായിക്കാന്‍ വേണ്ടിയാണ്. ഇത്തവണ സീനിയേഴ്‌സിന്റെ തടസ്സവും ഉണ്ടാവില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+