സോണിയാഗാന്ധിക്ക് ഒരു പിറന്നാള്‍ സമ്മാനം
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് തിങ്കളാഴ്ച അറുപത്തിയാറാം പിറന്നാള്‍. ദില്ലിയിലും മറ്റിടങ്ങളിലുമേറ്റ കനത്ത തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിലെ കിരീടം വെക്കാത്ത രാജ്ഞി പിറന്നാളാഘോഷിക്കേണ്ടത്.
ഇതിലും വലിയൊരു പിറന്നാള്‍ സമ്മാനം സോണിയാ ഗാന്ധിക്ക് കിട്ടാനില്ല എന്നാണ് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ പരക്കുന്ന സന്ദേശങ്ങള്‍. ദില്ലിക്ക് പുറമേ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിന്റെ കുടുംബരാഷ്ട്രീയത്തിന് കനത്ത തിരിച്ചടിയാണ് ഏറ്റത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദുരൂഹമായ ഒരധ്യായമാണ് ഇറ്റലിയില്‍ നിന്നും വന്ന സോണിയാ ഗാന്ധി. എത്രയെത്ര കഥകളാണ് അവരെ ചുറ്റിപ്പറ്റിയുള്ളത്. അതില്‍ ചിലതിലേക്ക്.

അന്റോണിയ ആല്‍ബിന മെയ്‌നോ
അന്റോണിയ ആല്‍ബിന മെയ്‌നോ എന്നാണ് സോണിയാ ഗാന്ധിയുടെ ശരിക്കുള്ള പേര്.

അനിഷേധ്യയായ നേതാവ്
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റവും കൂടുതല്‍ കാലം കൈവശം വെച്ച നേതാവെന്ന ബഹുമതിയും സോണിയയ്ക്കുണ്ട്.

വരുമാനമെത്രെ
ലോകത്തെ സമ്പന്നരില്‍ പന്ത്രണ്ടാമതാണ് സോണിയ ഗാന്ധി എന്നൊരു വാര്‍ത്ത കഴിഞ്ഞയാഴ്ച പ്രചരിച്ചിരുന്നു.

സ്വിസ് ബാങ്ക്?
സ്വിസ് ബാങ്കിലാണ് സോണിയാ ഗാന്ധിയുടെ നിക്ഷേപമത്രയും എന്നാണ് രാഷ്ട്രീയ എതിരാളികള്‍ ആരോപിക്കുന്നത്.

ഭരണം ഇവിടെ തിരിക്കും
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആണെങ്കിലും ഭരിക്കുന്നത് സോണിയാ ഗാന്ധിയാണ് എന്നതാണ് പൊതുവേ ആളുകളുടെ വിചാരം.

ആരാണീ ക്വത്‌റോച്ചി
ബോഫോഴ്‌സ് കേസില്‍ പങ്കുണ്ടെന്നാരോപിക്കപ്പെട്ട ഒക്ടോവിയോ ക്വത്‌റോച്ചി ഇവരുടെ അടുത്ത സുഹൃത്തായിരുന്നു എന്ന് പറയപ്പെടുന്നു.

മദാമ്മ?
കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തുള്ളവര്‍ പോലും സോണിയയെ മദാമ്മ എന്ന് വിളിക്കാറുണ്ട്. വിദേശി പ്രധാനമന്ത്രിയാകണോ എന്ന വിവാദങ്ങളെത്തുടര്‍ന്ന് ആ സ്ഥാനത്തേക്ക് താനില്ല എന്ന് സോണിയ ഗാന്ധി തന്നെ തീരുമാനിക്കുകയായിരുന്നു.

രാജീവ് ബാന്ധവം
1968 ഫെബ്രുവരിയിലാണ് സോണിയ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ പൈലറ്റായിരുന്ന രാജീവ് ഗാന്ധിയെ വിവാഹം ചെയ്യുന്നത്.

ബാര്‍ ഗേള്‍?
വിവാഹത്തിന് മുന്‍പ് സോണിയാ ഗാന്ധി ബാര്‍ ഗേള്‍ ആയിരുന്നു എന്ന് പറയപ്പെടുന്നു.

ഇറ്റലിയില്‍ അഭയം
1977 ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സോണിയയും ഭര്‍ത്താവ് രാജിവ് ഗാന്ധിയും ഇറ്റലിയില്‍ അഭയം തേടിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.












Click it and Unblock the Notifications