സോണിയ ഗാന്ധി രാജ്യസഭ വഴി പാര്‍ലമെന്റിലേക്ക്; ചര്‍ച്ച മുറുകുന്നു... റായ്ബറേലിയില്‍ പ്രിയങ്ക?
ന്യൂഡല്‍ഹി: ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായിരുന്നു ഉത്തര്‍ പ്രദേശ്. സംസ്ഥാനത്തെ മിക്ക സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരിയ സമയം കേന്ദ്രത്തില്‍ ഭരണം നടത്തിയതും കോണ്‍ഗ്രസ് തന്നെ. 1990കള്‍ മുതല്‍ ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ കാലിടറി. 2014ല്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ രണ്ട് മണ്ഡലങ്ങളില്‍ മാത്രമാണ് ജയിച്ചത്. 2019ല്‍ ഒന്നിലേക്ക് ചുരുങ്ങി.
രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ സ്മൃതി ഇറാനിയോട് തോറ്റതോടെയാണ് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ സ്കോര്‍ ബോര്‍ഡ് ഒന്നിലൊതുങ്ങിയത്. സോണിയ ഗാന്ധി റായ്ബറേലിയില്‍ ജയിച്ചതു മാത്രമായി കോണ്‍ഗ്രസിന്റെ പിടിവള്ളി. അമേഠി പിടിച്ച ബിജെപി ഇത്തവണ റായ്ബറേലിയും പിടിക്കുമെന്നാണ് അവകാശപ്പെടുന്നത്. 77കാരിയായ സോണിയ ഗാന്ധിയാകട്ടെ ആരോഗ്യപരമായി ക്ഷീണിതയുമാണ്.

ഈ വേളയിലാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. സോണിയ ഗാന്ധി ഇനി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും പകരം രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്നാണ് അഭ്യൂഹം. അടുത്ത ഏപ്രിലില്‍ 56 രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്. കോണ്‍ഗ്രസിന് നിഷ്പ്രയാസം ജയിക്കാന്‍ സാധിക്കുന്ന കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഒഴിവ് വരുന്നുണ്ട്.
സോണിയ ഗാന്ധിക്ക് പകരം റായ്ബറേലി ലോക്സഭാ സീറ്റില്‍ മകള്‍ പ്രിയങ്ക ഗാന്ധി മല്‍സരിക്കുമെന്നാണ് മറ്റൊരു അഭ്യൂഹം. എന്നാല്‍ പ്രിയങ്കയെ രാജ്യസഭ വഴി പാര്ലമെന്റിലെത്തിക്കണമെന്ന് അവരുമായി അടുപ്പമുള്ള നേതാക്കള്‍ വാദിക്കുന്നു. സോണിയ, പ്രിയങ്ക എന്നിവരുടെ തിരഞ്ഞെടുപ്പ് മല്‍സരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
രാഹുല്‍ ഗാന്ധി അമേഠിയില്‍ വീണ്ടും മല്‍സരിക്കണം എന്ന് ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. അദ്ദേഹം അതിന് തയ്യാറായാല്‍ പോലും വയനാട് മണ്ഡലം വിട്ടുപോകില്ലെന്നും പറയപ്പെടുന്നു. വയനാട് രാഹുല്‍ ഗാന്ധിയെ സംബന്ധിച്ചിടത്തോളം സുരക്ഷിത മണ്ഡലമാണ്. രാഹുല്‍ മല്‍സരിച്ചില്ലെങ്കില്‍ വയനാട് മണ്ഡലം മുസ്ലിം ലീഗ് ആവശ്യപ്പെടാനും സാധ്യതയുണ്ട്.
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മല്‍സരിക്കാന്‍ സമാജ്വാദി പാര്‍ട്ടി തയ്യാറായിട്ടുണ്ട്. 11 സീറ്റ് കോണ്‍ഗ്രസിന് നല്‍കാനും അവര്‍ തീരുമാനിച്ചു. എന്നാല്‍ 20 സീറ്റ് ആവശ്യപ്പെടാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ടി വരും. കോണ്‍ഗ്രസ് നേതാവ് സല്മാന് ഖുര്‍ഷിദ് കഴിഞ്ഞ തവണ മല്‍സരിച്ച മണ്ഡലത്തില്‍ എസ്പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചുകഴിഞ്ഞു.
അതേസമയം, സോണിയ ഗാന്ധി കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്നത് അഭ്യൂഹം മാത്രമാണെന്ന് പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ നാലും തെലങ്കാനയില്‍ മൂന്നും രാജ്യസഭാ സീറ്റുകളാണ് ഒഴിവ് വരുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications