കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വിയില്‍ ചര്‍ച്ചയില്ല, പകരം മൂന്നംഗ കമ്മിറ്റിയുമായി സോണിയ, മന്‍മോഹന്‍ എല്ലാ കമ്മിറ്റിയിലും

Google Oneindia Malayalam News

ദില്ലി: ബീഹാര്‍ തോല്‍വിയില്‍ ചര്‍ച്ചയില്ലാതെ കോണ്‍ഗ്രസ് നേതൃത്വം. പകരം മൂന്ന് കമ്മിറ്റികളെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രൂപീകരിച്ചു. സാമ്പത്തിക-വിദേശ കാര്യം-ദേശീയ സുരക്ഷ തുടങ്ങിയ വിഷയങ്ങളും നയങ്ങളും ചര്‍ച്ച ചെയ്യാനും പഠിക്കാനുമാണ് ഈ കമ്മിറ്റി. അഞ്ചംഗങ്ങളാണ് ഓരോ കമ്മിറ്റിയിലും ഉള്ളത്. മന്‍മോഹന്‍ സിംഗ് മാത്രമാണ് മൂന്ന് കമ്മിറ്റിയിലും ഇടംപിടിച്ചത്. സാമ്പത്തിക കാര്യ കമ്മിറ്റിയില്‍ മന്‍മോഹന്‍ സിംഗ്, പി ചിദംബരം, മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ജയറാം രമേശ് എന്നിവരാണ് ഇടംപിടിച്ചത്.

1

വിദേശ കാര്യ കമ്മിറ്റിയില്‍ മന്‍മോഹന്‍ സിംഗ്, ആനന്ദ് ശര്‍മ, ശശി തരൂര്‍, സല്‍മാന്‍ ഖുര്‍ഷിദ്, സപ്തഗിരി ഉലാക എന്നിവരാണ് ഇടംപിടിച്ചത്. അതേസമയം സോണിയാ ഗാന്ധിക്ക് കത്തെഴുതിയ രണ്ട് പേര്‍ ഈ പട്ടികയില്‍ ഇടംപിടിച്ചു. ശശി തരൂരും ആനന്ദ് ശര്‍മയും നേരത്തെ സോണിയക്ക് കത്തയച്ചതാണ്. ദേശീയ സുരക്ഷ കമ്മിറ്റിയില്‍ മന്‍മോഹന്‍ സിംഗ്, ഗുലാം നബി ആസാദ്, വീരപ്പ മൊയ്‌ലി, വിന്‍സെന്റ് എച്ച് പാല, വൈദ്യലിംഗം എന്നിവരാണ് ഇടംപിടിച്ചത്. കത്തെഴുതിയ ജി23 പട്ടികയിലെ ഗുലാം നബി ആസാദ് ഈ കമ്മിറ്റിയില്‍ ഇടംപിടിച്ചിട്ടുണ്ട്. മൊത്തം മൂന്ന് പേരാണ് ഇത്തരത്തില്‍ വിവിധ കമ്മിറ്റികളില്‍ ഇടംപിടിച്ചിരിക്കുന്നത്.

അതേസമയം കപില്‍ സിബലിനെ ഒരു കമ്മിറ്റിയിലും ഉള്‍പ്പെടുത്തിയിട്ടില്ല. ബീഹാര്‍ തിരഞ്ഞെടുപ്പ് ഫലത്തില്‍ അടക്കം കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിനെ ചൊല്ലി നേതാക്കള്‍ തമ്മില്‍ പോര്‍വിളിയും നടക്കുന്നുണ്ട്. ഇതിനിടെയാണ് സിബലിനെ ഉള്‍പ്പെടുത്താതെ സോണിയ കമ്മിറ്റി പ്രഖ്യാപിച്ചത്. ബീഹാര്‍ തിരഞ്ഞെടുപ്പിലെ വിലയിരുത്തല്‍ സോണിയാ ഗാന്ധി നടത്തുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. എന്നാല്‍ ഇതുവരെ അക്കാര്യം കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചിട്ടില്ല. കോണ്‍ഗ്രസിന് തോല്‍വി വിലയിരുത്താന്‍ താല്‍പര്യമില്ലെന്ന സൂചനയാണ് ഇത് നല്‍കുന്നത്. സീനിയര്‍ നേതാക്കള്‍ ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.

ബീഹാറില്‍ നിന്നുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ഇരിക്കുകയാണ്. തോല്‍വിക്ക് സാധ്യതയുള്ള സീറ്റുകളില്‍ കൂടുതലായി മത്സരിച്ചതാണ് തോല്‍വിക്ക് കാരണമെന്ന് ബീഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി ഇവരെ കാണാമെന്ന് സമ്മതിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ വേണമെന്നും, സംഘടന ശക്തിപ്പെടാതെ തിരഞ്ഞെടുപ്പുകള്‍ ജയിക്കാനാവില്ലെന്നും ബീഹാറിലെ ക്യാമ്പയിന്‍ കമ്മിറ്റിയുടെ ചുമതലയുള്ള അഖിലേഷ് പ്രസാദ് പറഞ്ഞു. തിരഞ്ഞെടുപ്പ് അടക്കം കോണ്‍ഗ്രസില്‍ ഉടന്‍ നടന്നേക്കും.

Recommended Video

cmsvideo
Barack obama criticize rahul gandhi in his book a promised land

English summary
sonia gandhi constitutes three committees to discuss 3 issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X