കടുത്ത പനി; കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു...
ദില്ലിയിലെ സര്‍ ഗംഗ റാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനി കാരണമാണ് സോണിയ ഗാന്ധിയെ നവംബര്‍ 29 ചൊവ്വാഴ്ച രാവിലെ ദില്ലിയിലെ സര്‍ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആഴ്ചയാണ് സോണിയ ഗാന്ധി ഷിംലയില്‍ അവധി ദിവസങ്ങള്‍ ചിലവഴിച്ച ശേഷം ദില്ലിയിലെത്തിയത്.
മൂന്നു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. 2016 ആഗസ്റ്റ് 3 ന് കടുത്ത പനിയും, നിര്‍ജലീകരണവും മൂലം സോണിയ ഗാന്ധി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

വാരണാസിയിലെ റോഡ് ഷോയില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ആഗസ്റ്റില്‍ സോണിയ ഗാന്ധിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായത്. പനി കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം, സോണിയ ഗാന്ധിയുടെ ഇടത് തോളില്‍ ശസ്ത്രക്രിയയും ചെയ്തിരുന്നു.












Click it and Unblock the Notifications