കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സോണിയ രാജീവ് ഗാന്ധിയെ പരിചയപ്പെട്ടത് ബാർ ഡാൻസറായിരിക്കെ'?; അറിയാം സത്യവും മിഥ്യയും

  • By Desk
Google Oneindia Malayalam News

ദില്ലി; അർണബ് ഗോസ്വാമി-സോണിയ ഗാന്ധി വിവാദത്തോടെ വീണ്ടും സോണിയാ ഗാന്ധിയുടെ ചരിത്രം ചികയുകയാണ് സോഷ്യൽ ലോകം. പാൽഘർ ആൽക്കൂട്ടകൊലയുമായി ബന്ധപ്പെട്ടുള്ള ചാനൽ ചർച്ചയിൽ സോണിയ ഗാന്ധിയ്ക്കെതിരെ അർണബ് നടത്തിയ അപകീർത്തി പരമാർശങ്ങളാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. മൗലവിമാരും ക്രിസ്ത്യന്‍ വൈദികന്‍മാരും ഇത്തരത്തില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഇറ്റലിയിലെ അന്റോണിയ മൈനോ(സോണിയാ ഗാന്ധി) മൗനം തുടരുമോയെന്നായിരുന്നു അർണബ് ചോദിച്ചത്.

ഇതോടെ സോണിയയുടെ യഥാർത്ഥ പേരും അവർ രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയതും ഇന്ത്യയിലെത്തിയതും സംബന്ധിച്ചുള്ള പല കഥകളും സോഷ്യൽ മീഡിയയിൽ വീണ്ടും സജീവ ചർച്ചയായി. സോണിയ ബാർ ഡാൻസർ ആണെന്നായിരുന്നു ഇക്കൂട്ടത്തിൽ പ്രചരിച്ച കഥ. ശരിക്കും അവർ ബാർ ഡാൻസറായിരുന്നോ? സോണിയയുടെ ആദ്യകാല ജീവിതം, വിദ്യാഭ്യാസം, രാഷ്ട്രീയ ജീവിതം എന്നിവയെ കുറിച്ച് അറിയാം

 റോമൻ കാത്തലിക് കുടുംബത്തിൽ

റോമൻ കാത്തലിക് കുടുംബത്തിൽ

1946 ഡിസംബർ 9 ന് ഇറ്റലിയിലെ വിസെൻസയ്ക്കടുത്തുള്ള ഒരു ചെറിയ ഗ്രാമത്തിൽ ഒരു പരാമ്പരാഗത റോമൻ കാത്തലിക് കുടുംബത്തിലാണ് എഡ്വിജ് അന്റോണിയ ആൽബിന മൈനോ (സോണിയ ഗാന്ധി) ജനിച്ചത്. സോണിയയുടെ പിതാവ് സ്റ്റെഫാനോ കെട്ടിട നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നയാളായിരുന്നു.

 ആഗ്രഹിച്ചത് ഫ്ളൈറ്റ് അറ്റന്ററാകാൻ

ആഗ്രഹിച്ചത് ഫ്ളൈറ്റ് അറ്റന്ററാകാൻ

ഇറ്റാലിയൻ സ്വേച്ഛാധിപതി മുസ്സോളിനിയുടെയും ഇറ്റലിയിലെ നാഷണൽ ഫാസിസ്റ്റ് പാർട്ടിയുടെയും വിശ്വസ്ത പിന്തുണക്കാരനായിരുന്നു സ്റ്റെഫാനോ.പതിമൂന്നാം വയസ്സിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സോണിയ ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് ആകാനാണ് ആഗ്രഹിച്ചിരുന്നത്. പ്രാദേശിക കത്തോലിക്കാ സ്കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം അവർ 1964 ൽ കേംബ്രിഡ്ജിലെ ബെൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്റെ ഭാഷാ സ്കൂളിൽ ഇംഗ്ലീഷ് പഠനത്തിന് ചേർന്നു.

 രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത്

രാജീവ് ഗാന്ധിയെ കണ്ടുമുട്ടിയത്

1964 ലാണ് സോണിയ ഗാന്ധി രാജീവ് ഗാന്ധിയെ കണ്ടുമുട്ടുന്നത്. സോണിയ ബാർ ജാൻസറായി ജോലി ചെയ്യുമ്പോഴായിരുന്നു രാജീവ് ഗാന്ധിയെ പരിചയപ്പെട്ടതെന്നതാണ് പ്രചരിക്കുന്ന കഥകൾ. എന്നാൽ ഇവർ കേംബ്രിഡ്ജ് വാഴ്സിറ്റി റൂഫ്ടോപ് ബാറിലെ അറ്റന്റർ ആയിരുന്നു. ഇവിടെ വെച്ചാണ് രാജീവും സോണിയയും കണ്ടുമുട്ടുന്നത്. അക്കാലത്ത് കാംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ എൻജിനിയറങ്ങിന് പഠിക്കുകയായിരുന്നു രാജീവ് ഗാന്ധി.

 പൈലറ്റായി ജോലി ചെയ്തു

പൈലറ്റായി ജോലി ചെയ്തു

പിന്നീട് പ്രണയത്തിലായ ഇരുവരും 1968 ൽ വിവാഹിതരായി. അതിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി. രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കാനായിരുന്നു ഇരുവരും ആഗ്രഹിച്ചത്. രാജീവ് ഗാന്ധി എയർലൈൻ പൈലറ്റായി ജോലി ചെയ്യുകയായിരുന്നു. സോണിയ ഗാന്ധി വീട്ടമ്മയായും കഴിഞ്ഞു.

 മനേക ഗാന്ധിയ്ക്കെതിരെ

മനേക ഗാന്ധിയ്ക്കെതിരെ

1980 ജൂൺ 23 ന് ഇളയ സഹോദരൻ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടശേഷം 1982 ഓടെയൊണ് രാജീവ് ഗാന്ധി രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1984 ലാണ് സോണിയ ഗാന്ധി രാഷ്ട്രീയത്തിലേക്ക് ചുവടുവെയ്ക്കുന്നത്. ആ വർഷം രാജീവ് ഗാന്ധിക്ക് വേണ്ടി അമേഠിയിൽ അവർ സഞ്ജീവ് ഗാന്ധിയുടെ ഭാര്യയായിരുന്ന മനേക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചരണം നടത്തി.

 രാജീവ് ഗാന്ധിയുടെ കൊലയ്ക്ക് ശേഷം

രാജീവ് ഗാന്ധിയുടെ കൊലയ്ക്ക് ശേഷം

1991 ൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷമാണ് അവർ രാഷ്ട്രീയത്തിൽ സജീവമായത്. 91 ൽ പ്രധാനമന്ത്രിയാകാൻ സോണിയയോടെ കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറായില്ല. പകരം പിവി നരസിംഹറാവു പ്രധാനമന്ത്രിയായി. 1997 ലാണ് സോണിയ ഗാന്ധി ഔദ്യോഗികമായി കോൺഗ്രസിൽ അംഗത്വം എടുക്കുന്നത്.

 വിദേശ വംശജ

വിദേശ വംശജ

98 ൽ അവർ പാർട്ടി അധ്യക്ഷയായി. സോണിയയെ പ്രധാനമന്ത്രിയാക്കാനുള്ള ശ്രമം കോൺഗ്രസ് ആരംഭിച്ചു. എന്നാൽ കോൺഗ്രസിന്റെ മൂന്ന് മുതിർന്ന നേതാക്കളായ ശരദ് പവാർ, പി എ. സാങ്മ, താരിഖ് അൻവർ എന്നിവർ ഇതിനെ എതിർത്തു. സോണിയ വിദേശ വനിതയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവർ എതിർപ്പ് പ്രകടിപ്പിച്ചത്.

 മത്സരിച്ചത് രണ്ട് മണ്ഡലങ്ങളിൽ

മത്സരിച്ചത് രണ്ട് മണ്ഡലങ്ങളിൽ

ഇതോടെ പാർട്ടിയിൽ നിന്നും രാജിവെയ്ക്കാൻ തയ്യാറാണെന്ന് സോണിയ പ്രഖ്യാപിച്ചു. എതിർപ്പ് ഉന്നയിച്ച നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. 1999 ൽ അവർ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. അമേഠിയും കർണാടകത്തിലെ ബെല്ലാരിയിൽ നിന്നുമായിരുന്നു മത്സരിച്ചത്. ഇരു മണ്ഡലങ്ങിലും വിജയിച്ച സോണിയ പിന്നീട് അമേഠി നിലനിർത്തി.

 15 വർഷം

15 വർഷം

1999 ൽ 13-ാമത് ലോക്സഭയുടെ പ്രതിപക്ഷ നേതാവായി സോണിയ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു.2013 ൽ തുടർച്ചയായി 15 വർഷം കോൺഗ്രസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ആദ്യ വ്യക്തിയായി സോണിയ ഗാന്ധി മാറി. 2017 ൽ അവർ മകൻ രാഹുൽ ഗാന്ധിയ്ക്ക് വേണ്ടി അധ്യക്ഷ സ്ഥാനത്ത് നിന്ന് പടിയിറങ്ങി. 2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിലെ കനത്ത തിരച്ചടിയോടെ രാഹുൽ ഗാന്ധി രാജിവെച്ചതോടെ സോണിയ വീണ്ടും കോൺഗ്രസിൻറെ ഇടക്കാല അധ്യക്ഷയായി.

English summary
Sonia gandhi early life and politcs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X