കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയില്ല, കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി സോണിയ | Oneindia Malayalam

ദില്ലി: കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുത്തു. പാര്‍ലമെന്‍ററി അനക്സില്‍ ചേര്‍ന്ന യോഗത്തിലാണ് യുപിഎ അധ്യക്ഷ കൂടിയായ സോണിയ ഗാന്ധിയെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങാണ് സോണിയാ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിച്ചത്. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യോഗത്തില്‍ പങ്കെടുത്തു.

<strong>നേതാക്കളെ പോലും അമ്പരിപ്പിച്ച കോണ്‍ഗ്രസ് വിജയം; 'എന്താണ് കര്‍ണാടകയില്‍ സംഭവിച്ചത്'</strong>നേതാക്കളെ പോലും അമ്പരിപ്പിച്ച കോണ്‍ഗ്രസ് വിജയം; 'എന്താണ് കര്‍ണാടകയില്‍ സംഭവിച്ചത്'

കഴിഞ്ഞതവണയും സോണിയാ ഗാന്ധി തന്നെയായിരുന്നു കോണ്‍ഗ്രസിന്‍റെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ്. ചെയര്‍മാന്‍ സ്ഥാനം രാഹുല്‍ ഗാന്ധി ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹവും നേരത്തെ ഉണ്ടായിരുന്നു. രാജിയില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കുന്നതിനാല്‍ ഇന്നത്തെ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം കോണ്‍ഗ്രസിന് ഏറെ നിര്‍ണ്ണായകമാണ്.

 rahul-gandhi

അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കേരളത്തിൽ നിന്നുള്ള എംപിമാരടക്കം പാർലമെന്‍ററി പാർട്ടി യോഗത്തിലും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടും. പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് സജീവമാക്കുന്നുണ്ട്. ഇതേക്കുറിച്ചുള്ള ആലോചനകളും യോഗത്തിലുണ്ടായേക്കും.

<strong> 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ ഇവിഎമ്മില്‍: വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം</strong> 373 മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ വോട്ടുകള്‍ ഇവിഎമ്മില്‍: വിശദീകരണം നല്‍കണമെന്ന് പ്രതിപക്ഷം

അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.കെ ആന്റണി, പി. ചിദംബരം, ആനന്ദ് ശര്‍മ്മ, കെ.സി വേണുഗോപാല്‍, ജയ്‌റാം രമേശ്, രണ്‍ദീപ് സുര്‍ജേവാല എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഇവിഎം ക്രമക്കേടുകളെ കുറിച്ചും വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ചര്‍ച്ച ചെയ്യും.

English summary
Sonia Gandhi Elected Leader of congress parlimentary party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X