സോണിയ ഗാന്ധിയും ഡിജിറ്റല്‍ എന്റോള്‍ ചെയ്തു; ആഭ്യന്തര തെരഞ്ഞെടുപ്പ് അടുത്ത മാസം
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കാനിരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഡിജിറ്റല്‍ എന്റോള്‍മെന്റിന്റെ ഭാഗമായി. രാജ്യത്ത് ഇതിനകം 2.6 കോടി പ്രവര്‍ത്തകരാണ് ഡിജിറ്റല്‍ എന്റോള്‍മെന്റ് ചെയ്തത്. അതേ സമയം 3 കോടി പേരാളം പേപ്പര്‍ സംവിധാനത്തിലൂടെയും എന്റോള്‍മെന്റ് സിസ്റ്റത്തിന്റെ ഭാഗമായി. അഞ്ച് നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ തെരഞ്ഞെടുപ്പ് വേണമെന്ന് ഒരു പക്ഷം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
പാര്‍ട്ടിക്കുള്ളിലെ വിമത പക്ഷം പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. വ്യാജ അംഗത്വം നല്‍കുന്നുവെന്ന് അടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായാണ് എന്റോള്‍മെന്റ് സംവിധാനം കോണ്‍ഗ്രസ് പാര്‍ട്ടി കൊണ്ടുവന്നത്. ഇതിനായി മെബര്‍ഷിപ്പ് ആപ്ലിക്കേഷന്‍ ആരംഭിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഈ ആപ്ലിക്കേഷനിലൂടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കന്‍മാര്‍ക്കും പാര്‍ട്ടിയില്‍ എന്റോള്‍ ചെയ്യാനാകും. നാല് സ്റ്റെപ്പുകളായാണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കുന്നത്. അംഗീകൃതമായ നേതാക്കന്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും മാത്രമേ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.

അംഗങ്ങള്‍ ഒരു നാല്-ഘട്ട സ്ഥിരീകരണ പ്രക്രിയയിലൂടെ കടന്നുപോകണം. ആദ്യം എന്റോള്‍ ചെയ്യുന്നയാളെ എന്റോളര്‍ പരിശോധിച്ച് ഉറപ്പുവരുത്തുന്നു. തുടര്‍ന്ന് ഒടിപി സംവിധാനത്തിലൂടെ വെരിഫൈ ചെയ്യുന്നു. വോട്ടേഴ്‌സ് ഐഡി വെരിഫൈ ചെയ്തതിന് ശേഷം കോണ്‍ഗ്രസ് ഫോട്ടോയും പരിശോധിച്ച് ഉറപ്പു വരുത്തുന്നു. ഈ നാല് പ്രക്രിയയും പൂര്‍ത്തിയായാല്‍ ഡിജിറ്റല്‍ കാര്‍ഡ് ലഭ്യമാക്കും. ഈ കാര്‍ഡ് ഉപയോഗിച്ചാകും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ സാധിക്കുക.
സാധാരണയായി രാഷ്ട്രീയ പാര്‍ട്ടികള്‍ പേപ്പര്‍ സംവിധാനത്തിലൂടെയാണ് മെംബര്‍ഷിപ്പ് ക്യാമ്പയിനുകള്‍ സംഘടിപ്പിക്കാറുളളത്. എന്നാല്‍ അംഗത്തിന്റെ സ്ഥിരീകരണ നടപടികളൊന്നും ഇല്ലാത്തതിനാല്‍ ഈ പ്രക്രിയ വ്യാജ മെംബര്‍ഷിപ്പുകള്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. അതേ സമയം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങള്‍ ഇതില്‍ പങ്കെടുത്തിട്ടില്ല.
ചുവന്ന സാരിയില്‍ രസ്‌ന പവിത്രന്‍, മനം നിറയെ മധുര സ്മൃതി വിഷു ആശംസകളും, കാണാം ചിത്രങ്ങൾ
ആകെ മെംബര്‍ഷിപ്പിലെ 55 ശതമാനവും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഉള്ളവരാണ്. കര്‍ണാടക, തെലങ്കാന, തമിഴ്നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍. 12 ശതമാനം അംഗങ്ങള്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. അടുത്തമാസം ആഭ്യന്തര തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് മുമ്പ് കോണ്‍ഗ്രസ് നേതൃത്വം വിശദീകരിച്ചിരുന്നത്.












Click it and Unblock the Notifications