കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഴയ പടക്കുതിരകളെ കളത്തിലിറക്കി സോണിയ ഗാന്ധി; ടീമില്‍ നാലുപേര്‍, ആദ്യ ദൗത്യം വിജയം, പണമെത്തി

  • By Desk
Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഫലം കാണാത്ത തന്ത്രങ്ങളാണ് കൊറോണ കാലത്ത് സോണിയ പയറ്റുന്നത്. ഇതിന് വേണ്ടി അവര്‍ ചുമതല നല്‍കിയിരിക്കുന്നത് പാര്‍ട്ടിയിലെ മുതിര്‍ന്ന നാല് നേതാക്കള്‍ക്കാണ്.

ടീമിന്റെ ആദ്യ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. ഉടനെ കൂടുതല്‍ ചുമതലകള്‍ ഇതേ സംഘത്തിന് നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന വിവരം. ഇതൊരു ബഹുജന പ്രസ്ഥാനത്തിന്റെ തുടക്കമാണെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. സോണിയ ഗാന്ധിയും പുതിയ സംഘവും നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ച്....

വന്‍ പ്രഖ്യാപനത്തോടെ തുടക്കം

വന്‍ പ്രഖ്യാപനത്തോടെ തുടക്കം

തിങ്കളാഴ്ച രാവിലെയാണ് സോണിയ ഗാന്ധി പുതിയ പ്രസ്താവന ഇറക്കിയത്. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള ട്രെയിന്‍ ടിക്കറ്റ് റെയില്‍വെ ഈടാക്കുന്നതിനെതിരെ ആയിരുന്നു പ്രസ്താവന. അത് മാത്രമല്ല, കുടിയേറ്റ തൊഴിലാളികളുടെ ടിക്കറ്റ് കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകങ്ങള്‍ വഹിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു.

ഫണ്ട് കണ്ടെത്തി

ഫണ്ട് കണ്ടെത്തി

ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിവരുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പൂര്‍ണമായും അസ്ഥാനത്താക്കുന്ന പ്രഖ്യാപനമായിരുന്നു സോണിയ ഗാന്ധിയുടേത്. അത് അവര്‍ വെറുതെ പ്രഖ്യാപിച്ചതല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ഇതിനുള്ള ഫണ്ട് കണ്ടെത്താനുള്ള എല്ലാ മാര്‍ഗങ്ങളും സോണിയ ഗാന്ധി നേരത്തെ ആസൂത്രണം ചെയ്തിരുന്നുവത്രെ.

അഹമ്മദ് പട്ടേലിന് പ്രത്യേക നിര്‍ദേശം

അഹമ്മദ് പട്ടേലിന് പ്രത്യേക നിര്‍ദേശം

ഞായറാഴ്ച രാത്രി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് സോണിയ ഗാന്ധി പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് സമിതികള്‍ക്കും അധ്യക്ഷന്‍മാര്‍ക്കും അഹമ്മദ് പട്ടേല്‍ പണം ട്രാന്‍സ്ഫര്‍ ചെയ്തു കൊടുത്തു. കുടിയേറ്റ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള പണമാണ് കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാന നേതൃത്വങ്ങളോട്

സംസ്ഥാന നേതൃത്വങ്ങളോട്

കൃത്യമായ യാത്രാ രേഖകളുള്ള കുടിയേറ്റ തൊഴിലാളികളെ സഹായിക്കണമെന്നാണ് അഹമ്മദ് പട്ടേല്‍ സംസ്ഥാന നേതൃത്വങ്ങളോട് ആവശ്യപ്പെട്ടത്. എല്ലാ കുടിയേറ്റ തൊഴിലാളികള്‍ക്കും ട്രെയിന്‍ യാത്ര ഉറപ്പാക്കണം. പണമില്ലാത്തവര്‍ക്ക് പണം നല്‍കണമെന്നും നിര്‍ദേശം നല്‍കിയെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

നാല് നേതാക്കള്‍

നാല് നേതാക്കള്‍

കുടിയേറ്റ തൊഴിലാളികള്‍ക്ക് വേണ്ട ഫണ്ട് കോണ്‍ഗ്രസ് നേരത്തെ ഒരുക്കിയിരുന്നു. ഇതിന് വേണ്ടി പഴയ നേതാക്കളെയാണ് സോണിയ ഗാന്ധി ചുമതലപ്പെടുത്തിയത്. അഹമ്മദ് പട്ടേലിന് പുറമെ ഭൂപീന്ദര്‍ ഗൂഡ, കുമാരി സെല്‍ജ, അശോക് ഗെഹ്ലോട്ട് എന്നിവരാണ് ഇതില്‍ പ്രമുഖര്‍. ഇവരെ സഹായിക്കാന്‍ മറ്റു ചില നേതാക്കളെ ഏല്‍പ്പിക്കുകയും ചെയ്തു.

പുതിയ ബഹുജന പ്രസ്ഥാനം

പുതിയ ബഹുജന പ്രസ്ഥാനം

പുതിയ ബഹുജന പ്രസ്ഥാനത്തിന്റെ തുടക്കമാണിതെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. സോണിയ ഗാന്ധിയുടെ പഴയ നേതാക്കള്‍ ഉള്‍പ്പെടുന്ന ടീം കൊറോണ പ്രതിസന്ധി തുടങ്ങിയ വേളയില്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഇവരുടെ ഓരോ നീക്കങ്ങളും മോദി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നതുമായിരുന്നു.

സഹായത്തിന് ഇവരും

സഹായത്തിന് ഇവരും

എഐസിസി സെക്രട്ടറിമാരായ കെസി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല തുടങ്ങിയ നേതാക്കളെ മുതിര്‍ന്നവരുടെ ടീമിനെ സഹായിക്കാന്‍ സോണിയ ഗാന്ധി നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നിര്‍ദേശം ലഭിച്ചതിന് പിന്നാലെയാണ് കര്‍ണാടക കോണ്‍ഗ്രസ് ഒരു കോടി രൂപ നല്‍കാമെന്ന് പ്രഖ്യാപിച്ചത്. മറ്റൊരു ഭാഗത്ത് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി സാമ്പത്തിക വിഷയങ്ങള്‍ പരിശോധിച്ചുവരികയാണ്.

ആദ്യം കോണ്‍ഗ്രസ് ചെയ്തത്

ആദ്യം കോണ്‍ഗ്രസ് ചെയ്തത്

ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന ആദ്യ വേളയില്‍ എല്ലാവരും പ്രതിസന്ധിയിലാകുമെന്ന് പൊതു ധാരണയുണ്ടായിരുന്നുവെങ്കിലും കുടിയേറ്റ തൊഴിലാളികളുടെ വിഷയം പ്രധാനമായും ഉയര്‍ത്തിക്കാട്ടിയത് കോണ്‍ഗ്രസാണ്. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാന്‍ നടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അധികം വൈകാതെ പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിക്കാന്‍ ആരംഭിച്ചു.

പ്രത്യേക ട്രെയിന്‍ സര്‍വീസ്

പ്രത്യേക ട്രെയിന്‍ സര്‍വീസ്

കുടിയേറ്റക്കാര്‍ക്ക് യാത്രാ സൗകര്യം ഒരുക്കണമെന്നായിരൂന്നു കോണ്‍ഗ്രസ് പിന്നീട് ഉന്നയിച്ച ആവശ്യം. ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ വിശദമായി ചര്‍ച്ച നടത്തുകയും സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തുകയും ചെയ്തു. പിന്നീടാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചത്. എങ്കിലും ടിക്കറ്റ് നിരക്ക് ഈടാക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചു.

സൗജന്യ യാത്ര പ്രഖ്യാപിച്ചേക്കും

സൗജന്യ യാത്ര പ്രഖ്യാപിച്ചേക്കും

ടിക്കറ്റ് നിരക്ക് കോണ്‍ഗ്രസ് നല്‍കുമെന്ന് സോണിയ ഗാന്ധി പ്രഖ്യാപിച്ചതോടെ കേന്ദ്രം വീണ്ടും സമ്മര്‍ദ്ദത്തിലായി. പുതിയ സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നത് ആലോചിക്കുകയാണ് കേന്ദ്രം. സംസ്ഥാനങ്ങള്‍ നിശ്ചിത വിഹിതം എടുക്കണമെന്ന നിര്‍ദേശവും കേന്ദ്രം മുന്നോട്ടുവയ്ക്കുമെന്നാണ് വിവരം.

കോണ്‍ഗ്രസിന്റെ മറ്റൊരു പ്രചാരണം

കോണ്‍ഗ്രസിന്റെ മറ്റൊരു പ്രചാരണം

വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സൗജന്യ വിമാന സര്‍വീസ് നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഗള്‍ഫിലേതുള്‍പ്പെടെ പല വിദേശരാജ്യങ്ങളും ഇങ്ങനെ ചെയ്യുന്നുണ്ട്. പിന്നെ എന്തുകൊണ്ട് രാജ്യത്തിന് അകത്ത് കുടുങ്ങിയ പൗരന്‍മാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കാന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ലെന്ന പ്രചാരണവും കോണ്‍ഗ്രസ് ക്യാപ് നടത്തി.

മറ്റൊരു പ്രധാന വിഷയം

മറ്റൊരു പ്രധാന വിഷയം

സമ്പദ് വ്യവസ്ഥ സംബന്ധിച്ച വിഷയമാണ് സോണിയ ഗാന്ധിയുടെ പുതിയ സംഘം ഉന്നയിച്ച പ്രധാനപ്പെട്ട മറ്റൊരു വിഷയം. സാമ്പത്തിക രംഗം ഇനിയും അടച്ചിടരുതെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. മാത്രമല്ല, ചെറുകിട സംരംഭങ്ങള്‍ക്ക് ഉത്തേജന പദ്ധതിയും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.

Recommended Video

cmsvideo
Heart touching note on Congress Chief Sonia Gandhi | Oneindia Malayalam
കൊറോണക്കിടെ രാഷ്ട്രീയമോ

കൊറോണക്കിടെ രാഷ്ട്രീയമോ

പാവപ്പെട്ടവര്‍ക്ക് വേണ്ടി ശബ്ദിക്കുന്ന പാര്‍ട്ടി എന്ന പ്രതീതി സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് നിലവില്‍ സാധിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയ രാഷ്ട്രീയ അസ്ത്രങ്ങള്‍ വേണ്ട വിധം ഫലം കണ്ടിരുന്നില്ലെങ്കിലും കൊറോണ കാലത്ത് കോണ്‍ഗ്രസ് കളം നിറയുകയാണ്. എന്നാല്‍ ഈ വേളയില്‍ രാഷ്ട്രീയം പാടില്ലെന്ന് രണ്‍ദീപ് സുര്‍ജേവാല ആവര്‍ത്തിക്കുന്നു.

151 കോടി രൂപ പിഎം ഫണ്ടിലേക്ക് എന്തിന് കൊടുത്തു? ചോദ്യശരങ്ങളുമായി രാഹുല്‍, വെട്ടിലായി കേന്ദ്രം151 കോടി രൂപ പിഎം ഫണ്ടിലേക്ക് എന്തിന് കൊടുത്തു? ചോദ്യശരങ്ങളുമായി രാഹുല്‍, വെട്ടിലായി കേന്ദ്രം

English summary
Sonia Gandhi fielded Congress old leaders for new game
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X