India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയാ ഗാന്ധിക്ക് കോവിഡ് ഭേദമാകുന്നു; നാഷണൽ ഹെറാൾഡ് കേസിൽ ഹാജരാകാൻ പുതിയ തിയതി

 • By Akhil Prakash
Google Oneindia Malayalam News

ഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കോവിഡ് ഭേദമാകുന്നു. ഈ സാഹചര്യത്തിൽ നാഷനൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് (ഇഡി) മുന്നിൽ ഹാജരാകാൻ പുതിയ തിയതി അനുവദിച്ചു. ജൂൺ 23ന് ആയിരിക്കും സോണിയാ ഇഡിക്ക് മുന്നിൽ ഹാജരാകുക. ജൂൺ രണ്ടിന് ഹാജരാകണം എന്നായിരുന്നു ഇഡി ആദ്യം അയച്ച കത്തിൽ അറിയിച്ചിരുന്നത്. എന്നാൽ സോണിയക്ക് കോവിഡ് ബാധിച്ചതിനാൽ ഇതിന് സാധിച്ചില്ല.

സോണിയയുടെ മകനും കോൺ ഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്കും ഇതേ കേസിൽ ചോദ്യം ചെയ്യലിന് ഇഡി കത്ത് അയച്ചിരുന്നു. ജൂൺ അഞ്ചിന് ഹാജരാകണം എന്നാണ് ഇദ്ദേഹത്തിനോട് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ വിദേശത്തായതിനാൽ ഈ സമയത്ത് ഹാജരാകാൻ സാധിക്കില്ലെന്നും രാഹുൽ പറഞ്ഞു. പിന്നീട് ഹാജരാകാനുള്ള തിയതി ജൂൺ 13ലേക്ക് മാറ്റുകയായിരുന്നു. അതേ സമയം രാഹുലിന് പിൻതുണ നൽകാൻ എപിജെ അബ്ദുൾ കലാം റോഡിലെ ഇഡി ഓഫീസിലേക്ക് മാർച്ച് നടത്താൻ പാർട്ടി പദ്ധതിയിടുന്നു. ഇതേ കേസിൽ നേരത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ എന്നിവരെ കേന്ദ്ര അന്വേഷണ ഏജൻസി ചോദ്യം ചെയ്തിരുന്നു.

നാഷണൽ ഹെറാൾഡിന്റെ പ്രസാധകരായ അസോസിയേറ്റഡ്‌ ജേണൽ ലിമിറ്റഡ്‌ (എജെഎൽ) കമ്പനിയെ സോണിയയും രാഹുലും പ്രധാന ഓഹരി ഉടമകളായ യങ് ഇന്ത്യൻ ലിമിറ്റഡ്‌ (വൈഐഎൽ) കമ്പനി ഏറ്റെടുത്തതിലാണ്‌ അന്വേഷണം നടക്കുന്നത്. ഓഹരിയുടമകളുടെ പാറ്റേൺ, സാമ്പത്തിക ഇടപാടുകൾ, പ്രമോട്ടർമാരുടെ പങ്ക് എന്നിവ മനസ്സിലാക്കുന്നതിനുള്ള അന്വേഷണത്തിന്റെ ഭാഗമാണ് മുതിർന്ന കോൺഗ്രസ് നേതാക്കളെയും ഗാന്ധികുടുംബത്തേയും ചോദ്യം ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. 2010ൽ 50 ലക്ഷം രൂപയ്‌ക്ക്‌ എജെഎല്ലിന്റെ ഓഹരികൾ വൈഐഎല്ലിന്‌ കൈമാറിയത്‌ വിവാദമായിരുന്നു. 2000 കോടിയുടെ ആസ്‌തിയും ആയിരത്തിലധികം ഓഹരി ഉടമകളുമുള്ള സ്വത്താണ്‌ 50 ലക്ഷത്തിന്‌ വൈഐഎൽ ഏറ്റെടുത്തത്‌.

പ്രവാചക നിന്ദ പ്രതിഷേധം; യുപിയില്‍ കൂട്ട അറസ്റ്റ്, കടുത്ത നടപടിയെടുക്കാന്‍ യോഗിയുടെ നിര്‍ദേശംപ്രവാചക നിന്ദ പ്രതിഷേധം; യുപിയില്‍ കൂട്ട അറസ്റ്റ്, കടുത്ത നടപടിയെടുക്കാന്‍ യോഗിയുടെ നിര്‍ദേശം

ബിജെപി നേതാവ്‌ സുബ്രഹ്മണ്യൻ സ്വാമിയാണ് ഇതിനെതിരെ നിയമനടപടി സ്വീകരിച്ചത്. 2013ൽ ഇദ്ദേഹം ഇതിനെതിരെ പരാതി നൽകി. ഈ പരാതിയെ തുടർന്നാണ് ഇപ്പോഴത്തെ ഇഡി നടപടി. എന്നാൽ കേസിൽ പണമിടപാട് നടന്നിട്ടില്ലെന്നും ശമ്പളവും മറ്റും കൊടുത്ത് തീര്‍ക്കുന്നതിന് കടം, ഒഹരികളാക്കി മാറ്റുക മാത്രമാണുണ്ടായത് എന്നുമാണ് കോണ്‍ഗ്രസ് പറയുന്നത്. ബിജെപി അന്വേഷണ ഏജൻസികളെ വെച്ച് രാഷ്ട്രീയം കളിക്കുകയാണെന്നാണ് കോൺ ഗ്രസ് ആരോപിക്കുന്നത്. നടപടിയെ രാഷ്ട്രീയമായി തന്നെ നേരിടും. നേതൃത്വം ഭയപ്പെട്ട്‌ സമ്മർദങ്ങൾക്ക്‌ വഴങ്ങില്ലെന്നും കോൺഗ്രസ്‌ വക്താവ്‌ രൺദീപ്‌ സുർജേവാല പറഞ്ഞിരുന്നു.

എന്തൊരു ക്യൂട്ട്‌നെസാണ്..ദേവിക; കണ്ണെടുക്കാന്‍ തോന്നുന്നില്ല; വൈറല്‍ ചിത്രങ്ങള്‍

cmsvideo
  KT Jaleel | സരിതയുടെയോ സ്വപ്‌നയുടെയോ നറുക്കില്‍ ചേര്‍ന്നിട്ടില്ല *Kerala |
  English summary
  Sonia Gandhi gets better; new date for her appearance in the National Herald case, Rahul will appear on Monday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X