കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധി കുടുംബത്തിന് പുറത്തുള്ളവര്‍ വരട്ടെയെന്ന് സോണിയയും; അന്ന് സംഭവിച്ചില്ല: അഹമ്മദ് പട്ടേല്‍

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് ഗാന്ധി കുടുബംത്തിന് പുറത്തുള്ളവര്‍ വരട്ടെയെന്ന കാര്യം സോണിയാഗാന്ധി നേരത്തെ നിര്‍ദേശിച്ചിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സോണിയാഗാന്ധിയുടെ വിശ്വസ്തനുമായ അഹമ്മദ് പട്ടേല്‍. 2019 ആഗസ്റ്റില്‍ സോണിയ ഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നുവെന്നും അഹമ്മദ് പട്ടേല്‍ പട്ടേല്‍ പറഞ്ഞു. ഇന്ത്യാ ടുഡേയോടായിരുന്നു പട്ടേലിന്റെ പ്രതികരണം. ഗാന്ധി കുടുംബത്തിന് പുറത്തുള്ളവര്‍ നേതൃത്വത്തിലേക്ക് വരട്ടെയെന്ന ഉറച്ച തീരുമാനത്തിലാണ് രാഹുല്‍ ഗാന്ധി.

പ്രവര്‍ത്തക സമിതി യോഗം

പ്രവര്‍ത്തക സമിതി യോഗം

മുഴുവന്‍ സമയ നേതൃത്വം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രിമാരും ഉള്‍പ്പെടെ 23 കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സോണിയാഗാന്ധിക്ക് കത്തയച്ചതോടെയാണ് പാര്‍ട്ടിയില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമാവുകയും വര്‍ക്കിംഗ് കമ്മിറ്റി യോഗം ചേരുകയും ചെയ്യുന്നത്. ഒടുവില്‍ ഇടക്കാല അധ്യക്ഷയായി സോണിയാഗാന്ധി തന്നെ തുടരട്ടെയെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

Recommended Video

cmsvideo
Rahul Gandhi never made bjp collusion satement against leaders | Oneindia Malayalam
 അഹമ്മദ് പട്ടേല്‍

അഹമ്മദ് പട്ടേല്‍

രണ്ട് മാസമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കത്തയക്കാന്‍ ശ്രമിക്കുന്നുവെന്ന കാര്യം തനിക്കറിയാമായിരുന്നുവെന്നും അവരില്‍ രണ്ട് പേരുമായി സംസാരിക്കുകയും കത്തയക്കുന്നതില്‍ നിന്നും പിന്മാറി സോണിയാഗാന്ധിയുമായി വ്യക്തിപരമായി സംസാരിക്കാനും താന്‍ നിര്‍ദേശിച്ചിരുന്നുവെന്ന് അഹമ്മദ് പട്ടേല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കത്തുമായി മുന്നാട്ട് പോകില്ലെന്ന് അവര്‍ പറഞ്ഞതായും അഹമ്മദ് പട്ടേല്‍ വ്യക്തമാക്കിയിരുന്നു.

ജനാധിപത്യം

ജനാധിപത്യം

നിലവില്‍ കോണ്‍ഗ്രസില്‍ ഉടലെടുത്തിരിക്കുന്നത് നേതാക്കളും അവരുടെ പ്രസിഡണ്ടും തമ്മിലുള്ള പ്രശ്‌നമാണെന്ന് അഹമ്മദ് പട്ടേല്‍ പറയുന്നു. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. അതില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യമുണ്ട്. അവിടെ നേതാക്കള്‍ക്ക് വിയോജിപ്പുകള്‍ ഉണ്ടാവാം. എന്നാല്‍ അത് മറ്റെവിടെയെങ്കിലും അറിയിക്കാതെ പാര്‍ട്ടി ഫോറത്തില്‍ തന്നെ അറിയിക്കണമെന്ന് അഹമ്മദ് പട്ടേല്‍ പറഞ്ഞു.

സോണിയയുടെ ആവശ്യം

സോണിയയുടെ ആവശ്യം

കോണ്‍ഗ്രസ് വര്‍ക്കികമ്മിറ്റി പാര്‍ട്ടിക്കുള്ളില്‍ ഒരു തെരഞ്ഞെടുപ്പിനാണ് വഴിയൊരുക്കിയതെന്നും കൊവിഡില്ലായിരുന്നുവെങ്കില്‍ അത് നേരത്തെ നടക്കേണ്ടിയിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2019 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തില്‍ ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാളെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി മാത്രമല്ല ഇക്കാര്യം ഉയര്‍ത്തുന്നത്. എന്നാല്‍ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ സോണിയാ ഗാന്ധി നിര്‍ബന്ധിതയായെന്നും അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി.

 ആനന്ദ് ശര്‍മ

ആനന്ദ് ശര്‍മ

അതേസമയം വര്‍ക്കിംഗ് കമ്മിറ്റിയില്‍ ആനന്ദ് ശര്‍മക്കെതിരെ അഹമ്മദ് പട്ടേല്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വൈരുധ്യം നിറഞ്ഞ കത്ത് എങ്ങനെയാണ് നിങ്ങളള്‍ തയ്യാറാക്കുക. ഒരു വശത്ത് ഗാന്ധി കുടുംബം കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകമാണെന്ന് പറയുന്നു. നിങ്ങള്‍ക്ക് അവരുടെ നേതൃത്വത്തില്‍ വിശ്വാസമുണ്ട്. അതേസമയം മറ്റൊരിടത്ത് കൂട്ടായ നേതൃത്വമാണ് വേണ്ടതെന്ന് പറയുന്നു. ഇത് എങ്ങനെ പ്രാവര്‍ത്തികമാവുമെന്ന് അഹമ്മദ് പട്ടേല്‍ ചോദിക്കുന്നു.

സ്‌കൂളുകളും കോളേജുകളും സെപ്റ്റംബറിൽ തുറക്കും? പുതിയ വിവരങ്ങള്‍, അറിയേണ്ടതെല്ലാം..!സ്‌കൂളുകളും കോളേജുകളും സെപ്റ്റംബറിൽ തുറക്കും? പുതിയ വിവരങ്ങള്‍, അറിയേണ്ടതെല്ലാം..!

നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ല; കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കും; മാര്‍ഗരേഖ പുറത്തിറക്കിനീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ല; കൂടുതല്‍ കേന്ദ്രങ്ങള്‍ അനുവദിക്കും; മാര്‍ഗരേഖ പുറത്തിറക്കി

എൻഐഎ അന്വേഷണക്കുരുക്ക് മുറുകി വരുമ്പോൾ ഫയലുകൾ കത്തി, ദുരൂഹമെന്ന് മാത്യു കുഴൽനാടൻഎൻഐഎ അന്വേഷണക്കുരുക്ക് മുറുകി വരുമ്പോൾ ഫയലുകൾ കത്തി, ദുരൂഹമെന്ന് മാത്യു കുഴൽനാടൻ

English summary
Sonia Gandhi had earlier suggested that people outside the Gandhi family should lead congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X