Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേഹാസ്വസ്ഥ്യം... സോണിയാ ഗാന്ധിയെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു!!

ദില്ലി: യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വ്യാഴാഴ്ച മകള്‍ പ്രിയങ്കാ ഗാന്ധിക്കൊപ്പം ഷിംലയില്‍ സന്ദര്‍ശനം നടത്തവേയാണ് സോണിയയ്ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ചണ്ഡീഗഡ് പിജിഐ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ അര്‍ധരാത്രിയോടെ സോണിയ ആസ്പത്രി വിട്ടതായും പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

sonia gandhi

സ്ഥിതി മെച്ചപ്പെട്ടതോടെ ഡോക്ടര്‍മാര്‍ സോണിയയോട് ഡല്‍ഹിയിലേക്ക് തിരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ആസ്പത്രി അധികൃതര്‍ സോണിയയ്ക്കായി ആംബുലന്‍സ് ഒരുക്കിയിരുന്നെങ്കിലും മകള്‍ പ്രീയങ്കയോടൊപ്പം സ്വകാര്യ വാഹനത്തില്‍ അവര്‍ യാത്ര തിരിക്കുകയായിരുന്നു. പിജെഐ ആസ്പത്രിയിലെ സീനിയര്‍ ഡോക്ടര്‍ രമേശ് ചന്ദ് അവര്‍ക്കൊപ്പം യാത്രയില്‍ ഉണ്ടായിരുന്നു.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ പങ്കെടുത്ത് ബുധനാഴ്ചയോടെയായിരുന്നു സോണിയാ ഗാന്ധി ഷിംലയിലേക്ക് പുറപ്പെട്ടത്. ചരബ്രയ്ക്കടുത്തുള്ള ഒരു ഹോട്ടലിലായിരുന്നു മകള്‍ പ്രീയങ്കയ്ക്കൊപ്പം സോണിയ കഴിഞ്ഞത്. ഷിംലയിലെ കാലവസ്ഥ മൂലമാണ് സോണിയാ ഗാന്ധിക്ക് പെട്ടെന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതെന്നും പേടിക്കാന്‍ മാത്രമായി ഒന്നും ഉണ്ടായിട്ടില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.കുറച്ച് ദിവസങ്ങളായി ഷിംലയില്‍ കനത്ത മഴയും കാറ്റും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+