Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയാ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; റാലി പൂര്‍ത്തിയാക്കാതെ മടങ്ങി

ആഗ്ര: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ ആയിരക്കണക്കിന് ആളുകളെ സംഘടിപ്പിച്ച് റാലി നടത്തിയ സോണിയാ ഗാന്ധിക്ക് റാലി പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടിവന്നു. റാലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ദില്ലിയിലേക്ക് മടങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചാണ് റാലി സംഘടിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസിയില്‍ തന്നെ പ്രചാരണത്തിന് തുടക്കമിടാന്‍ തിങ്കളാഴ്ച രാവിലെയാണ് സോണിയ വാരാണസിയില്‍ എത്തിയത്. എതിരാളികള്‍ക്ക് ശക്തമായ സന്ദേശം നല്‍കുകയാണ് റോഡ് ഷോയിലൂടെ പാര്‍ട്ടി ലക്ഷ്യമിട്ടത്. വലിയതോതില്‍ ജനങ്ങളെ സംഘടിപ്പിക്കാനും കോണ്‍ഗ്രസിന് സാധിച്ചു.

sonia-gandhi-

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീലാ ദീക്ഷിത്, ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷന്‍ രാജ് ബബ്ബര്‍ തുടങ്ങിയവരും സോണിയക്കൊപ്പമുണ്ടായിരുന്നു. സര്‍ക്ക്യുട്ട് ഹൗസിലെ അംബേദ്കര്‍ പ്രതിമയില്‍ സോണിയ മാല ചാര്‍ത്തിക്കൊണ്ടാണ് റാലി ആരംഭിച്ചത്. ആദ്യം കാറില്‍ സഞ്ചരിച്ച സോണിയ പിന്നീട് തുറന്ന വാഹനത്തിലേക്ക് മാറി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ പ്രശാന്ത് കിഷോറാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ മെനയുന്നത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് മുക്ത സംസ്ഥാനമായി മാറിയെന്നും റോഡ് ഷോ നടത്തിയത് കൊണ്ട് കോണ്‍ഗ്രസിന് രക്ഷപ്പെടാന്‍ കഴിയില്ലെന്നും നേരത്തെ ഉത്തര്‍പ്രദേശിലെ ബി.ജെ.പി അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+