കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിദേശത്തേക്ക്; ചികില്‍സ, രാഹുല്‍ ഉടന്‍ തിരിച്ചെത്തും

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും വിദേശത്തേക്ക് തിരിച്ചു. സോണിയ ഗാന്ധിയുടെ ചികില്‍സയ്ക്ക് വേണ്ടിയാണ് യാത്ര. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സോണിയ ശാരീരക അസ്വസ്ഥതകള്‍ നേരിടുന്നുണ്ട്. അവര്‍ കുറച്ച് ദിവസം വിദേശത്ത് ചികില്‍സയിലായിരിക്കും. അതേസമയം, രാഹുല്‍ ഗാന്ധി അടുത്താഴ്ച തിരിച്ച് ഇന്ത്യയിലെത്തും. തിങ്കളാഴ്ച പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം ആരംഭിക്കുകയാണ്. ഇതില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് രാഹുല്‍ ഗാന്ധി തിരിച്ചെത്തുക.

11

സോണിയ ഗാന്ധി രണ്ടാഴ്ച കഴിഞ്ഞേ തിരിച്ചെത്തൂ. രാഹുല്‍ ഗാന്ധി നാട്ടിലേക്ക് തിരിച്ചാല്‍ സഹോദരി പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധിയെ പരിചരിക്കാന്‍ വിദേശത്തേക്ക് പോകും. സോണിയ ഗാന്ധി ഇത്തവണ പാര്‍ലമെന്റ് സമ്മേളനത്തിനുണ്ടാകില്ല. നേരത്തെ പരിശോധനയ്ക്ക് പോകേണ്ടതായിരുന്നു. കൊറോണ കാരണം വൈകിയതാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്ഖത്തര്‍ ഉപരോധം ആഴ്ചകള്‍ക്കകം അവസാനിക്കും; ശുഭ വാര്‍ത്ത, ത്വരിത നീക്കവുമായി ഡൊണാള്‍ഡ് ട്രംപ്

തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ സ്വീകരിക്കേണ്ട നയനിലപാടുകള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി സോണിയ ചര്‍ച്ച നടത്തിയിരുന്നു. മാത്രമല്ല, സോണിയ ഗാന്ധി സ്ഥലത്തില്ലെങ്കില്‍ പാര്‍ട്ടി തീരുമാനങ്ങള്‍ എടുക്കേണ്ട പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. എകെ ആന്റണി, അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക്, രണ്‍ദീപ് സുര്‍ജേവാല എന്നിവരടങ്ങുന്ന സമിതിയാണ് സോണിയ ഗാന്ധിയുടെ അഭാവസത്തില്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുക.

ബിഹാറിലും ജാര്‍ഖണ്ഡ് മോഡല്‍; മഹാസഖ്യം വിപുലീകരിക്കുന്നു, സോറന്‍-ലാലു കൂടിക്കാഴ്ചബിഹാറിലും ജാര്‍ഖണ്ഡ് മോഡല്‍; മഹാസഖ്യം വിപുലീകരിക്കുന്നു, സോറന്‍-ലാലു കൂടിക്കാഴ്ച

സാമ്പത്തിക പ്രതിസന്ധി, കൊറോണ പ്രതിരോധത്തിലെ വീഴ്ച എന്നിവയാകും കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പ്രധാനമായും ഉന്നയിക്കുന്ന വിഷയങ്ങള്‍. കഴിഞ്ഞ ദിവസം സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിയാണ് സോണിയ ഗാന്ധി നടത്തിയത്. ഗുലാം നബി ആസാദിനെ പൂര്‍ണമായും തഴഞ്ഞിട്ടുണ്ട്. കൂടാതെ മോത്തിലാല്‍ വോറ, അംബിക സോണി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെ ജനറല്‍ സെക്രട്ടറി പദവിയില്‍ നിന്ന് ഒഴിവാക്കി. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായ രണ്‍ദീപ് സുര്‍ജേവാലക്കും കെസി വേണുഗോപാലിനും കൂടുതല്‍ പദവികള്‍ കൈമാറി. കര്‍ണാടകയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാണിപ്പോള്‍ സുര്‍ജേവാല.

സാമൂഹിക അകലം പാലിച്ചായിരിക്കും ഇത്തവണ പാര്‍ലമെന്റ് സമ്മേളനം നടക്കുക. തുടര്‍ച്ചയായ ദിവസങ്ങളില്‍ യോഗം നടക്കും. രാജ്യസഭയും ലോക്‌സഭയും ഒരുമിച്ച് ചേരില്ല. രണ്ടിനും പ്രത്യേക സമയം നിശ്ചയിച്ചിട്ടുണ്ട്. ലോക്‌സഭയും രാജ്യസഭയും നാല് മണിക്കൂര്‍ വീതമായിരിക്കും ദിവസവും ചേരുക. ആദ്യം ലോക്‌സഭയാണ് ചേരുക. പിന്നീട് രാജ്യസഭയും.

English summary
Sonia Gandhi left country for Medical check-up with son Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X